Wednesday, 29 March 2023

കന്നഡ കഥ


Text Formatted
title
Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

ഥ പിറക്കുന്നതെങ്ങനെ എന്ന വിഷയത്തെക്കുറിച്ച് ഇരുപത് മിനുട്ട് സംസാരിക്കേണ്ടിയിരുന്നു.
ഉച്ച മയക്കം വരുന്ന നേരം.
ആയിരങ്ങള്‍ ഒത്തുകൂടിയ സദസ്സ്.
"കഥ പിറക്കുന്നതല്ല, അതിനെ ജനിപ്പിക്കാനും സാധ്യമല്ല. അത് ഉണ്ടായിരിക്കും, തൊട്ടാല്‍ കിട്ടും. തന്ത്രം, മന്ത്രം, ഏലസ്സ് എന്നിങ്ങനെയെല്ലാം മനസ്സില്‍വെച്ചുകൊണ്ട് എഴുതാന്‍ പുറപ്പെട്ടാല്‍ പിറക്കുന്ന കഥയ്ക്ക് തലയുമുണ്ടായിരിക്കില്ല വാലുമുണ്ടായിരിക്കില്ല.
വലിയ കുമ്പളങ്ങയെപ്പോലെ അതിന്റേതായ സമയത്ത് മാത്രം സംഭവിക്കും. 
അതെഴുതുകയെന്നത് വിരസമാണ്, വായിക്കുകയെന്നാല്‍ അതിനേക്കാള്‍ മുഷിപ്പുണ്ടാക്കുന്നതും.
ഒരുപക്ഷേ കഥയെക്കുറിച്ച് ഇങ്ങനെയെല്ലാം ഘോഷിച്ചു കൊണ്ടിരിക്കുന്നതും വിരസതയുണ്ടാക്കും.
അതൊന്നും വേണ്ട. "ഒരു കഥ തന്നെ ഇവിടെ പറഞ്ഞു കളയാം' എന്ന് ഞാനൊരു കഥ പറഞ്ഞു. അന്ന് പറഞ്ഞ ആ കഥയെ അല്പസ്വല്പം ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുത്തുകൊണ്ട് ഇവിടെ എഴുതുകയാണ്.

മിക്കവാറും അതൊരു ഏപ്രില്‍ മാസത്തിലെ പൗര്‍ണമി രാത്രിയായിരുന്നു. ആകാശത്ത് വലിയ ഓറഞ്ചുപോലെ തൂങ്ങിക്കിടക്കുന്ന ചന്ദ്രന്‍.
മംഗലാപുരത്തെ ആ ചൂടുള്ള ഇരുട്ടില്‍ ഒരുപക്ഷേ അതുപോലും വിയര്‍ക്കുന്നുണ്ടാകും. രാത്രി പത്തര മണി നേരത്ത് പുറപ്പെട്ട ബസ്​, ബി.സി. റോഡും കടന്ന് മാണിയും പിന്നിട്ട് പുത്തൂരിലെത്തിച്ചേര്‍ന്നതും കാറ്റ് മെല്ലെ വീശാന്‍ തുടങ്ങി. ആ നിലാവും കുറച്ചു സമാധാനപ്പെടുന്നതുപ്പോലെ തോന്നിച്ചു.
ചോദിക്കാതെയും പറയാതെയും പൊടുന്നനെ ബസ്സും പിടിച്ച് മൈസൂരിലേക്ക് പുറപ്പെട്ടതാണ് ഞാന്‍. വെളുപ്പിന് അഞ്ചുമണി നേരത്ത് ബസ്​ മൈസൂരിലെത്തിച്ചേരും. ബസ്സിറങ്ങി അര മണിക്കൂര്‍ നടന്നാല്‍ എന്റെ ജീവിതസഖിയുടെ വാടകവീട്.
ജീവിതത്തെ അലക്കിത്തോര്‍ത്തി ഒരു നീളന്‍ തത്തക്കുഞ്ഞിനെപ്പോലെ പ്രാണനും വിട്ട് അവള്‍ ഉറങ്ങുന്നുണ്ടാവും. ഇന്നല്ലെങ്കില്‍ നാളെയെങ്കിലും നിന്നെ കല്യാണം കഴിക്കും, അതുവരെ എങ്ങനെയെങ്കിലും നീ സ്വന്തത്തെ സമാധാനപ്പെടുത്തിക്കൊണ്ടിരിക്കൂ, അതു കഴിഞ്ഞ് നമ്മുടെ ജീവിതം മംഗളമാകുമെന്ന് നീണ്ട കത്തുകളെഴുതി അതില്‍ ചുംബനമഴകള്‍ ചൊരിഞ്ഞ് തപാലയക്കുമായിരുന്നു. അതിന് അവളുടെ മറുപടിയും അങ്ങനെത്തന