Wednesday, 29 March 2023

കഥ


Text Formatted
my friend
Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

പാലസിലെ ഏറ്റവും മുന്തിയ റൂമാണ് എനിക്കവര്‍ താമസിക്കാന്‍ തന്നത്.
പക്ഷേ ഞാനിവിടെ എങ്ങിനെ വന്നുവെന്നോ, എന്തിനു വന്നുവെന്നോ ഓര്‍ക്കുന്നില്ല. ഒരു ദിവസം ഞാനതിനെ കുറിച്ച് ലിസയോടു ചോദിച്ചു.

""ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാതിരിക്കുന്നതാണ് ബുദ്ധി.''
""അതെന്താ ?'' ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
""ഉത്തരങ്ങള്‍ കണ്ടുപിടിച്ചാല്‍ പരീക്ഷ കഴിയും. പരീക്ഷ കഴിഞ്ഞാല്‍ പഠിപ്പും.. അതോടെ എല്ലാം തീര്‍ന്നു. പിന്നെ നിങ്ങള്‍ പാലസില്‍ നിന്ന് പുറത്തു പോകേണ്ടി വരും.''

പാലസില്‍ നിന്ന് പുറത്തു പോകാന്‍ എനിക്ക് കഴിയില്ല. ഞാനെന്തിനു പോകണം ?
""സര്‍ ഡിന്നര്‍ റെഡിയാണ്.'' മുറിക്കുള്ളിലെ ഉച്ചഭാഷിണിയില്‍ നിന്ന് പാലസ് കിച്ചനിലെ അറിയിപ്പ് വന്നു.
ഞാന്‍ ഉത്സാഹത്തോടെ എഴുന്നേറ്റു മുറിയുടെ മൂലയിലെ തീന്‍മേശക്കുമുന്നില്‍ ചെന്നിരുന്നു. എന്നിട്ട് മൈക്രോഫോണ്‍ ഓണ്‍ ചെയ്തു.
""നാലപ്പവും ചിക്കന്‍ സ്റ്റൂവും.'' ഞാന്‍ ഓര്‍ഡര്‍ ചെയ്തു.
അപ്പോഴേക്കും വിന്റര്‍ എന്റെ കട്ടിലിന്റെ അടിയില്‍നിന്നും മെല്ലെ ഇറങ്ങി വന്നു കാല്‍പാദത്തില്‍ ഉരുമ്മി.
""അപ്പം ആറാക്കിക്കോ..'' ഞാന്‍ ഓര്‍ഡര്‍ തിരുത്തി.
""ശരി സര്‍.' സ്പീക്കറില്‍നിന്ന് കിച്ചണില്‍ നിന്നുള്ള മറുപടി വന്നു.
""ഞാന്‍ പറഞ്ഞില്ലേ.. നിനക്ക് വിന്ററിന്റെ കാര്യത്തിലുള്ള ശ്രദ്ധ കുറഞ്ഞു തുടങ്ങി'', ലിസ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
അപ്പോഴേക്കും ഡിന്നര്‍ ടേബിളിന്റെ അരികിലുള്ള ഷെല്‍ഫില്‍ പച്ച ലൈറ്റ് തെളിഞ്ഞു. ഞാന്‍ പോയി ഷെല്‍ഫ് തുറന്നു ഭക്ഷണം എടുത്തു കൊണ്ടുവന്ന്​കഴിക്കാന്‍ തുടങ്ങി.
ഒരു ചെറിയ പ്ലേറ്റില്‍ വിന്ററിനുള്ള അപ്പവും കറിയും എടുത്തു ടേബിളിന്റെ ചുവട്ടില്‍ വച്ചു.

""മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഭക്ഷണം! അപ്പവും ചിക്കന്‍ കറിയും!'' ലിസ വിന്റര്‍ തിന്നുന്നതുനോക്കി പറഞ്ഞു.
എനിക്ക് ദേഷ്യം വന്നു.
""എന്തായാലും അവള്‍ കഴിക്കുന്നുണ്ടല്ലോ .അത് മതി'' ഞാന്‍ പിറുപിറുത്തു.
""ആ മുയല്‍ക്കുഞ്ഞു കഴിക്കുന്നത് അപ്പവും ചിക്കനുമല്ല.'' ലിസ പറഞ്ഞു.
""പിന്നെ ?'' ഞാന്‍ കോഴിക്കാല് കട