Sunday, 28 November 2021

എഴുത്തുകാരും മാധ്യമങ്ങളും


Text Formatted

എഴുത്തുകാരുടെ നിലപാടും മാധ്യമങ്ങളും;
​​​​​​​ഋജുരേഖാവാദികളോട് ചില കാര്യങ്ങള്‍

‘മാധ്യമം ആഴ്ചപ്പതിപ്പി'ല്‍ എഴുതുന്നതിലൂടെ ജമാ അത്തെ ഇസ്‌ലാമിയുടെ 
സ്ത്രീവിരുദ്ധതയെയും മതേതര ജനാധിപത്യവിരുദ്ധതയെയും പിന്തുണക്കുകയാണ് എഴുത്തുകാര്‍ ചെയ്യുന്നത് എന്നൊരു വാദം, സച്ചിദാനന്ദനെ കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് ഈയിടെ ഉയര്‍ന്നുവന്നു. എന്തുകൊണ്ട് താന്‍  ‘മാധ്യമ'ത്തില്‍ എഴുതുന്നു എന്നും തീവ്രഹിന്ദുത്വ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നില്ല എന്നും വ്യക്തമാക്കുകയാണ് സച്ചിദാനന്ദന്‍ 

Image Full Width
Image Caption
സച്ചിദാനന്ദൻ / Photo : Struga Poetry Evenings
Text Formatted

രെഴുത്തുകാരന്റെ അഥവാ എഴുത്തുകാരിയുടെ വ്യക്തിപരമായ രാഷ്ട്രീയ- നൈതിക നിലപാടുകളും അയാള്‍ / അവള്‍ എഴുതാന്‍ തെരഞ്ഞെടുക്കുന്ന മാധ്യമങ്ങളും തമ്മില്‍ ഋജുരേഖ പോലെ ഒരു ബന്ധമുണ്ടോ? ഉണ്ടെന്നു ചിലര്‍ വിശ്വസിക്കുന്നതായി സമീപകാലത്തെ ചില ഫെയ്‌സ്ബുക്ക് ചര്‍ച്ചകള്‍ കാണിക്കുന്നു. ആ വരയിലൂടെ നടന്നാല്‍ ആത്യന്തികമായി സ്വതന്ത്രമായ നൈതിക നിലപാടുകള്‍ സ്വീകരിക്കുന്ന എന്നെപ്പോലുള്ള ഒരെഴുത്തുകാരന് എഴുതാന്‍ ഒരു മാധ്യമവും ഇല്ലാതാവില്ലേ?

നമ്മുടെ ഋജുരേഖാവാദികള്‍ പറയുന്നത്  ‘സാമൂഹ്യമാധ്യമങ്ങള്‍ ഉണ്ടല്ലോ' എന്നാണ്. അത് ഒരു ഫലിതം എന്ന നിലയില്‍ ഞാന്‍ ആസ്വദിക്കുന്നു. എന്നാല്‍ കുറച്ചു കാലമായി ഒരു  ‘സാമൂഹ്യമാധ്യമ' മെന്നു കരുതപ്പെടുന്ന ഫെയ്‌സ്ബുക്കിലെ എന്റെ അനുഭവം പറയുന്നത് ഏറ്റവുമധികം വിലക്കുകളുള്ളത് അവിടെയാണെന്നാണ്. കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുന്ന കാവല്‍നായ്ക്കള്‍ പരിരക്ഷിക്കുന്ന ഒരു സാമ്രാജ്യമാണ് അത്. എഴുതിയത് അല്‍പം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുക, ഭരണകൂടത്തിന്റെയോ പിണിയാളുകളുടെയോ അക്രമത്തിന്റെ ചിത്രങ്ങള്‍ ‘ഹിംസ' യാണ് അതെന്ന പേരില്‍ (അതുകൊണ്ടുതന്നെയാണ് അവ പോസ്റ്റ് ചെയ്യുന്നത് എന്നിടത്താണ് വൈരുദ്ധ്യം; പികാസോ ‘ഗുയര്‍ണ്ണിക'യെപ്പറ്റി പറഞ്ഞതാണ് ഓര്‍മ വരിക:  ‘‘ഇത് നിങ്ങള്‍ ചെയ്തതാണോ'' എന്ന് ചോദിച്ച സൈന്യാധിപനോട്,  ‘‘അല്ല, നിങ്ങള്‍ ചെയ്തതാണ്'' എന്നദ്ദേഹം പറഞ്ഞു) എടുത്തു മാറ്റുക, ഭരണകൂട വിമര്‍ശനങ്ങള്‍  ‘‘സമുദായ മാനദണ്ഡങ്ങള്‍ക്ക്'' എതിരാണെന്ന കാരണം കാണിച്ച് ഡിലീറ്റ് ചെയ്യുക, ഇടക്കിടയ്ക്ക് താക്കീതുകള്‍ നല്‍കുക, അക്കൗണ്ട് ഇടക്കിടയ്ക്ക് മരവിപ്പിക്കുക, വേണ്ടിവന്നാല്‍ എന്നത്തേയ്ക്കുമായി ഭ്രഷ്ട് കല്‍പ്പിക്കുക: ഈ ഭീഷണവും ലാഭാധിഷ്ഠിതവുമായ ലോകത്താണ് സ്വാതന്ത്ര്യം എന്ന് വിശ്വസിക്കുന്നവരെ നമസ്‌കരിക്കുകയേ വഴ