Friday, 26 November 2021

എഴുത്തുകാരും മാധ്യമങ്ങളും


Text Formatted

കശാപ്പുശാലയിലെ ആട്ടിന്‍കുട്ടികളുടെ
​​​​​​​സംവാദമാണത്​, അതിനെ എഴുതിപ്പോറ്റരുത്​​

ജമാ അത്തെ ഇസ്‌ലാമിയുടെയും ആര്‍.എസ്.എസിന്റെയും പ്രസിദ്ധീകരണങ്ങള്‍ എന്തൊക്കെ നാട്യം കാണിച്ചാലും അവയുടെ അടിസ്ഥാന സ്വഭാവം മതബദ്ധമാണ്. മത രാഷ്ട്രീയമാണ്, സ്ത്രീവിരുദ്ധതയാണ്, മതേതര വിരുദ്ധതയാണ് അവയുടേത്​. ജമാഅത്തെ ഇസ്​ലാമിയുടെ പ്രസിദ്ധീകരണത്തില്‍ എന്തുകൊണ്ട്​ എഴുതരുത് എന്ന രാഷ്ട്രീയ നിലപാട് വിശദീകരിക്കപ്പെടുന്നു

Image Full Width
Image Caption
പ്രമോദ്​ പുഴങ്കര
Text Formatted

മാ അത്തെ ഇസ്​ലാമി എന്ന ഇസ്​ലാമിക രാഷ്ട്രീയ (Political Islam) സംഘടനയുടെ കീഴിലുള്ള ഐഡിയൽ പബ്ലിക്കേഷൻ ട്രസ്​റ്റ്​ പ്രസിദ്ധീകരിക്കുന്ന  മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ (അഥവാ അവരുടെ മാധ്യമങ്ങളില്‍) എഴുതുന്ന എഴുത്തുകാര്‍ തങ്ങള്‍ അതിനു കാണുന്ന രാഷ്ട്രീയ കാരണം കൂടി പറയാന്‍ ബാധ്യസ്ഥരാണ് എന്നൊരു വാദം ഞാന്‍ ഉന്നയിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിന്റെ പുതിയ വരവിലും അതിനു മുമ്പും മാധ്യമവും അവരുടെ ഉടമസ്ഥരായ ജമാഅത്തെ ഇസ്​ലാമിയും കൈക്കൊണ്ട ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാടുകളാണ് ഇത്തരത്തിലൊരു ചര്‍ച്ച കേരള സമൂഹത്തില്‍ ഈ ഘട്ടത്തില്‍ ഉയരാന്‍ കാരണം.

സ്ത്രീവിരുദ്ധതയുടെയും മതേതര ജനാധിപത്യവിരുദ്ധതയുടേയും രാഷ്ട്രീയം ഒരു മറയുമില്ലാതെ പ്രദര്‍ശിപ്പിക്കുന്ന ഒരു മതരാഷ്ട്രീയ സംഘടനയുടെ നിയന്ത്രണത്തിലുള്ള മാധ്യമത്തില്‍ ഇത്തരമൊരു ഘട്ടത്തില്‍ എഴുതുന്നതിനെക്കുറിച്ചുള്ള ഈ സംവാദത്തില്‍ കവി എം. എന്‍. ശശിധരന്‍ തന്റെ കവിതകള്‍ മാധ്യമത്തില്‍ നിന്ന്​ പിന്‍വലിച്ച്​ നിലപാടെടുക്കുകയുണ്ടായി. മാധ്യമം ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞൊരു ലക്കത്തില്‍ എഴുതിയ പ്രിയ കവി സച്ചിദാനന്ദനോട് ജമാഅത്തെ ഇസ്​ലാമിയുടെ വാരികയില്‍ എഴുതുന്നതില്‍ ഒരു രാഷ്ട്രീയ- സാമൂഹ്യ ശരികേടുണ്ടെന്ന് ഞാന്‍ എന്റെ അഭിപ്രായമായി പറയുകയുണ്ടായി. അതിനോട് അദ്ദേഹം അതിനുള്ള ചില യുക്തികള്‍ ഉയര്‍ത്തിയും ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയും പ്രതികരിച്ചു. തുടര്‍ന്ന് ഷാജഹാന്‍ മാടമ്പാട്ട് ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്​ലാമിയോട്​ എതിര്‍പ്പുയര്‍ത്തുമ്പോഴും മാധ്യമത്തില്‍ എഴുതാതിരിക്കുന്നത് ശരിയായ പ്രതിവിധിയല്ല എന്ന് പറഞ്ഞ്​ ഈ സംവാദത്തിലേക്ക് പ്രസക്തമായ ചില വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്​ലാമിയുടെ രാഷ്ട്രീയ പ്രസിദ്ധീകരണത്തിനു വേ