Friday, 26 November 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 17


Text Formatted

ഫാക്ടിനെ പവര്‍കട്ടില്‍നിന്ന് ഒഴിവാക്കിയ വൈദ്യുതി മന്ത്രി

ഫാക്ടിനെ പവര്‍കട്ടില്‍നിന്ന് ഒഴിവാക്കണം എന്ന ആവശ്യം സര്‍ക്കാറുകള്‍ അവഗണിച്ചുകൊണ്ടിരുന്ന സമയത്താണ് നായനാര്‍ മന്ത്രിസഭ അധികാരമേറ്റത്. വൈദ്യുതി മന്ത്രി പിണറായി വിജയന്റെ മുന്നില്‍ ഈ ആവശ്യം എത്തി. അദ്ദേഹം നടത്തിയ ഇടപെടലുകളെക്കുറിച്ച് 

Image Full Width
Text Formatted

ടെക്‌നിക്കല്‍ ഡയറക്ടറുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ഞാന്‍ ചാര്‍ജ്ജെടുക്കുന്ന സമയം കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. വ്യവസായങ്ങള്‍ക്ക് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നതുകാരണം ഫാക്ടിന്റെ ഉല്പാദനത്തിന് കാര്യമായ കുറവുവന്നിട്ടുണ്ടായിരുന്നു. വളത്തിന്റെ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ പവര്‍കട്ടുമൂലം വിവിധ സംസ്ഥാനങ്ങളിലെ ഗോഡൗണുകളില്‍ സമയത്ത് ആവശ്യത്തിന് വളം എത്തിക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. ആ സമയത്താണ് നായനാര്‍ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. പുതിയ വൈദ്യുതി മന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു. സിദ്ധാര്‍ദ്ധമേനോന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായി. 

ജയറാം സാര്‍ തിരുവനന്തപുരത്തെത്തി പുതിയ വൈദ്യുതി മന്ത്രിയെ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ഒരു കാരണവശാലും ഫാക്ടിന് പവര്‍കട്ട് ഉണ്ടാവരുതെന്നും അതുമൂലം ഉല്‍പാദനം തടസപ്പെടരുതെന്നും  പുതിയ മന്ത്രി നിര്‍ദ്ദേശം നല്‍കി.

നേരത്തേ പലതവണ ഫാക്ടിനെ പവര്‍കട്ടില്‍നിന്ന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടും ഉണ്ടായിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ജയറാം സാര്‍ തിരുവനന്തപുരത്തെത്തി പുതിയ വൈദ്യുതി മന്ത്രിയെ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. അദ്ദേഹം അത് ശ്രദ്ധയോടെ കേട്ടു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരു കാരണവശാലും ഫാക്ടിന് പവര്‍കട്ട് ഉണ്ടാവരുതെന്നും അതുമൂലം ഫാക്ടിന്റെ ഉല്‍പാദനം തടസപ്പെടരുതെന്നും നിര്‍ദ്ദേശം നല്‍കി. ഇക്കാര്യങ്ങള്‍ ടെക്‌നിക്കല്‍ ഡയറക്ടറുമായി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
അതനുസരിച്ച് ചര്‍ച്ച നടന്നു. അതിന്റെ വെളിച്ചത്തില്‍ ഫാക്ടിനെ പവര്‍കട്ടില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കി.
തിരുവനന്തപുരത്തുനിന്ന് തിരിച്ചെത്തിയ ജയറാം സാര്‍ വളരെ സന്തോഷത്തിലായിരുന്നു. പവര്‍കട്ട് മാറിയതുകാരണം പ്ലാന്റുകളെല്ലാം പൂര്‍ണശേഷിയിലേക്ക് പ്രവര്‍ത്തനക്ഷമമായി. ആ കൂട