Wednesday, 29 March 2023

എഴുത്തുകാരും മാധ്യമങ്ങളും


Text Formatted

പർദ്ദയിൽ ഉടക്കിയ ഒരു സംഭാഷണം

​​​​​​​കൈ വെട്ടലി​ന്റെയും കല്ലെറിഞ്ഞു കൊല്ലലിന്റെയും വംശഹത്യയുടെയും നിലപാടുകളില്‍ ആന്തരികമായി നങ്കൂരമിടുകയും, പുറമെ സംവാദത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റേയും ശബ്ദങ്ങളുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ നമുക്കെങ്ങനെ സംവദിക്കാം?. 

Image Full Width
Image Caption
ആനന്ദ്​ / ഫോട്ടോ: ഉണ്ണി ആർ.
Text Formatted

രു അനുഭവം പറയാം.
കുറച്ചു കാലം മുമ്പ് മാധ്യമം ആഴ്​ചപ്പതിപ്പ്​, ഞാനും കെ. അരവിന്ദാക്ഷനും തമ്മിലുള്ള ഒരു സംഭാഷണം പ്രസിദ്ധീകരിക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. എനിക്ക് വേണ്ടെന്ന് തോന്നിയെങ്കിലും അരവിന്ദാക്ഷന്‍ പരീക്ഷിക്കാമെന്ന് പറഞ്ഞു. ഒട്ടും വിടാതെ ചെയ്യാമെന്ന് അവര്‍ ഉറപ്പു പറഞ്ഞു.
മൂന്നു നാല് ലക്കം കഴിഞ്ഞപ്പോള്‍ അവര്‍ പെട്ടെന്ന് അത് നിര്‍ത്തി.
ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ബാക്കി ഭാഗം അവരുടെ പോളിസിക്ക് യോജിക്കില്ലെന്ന്.
പര്‍ദ്ദയായിരുന്നു വിഷയമെന്നാണ് ഓര്‍മ.
ധാരണ അങ്ങനെയായിരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഉത്തരമൊന്നും പറഞ്ഞില്ല.
ഒരു മുഖവരയോടു കൂടി ഞങ്ങള്‍ ബാക്കി ഭാഗം കലാകൗമുദിക്ക് കൊടുത്തു.
​​​​​​​അവര്‍ പ്രസിദ്ധീകരിച്ചു, പക്ഷെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ പറ്റിയുള്ള കുറച്ചു ഭാഗങ്ങള്‍ അവരും വെട്ടിക്കളഞ്ഞു.

ഇനി വേറൊരു കഥ പറയാം.
1920 കളില്‍ ജോര്‍ജ് തോംസണ്‍ എന്ന ശാസ്ത്രജ്ഞന് നോബെല്‍ പുരസ്‌കാരം കിട്ടി, ഇലക്​ട്രോണുകൾ തരംഗങ്ങളാണെന്ന് സ്ഥാപിച്ചതിന്. അതിനുമുമ്പ് അദ്ദേഹത്തിന്റെ പിതാവ് ജെ.ജെ. തോംസണ് അതേ പുരസ്‌കാരം ലഭിച്ചിരുന്നു; ഇലക്​ട്രോണുകൾ particles ആണെന്ന് തെളിയിച്ചതിന്. അച്ഛന്‍ മകന്റെ പുരസ്‌കാരത്തിന് സന്നിഹിതനായിരുന്നു! രണ്ട് സമ്മാനങ്ങളും ന്യായീകരിക്കാവുന്നതായിരുന്നു. അത് ശാസ്ത്രത്തിന്റെ വഴി.

റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ ശാസ്ത്രത്തിന്റെ വഴിയെ ഇങ്ങനെ സമാഹരിക്കുന്നു: പുതിയ വഴികളിലേക്ക് നോക്കുവാന്‍ സാധിക്കുകയും നമ്മുടെ അജ്ഞതയെ അംഗീകരിക്കാന്‍ കഴിയുകയും ചെയ്താലേ പുതിയ ആശയങ്ങള്‍ ലഭിക്കൂ. അല്ലെങ്കില്‍ സത്യമെന്താണെന്ന് നമുക്ക് അറിയാമെന്ന് നാം കരുതും. അതുകൊണ്ട് ശാസ്ത്രീയമായ അറിവ് എന്ന് നാം പറയുന്നത്, തീര്‍ച്ചയുടെ പല തലങ്ങളിലുള്ള ഒരുപാട് സ്​റ്റേറ്റുമെന്റുകളുടെ ഒരു സഞ്ചയമാണ്. ചിലതിനെപ്പറ്റി നമുക്ക് കാര്യമായ നിശ്ചയമൊന്നുമില്ലായിരിക്കും. ചിലത് ഏറെക്കുറെ നിശ്ചയമായിരിക്കും. പക്ഷെ മുഴുവനായും തീര്‍ച്