Friday, 26 November 2021

മാധ്യമപ്രവർത്തനത്തിലെ പ്രതിസന്ധികൾ


Text Formatted

ലൈവില്‍ ആത്മനിന്ദ തോന്നിയ ഒരു സന്ദര്‍ഭം, നിരവധി സന്ദര്‍ഭങ്ങള്‍

24 മണിക്കൂറും ലൈവ് കാണിക്കാനുള്ള സാങ്കേതികവിദ്യ ഉണ്ടെന്നു കരുതി എല്ലായ്‌പ്പോഴും നാമത് ഉപയോഗിച്ചുകൊണ്ടേയിരിക്കണം എന്നുണ്ടോ? ദൃശ്യമാധ്യമരംഗത്തു എഡിറ്റോറിയല്‍ നിയന്ത്രണങ്ങളുടെ സാധ്യതകള്‍, അതെങ്ങനെ കൊണ്ടുവരാം എന്ന ചര്‍ച്ചകള്‍ നമ്മള്‍ തുടങ്ങി വെക്കുകയെങ്കിലും വേണ്ടേ? 

Image Full Width
Image Caption
വി.എം. ദീപ
Text Formatted

കാലം, രണ്ടായിരാമാണ്ടിന്റെ തുടക്കം.
മാറാട് കലാപത്തിന് തൊട്ടുപിന്നാലെ കോഴിക്കോട്ടേക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കു മുന്നിലേക്ക് ഒരു പ്രതികരണത്തിനായി മൈക്കുമായി ഞങ്ങള്‍ ദൃശ്യമാധ്യമ രംഗത്തെ ജൂനിയര്‍ നിരയില്‍പ്പെട്ടവര്‍ ചെന്നുനിന്നു. ട്രെയിനില്‍ കയറുന്ന മുഖ്യമന്ത്രിക്കുമുന്നിലേക്ക് മൈക്ക് നീട്ടി. അദ്ദേഹം സൗമ്യമായി പറഞ്ഞു, ‘ഇതൊന്നും അത്ര നല്ല കീഴ്‌വഴക്കമല്ല. നിങ്ങള്‍ നേരത്തെ പറയാതെ ഇങ്ങനെ മൈക്കുമായി പെട്ടെന്നുവന്ന് പ്രതികരണം ചോദിക്കുന്നത്'. 
ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഹ്രസ്വമായി അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

അന്ന് ഞങ്ങള്‍ക്കൊക്കെ ചെറിയ ജാള്യത തോന്നി.
ചെയ്തത് മര്യാദകേടായിപ്പോയോ? കേരളത്തിലെ ദൃശ്യമാധ്യമ രംഗം അവിടെനിന്ന് ഇന്ന് എവിടെയൊക്കെ എത്തിനില്‍ക്കുന്നു!

ദൃശ്യമാധ്യമങ്ങള്‍ കേരളത്തില്‍ കാലുറപ്പിച്ചിട്ട് നാലോ അഞ്ചോ വര്‍ഷങ്ങളേ ആയിട്ടുള്ളൂ അന്ന്. മാധ്യമ പ്രവര്‍ത്തനത്തിന്റെ രീതി മാറുന്നു, അല്ലെങ്കില്‍ ദൃശ്യ മാധ്യമ സാങ്കേതിക വിദ്യ ആ രീതികളെ സമൂലം ഉടച്ചു വാര്‍ക്കുന്നു എന്നും, അതില്‍ ചില തെറ്റായ പ്രവണതകള്‍ കൂടി കടന്നു കൂടുന്നു എന്നും കേരളത്തിലെ സക്രിയ ജനാധിപത്യത്തില്‍ ഇടപെടുന്നവര്‍ ശ്രദ്ധിച്ചുതുടങ്ങിയ കാലം കൂടിയായിരുന്നു അത്.  തിരുവനന്തപുരത്തെ പദ്മതീര്‍ത്ഥക്കുളത്തില്‍ ഒരാളെ മറ്റൊരാള്‍ മുക്കിക്കൊല്ലുന്നതിന്റെ ലൈവ് ദൃശ്യങ്ങള്‍ കണ്ട്, മലയാളി സ്തബ്ധരായി നിന്നതും അക്കാലത്താണ്. അത്തരം വാര്‍ത്താസംപ്രേഷണ രീതികളുടെ അധാര്‍മികത അന്ന് വലിയ ചര്‍ച്ചയുമായി.

media
നിലവിലുള്ള സാങ്കേതിക വിദ്യ വെച്ച് ഏ