Friday, 26 November 2021

മഹാബലേശ്വര്‍ യാത്ര


Text Formatted

ഏതു കാഴ്ചയാണ് അവനവനെ അകലങ്ങളിലേക്ക് വലിച്ചെറിയുക

എവിടെ നില്‍ക്കുമ്പോഴാണോ, മനുഷ്യനെന്ന അഹങ്കാരം മുഴുവന്‍ അഴിഞ്ഞുവീണു തിരിച്ചറിവിന്റെ നഗ്‌നത അറിയുന്നത്, അത് ഇവിടെയാണ്. പേരില്‍ എന്നാല്‍, മഹാബലമുണ്ട്. അതു പ്രകൃതിയുടെ മഹാബലമാണെന്ന തിരിച്ചറിവു കൂടിയുണ്ടാവും, ഇവിടെ.

Image Full Width
Image Caption
മഹാബലേശ്വര്‍
Text Formatted

റ്റെവിടെയായിരിക്കും അങ്ങനെ തോന്നിച്ചിട്ടുണ്ടാകുക?. 
പല  തവണ ഓര്‍ത്തുനോക്കും. 
ജീവിതത്തില്‍ പല വലുതുകളുടെയും സാമീപ്യമുണ്ടായിട്ടുണ്ടെന്നിരിക്കും. 
അപ്പോഴൊന്നും പക്ഷെ, അത്ര ചെറുതായി തോന്നില്ല അവനവനെ. 

മഹാമേരുക്കളുടെ മുന്നില്‍. അതിന്റെ ഒരു പുറംകല്ലിന്റെ വലിപ്പം പോലുമുണ്ടാവില്ല നമ്മള്‍ക്ക്. എന്നാലും നമ്മള്‍ നമുക്കുതന്നെ ഒരു വലിപ്പം നിശ്ചയിച്ചിട്ടുണ്ടാകും. മഹാസമുദ്രത്തിന്റെ വിജനമായ ഏകാന്തതയില്‍. ആകാശം മുഴുവന്‍ വന്ന് ആലിംഗനം ചെയ്യുന്നുണ്ടാകും. മഹാസമുദ്രത്തില്‍ ഒരു വെള്ളത്തുള്ളിയുടെ മാത്രം വലിപ്പമുള്ള കപ്പലെന്ന മനുഷ്യന്റെ മഹാബോധത്തെ കടലിന്റെ നീലവിശാലത തീര്‍ത്തും ചെറുതാക്കിക്കളഞ്ഞിട്ടുണ്ടാവും. 

എന്നാലും, കടലിനോട് നെഞ്ചെതിര്‍ത്തു നില്‍ക്കുന്ന മനുഷ്യന്റെ ഒരു ഊറ്റമുണ്ടാവും. അതിലെ ഏറ്റവും ചെറിയ ജീവനുകൂടി നമ്മളേക്കാള്‍ വലിപ്പമുണ്ടായിരിക്കാമെങ്കിലും. മഹാമനുഷ്യന്റെ മുന്നില്‍ നിന്നിട്ടുണ്ടാവും. ഔദ്ധത്യത്തിന്റെയും അഹങ്കാരത്തിന്റെയും വിശാല നെഞ്ചളവിനു മുന്നില്‍. തനിക്കുമുന്നിലുള്ള എന്തും തന്റെ അടിമയെന്ന് ഉദ്‌ഘോഷിക്കുന്ന അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍. സമസ്ത അറിവും ഉള്ളിലൊടുക്കിയെന്ന മിഥ്യാഭിമാനത്തിനു മുന്നില്‍..എല്ലാം തൃണമെന്ന ബോധത്തില്‍ നിന്നുദിക്കുന്ന സമ്യമിയുടെ മുന്നില്‍...അപ്പോഴും അവനവന്‍ അത്ര പുഴുവല്ല എന്നൊരു തോന്നല്‍ ഉണ്ടായിരിക്കും, അത് അജ്ഞാനത്തില്‍ നിന്നാവാം. തന്നെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ കൊണ്ടാവാം. ചെറുത് ഒന്നിന്റെ മുന്നിലും കുനിയേണ്ടതില്ലെന്ന ഊറ്റം കൊണ്ടുമാവാം.

elphistone point
എല്‍ഫിന്‍സ്റ്റന്‍ പോയിന്റ്‌ /Photo: mahabaleshwartourism.in

അതൊന്നുമല്ല