Friday, 26 November 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

ഒരു മുറിവായി, വേദനയായി സംഗീതയുടെ
​​​​​​​കിട്ടാത്ത ടീച്ചര്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്

പണിയ വിഭാഗത്തില്‍പെട്ട ഒരു പെണ്‍കുട്ടി ടി.ടി.സി കോഴ്‌സിനെത്തിയപ്പോള്‍ ഏറെ ആഹ്ലാദിച്ചു. ഏറെ കടമ്പകള്‍ കടന്ന് അവള്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതി കോഴ്‌സ് പൂര്‍ത്തിയാക്കി. കഷ്ടകാലത്തിന് ഒരു പേപ്പറിന് തോറ്റു. ആ തോല്‍വി, ഒരു അധ്യാപകന്റെ കൂടി വേദനയായി മാറിയ അനുഭവം

Image Full Width
Image Caption
ഫോട്ടോ: മുഹമ്മദ് ഹനാന്‍
Text Formatted

1995 മുതല്‍ ഞാന്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (DIET ) അധ്യാപകനായിരുന്നു. 20 വര്‍ഷത്തിലധികം  ജോലി ചെയ്തതും വയനാട്ടിലാണ്. ഡയറ്റുകളില്‍ ഇന്‍ സര്‍വീസ് പ്രീ-സര്‍വീസ് വിഭാഗങ്ങളുണ്ട്. ഞാനധികവും ഇന്‍ സര്‍വീസ് മേഖലയിലാണ് പ്രവര്‍ത്തിച്ചത്.
പുസ്തക രചന, പാഠ്യപദ്ധതി പരിഷ്‌കരണം, പങ്കാളിത്ത പരിശീലനം അങ്ങനെയുള്ള വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം അതുമൂലം ലഭ്യമായി. പ്രൈമറി അധ്യാപകരെ പരിശീലിപ്പിക്കുന്ന ടി.ടി.സി കോഴ്‌സായിരുന്നു ഡയറ്റില്‍ നടത്തിയിരുന്ന പ്രീ സര്‍വീസ് വിഭാഗം. വയനാട്ടില്‍ ഈ കോഴ്‌സില്‍ പട്ടിക വര്‍ഗത്തില്‍ നിന്ന് കുറച്ചു കുട്ടികളേ അഡ്മിഷന്‍ കിട്ടി വന്നിരുന്നുള്ളു. 40 ല്‍ ഒന്നോ രണ്ടോ പേര്‍ മാത്രം. ഓരോ വര്‍ഷവും അങ്ങനെ വന്നിരുന്ന കുട്ടികള്‍ അധികവും കുറുമ, കുറിച്യ വിഭാഗങ്ങളില്‍ നിന്നായിരുന്നു. പണിയര്‍, കാട്ടുനായ്ക്കര്‍, ഊരാളിമാര്‍, അടിയര്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് ആരും വന്നിരുന്നില്ല.
സാമൂഹ്യവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ തന്നെ കാരണം. അങ്ങനെയിരിക്കെ ഡി.പി.ഇ.പി പദ്ധതിയുടെ ഭാഗമായി ഒരു ട്രൈബല്‍ ടി.ടി.സി ബാച്ച് തുടങ്ങാന്‍ പോകുന്നതായി കേട്ടു. ഡയറ്റിനായിരുന്നു അതിന്റെ ചുമതല. അത് പ്രത്യേകമായുള്ള കോഴ്‌സായതിനാല്‍ എല്ലാ വിഭാഗത്തില്‍ നിന്നും കുട്ടികളെ ചേര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന അഭിപ്രായം ഞാന്‍ അന്നത്തെ പ്രിന്‍സിപ്പാളിനോട് പറഞ്ഞു. അദ്ദേഹം അത് ചെവിക്കൊണ്ടില്ല.

അന്ന് ഞാന്‍ ഡി. പി. ഇ. പി ഡയറക്ടറായിരുന്ന കെ.സുരേഷ് കുമാറിന് ഇക്കാര്യങ്ങള്‍ കാണിച്ച് ഒരു കത്തയച്ചു. ആ കത്ത് വായിച്ച ഉടനെ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. എന്തുകൊണ്ടിക്കാര്യം നേരത്തെ അദ്ദേഹത്തോട് പറഞ്ഞില്ല എന്നു ചോദിച്ചു. വയനാട്ടില്‍ അപ്പോഴേക്കും അഡ്മിഷന്‍ അധികവും നടന്നുകഴിഞ്ഞിരുന്നു. ബാക്കി സീറ്റുകളിലേക്ക് ഞാന്‍ പറഞ്ഞ വിഭാഗക്കാര്‍ക്ക് അഡ്മിഷന്‍ കൊടുക്കാന്‍ നിര്‍ദ്ദേശി