Friday, 26 November 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം 21 (തുടർച്ച): 1608E അപ്പാര്‍ട്ടുമെന്റിലേക്ക് കാലൊച്ച ഗോവണിയേറുന്നു

ണുപ്പേറ്റ് എഴുന്നേറ്റിരുന്ന മേരിയുടെ രോമഭാജികള്‍ മരവിച്ചു.
മേരി വിളറി വെളുക്കുന്നത് കണ്ട് സോളമന്‍ പുസ്തകം തിരയുന്നത് അവസാനിപ്പിച്ച് കയ്യില്‍ കിട്ടിയ ഒന്നിലെ കടലാസു അടര്‍ത്തി സിഗററ്റ് ലൈറ്ററാല്‍ തീ കൊടുത്തു. അണഞ്ഞുപോയെങ്കിലും ആളിക്കത്തുംവരെ അയാള്‍ ആ പ്രവൃത്തി ആവര്‍ത്തിച്ചു. ചൂടേറ്റ് മേരി ഉണര്‍ന്നു.
സോളമന്‍ മരത്തടിയില്‍ തീര്‍ത്ത പുസ്തകയലമാര ഇളക്കിയെടുത്ത് തീകൂട്ടുവാന്‍ ശ്രമിക്കുകയായിരുന്നു.
​​​​​​​അണഞ്ഞുപോകുവാന്‍ ആയുമ്പോഴെല്ലാം പുസ്തകങ്ങളിലെ കടലാസ് കീറിയെടുത്ത് തീയെ ആളിച്ചെടുത്തു.

"അത് ഷാണ്‍-പോള്‍ സാര്‍ത്രിന്റെ പുസ്തകമാണ്'
"ആരാണ്'
"തത്വചിന്തകന്‍. ധാരാളം ആളുകളെ ആശയക്കുഴപ്പത്തില്‍ എത്തിച്ച മനുഷ്യനാണ്'.
സോളമന്‍ അതില്‍ നിന്നും കടലാസ് കെട്ട് കീറിയെടുത്ത് തീയിലേക്ക് എറിഞ്ഞു.
"എന്നിട്ടും സാധാരണ പുസ്തകം പോലെത്തന്നെ അതിന്റെ തീ'
"വാക്കുകള്‍ കൊണ്ട് ഏറെ ആളുകളുടെ മനസ് ജ്വലിപ്പിച്ച ആളാണ്' സോളമന്‍ ആ പുസ്തകം മേരിക്കെറിഞ്ഞു കൊടുത്ത് മറ്റൊന്നിലേക്ക് നീങ്ങി.
"അത് കാറല്‍ മാര്‍ക്‌സ് ആണ്'
"മറ്റത് ദസ്തയോവ്‌സ്‌ക്കിയാണ്'
"ഇപ്പോളെടുത്തത് ചെഖോവ്'
"എങ്കില്‍ പ്രാധാന്യമില്ലാത്ത പുസ്തകങ്ങള്‍ എടുത്ത് തരൂ'
സോളമനു ക്ഷമ നശിക്കുന്നുണ്ടായിരുന്നു.
"ഇവിടെ അപ്രധാനമായത് നമ്മള്‍ മാത്രമാണ്'.
 വിറകുപോലെ ദേഹം മഴുവിനാല്‍ കൊത്തിക്കീറി നെരിപ്പോടിലേക്ക് വച്ചു കൊടുക്കുവാനെന്ന വണ്ണം അവരിരുവരും പരസ്പരം അവയവങ്ങളെ നോക്കി നിന്നു. എരിയുവാനായി മാംസം തുടിച്ചു. നാക്കു നീട്ടി തീനാളങ്ങള്‍ മാംസത്തിനായി കൊതിച്ചു. എന്നാല്‍ വിശപ്പിനു മുന്‍പില്‍ ആത്മാഭിമാനം, ഭയത്തിനു മുന്‍പില്‍ കാമം എന്ന പോലെ മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങള്‍ക്കു മുന്‍പില്‍ ബൗദ്ധികതയും അറിവും താമസമില്ലാതെ തലതാഴ്ത്തി. പുസ്തകങ്ങളുടെ ചെറിയൊരു കൂന ഒരു പിടി ചാരത്തിലേക്ക് സഞ്