Friday, 26 November 2021

വൈദ്യശാസ്ത്ര നൊബേല്‍


Text Formatted

എരിവ്, സ്പര്‍ശം, ചൂട്, നീറ്റല്‍

അനുഭവ രഹസ്യങ്ങള്‍ക്ക് നോബേല്‍

വേദന എന്ന സാര്‍വ്വലൗകിക വ്യാധിയോട് പൊരുതാന്‍ പുതിയ വഴികള്‍ തേടാമെന്ന ശുഭാപ്തി വിശ്വാസമാണ്​ ഇത്തവണ മെഡിസിനിൽ നോബെൽ സമ്മാനം നേടിയ കണ്ടുപിടുത്തം ലോകത്തിന്​ നൽകുന്നത്​.

Image Full Width
Image Caption
ഡോ. ഡേവിഡ് ജൂലിയസ്, ഡോ. ആര്‍ഡേം പറ്റാപൗടിയന്‍ / Illustration: Niklas Elmehend, Nobel Prize, Twitter
Text Formatted

ഡോ. ഡേവിഡ് ജൂലിയസ് (David Julius), ഡോ. ആര്‍ഡേം പറ്റാപൗടിയന്‍ (Ardem Patapoutian) എന്നിവര്‍ക്കാണ് ഈ വര്‍ഷം ഫിസിയോളജി ആൻറ്​ മെഡിസിന്‍ വിഭാഗത്തില്‍ നോബേല്‍ സമ്മാനം. ജന്തുക്കളിലെ സ്വാഭാവികമായ ചില അനുഭവങ്ങളുടെ വിശദ തന്മാത്രാശാസ്ത്രം അനാവരണം ചെയ്തതിനാണ് പുരസ്‌കാരം.

എരിവ് എങ്ങനെ ഉളവാക്കപ്പെടുന്നു, അതിന്റെ ന്യൂറോ ബയോളജി എങ്ങനെ, ചൂട് എന്ന അനുഭവം എന്താണ്, സ്പര്‍ശം എന്ന സമ്മര്‍ദ്ദം എങ്ങനെയാണ് ന്യൂറോണുകളുടെ വിദ്യുത് സന്ദേശങ്ങളായി മാറുന്നത് എന്നതൊക്കെ തികച്ചും ആധുനികമായ വിദ്യകളോടെയാണ് പഠിച്ചെടുക്കപ്പെട്ടത്. മാത്രമല്ല, പല അസുഖങ്ങള്‍ക്കും നൂതന ചികില്‍സാപദ്ധതികള്‍ വെട്ടിത്തുറന്നു എന്നത് ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്​തു.
ഡോ. ജൂലിയസ് സാന്‍ഫ്രാന്‍സിസ്‌കോയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലും ഡോ. പറ്റാപൗടിയന്‍ ലഹോയ സ്‌ക്രിപ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും (രണ്ടും കാലിഫോര്‍ണിയയില്‍ തന്നെ) ശാസ്ത്രജ്ഞരാണ്. ശുദ്ധ സെല്‍ ബയോളജി പഠനങ്ങള്‍ നേരേ ക്ലിനിക്കല്‍ ടെക്​സ്​റ്റ്​ പുസ്തകത്തിലെ താളുകളില്‍ ചെന്നുകയറുന്ന അപൂര്‍വതയും കൂടി സംഭവിച്ചു. പ്രധാനമായും വേദന എന്ന സാര്‍വ്വലൗകിക വ്യാധിയോട് പൊരുതാന്‍ പുതിയ വഴികള്‍ തേടാമെന്ന ശുഭാപ്തി വിശ്വാസവുമുണ്ടായി.

വേദനയുടേയും സ്പര്‍ശ സമ്മര്‍ദ്ദത്തിന്റേയും മോളിക്യുലാര്‍ ബയോളജി എന്ന പുതിയ അദ്ധ്യായം ശാസ്ത്രചരിത്രത്തില്‍ എഴുതപ്പെടുകയാണ്​ 

മുളകിലെ എരിവുവസ്തുവായ ക്യാപ്‌സൈസിന്‍ ഏതു ജീനിനെ, ഏതു പ്രോട്ടീനിനെ ഉണര്‍ത്തുന്നു എന്നറിയാന്‍ ചൂട്, വേദന എന്നിവക്കാധാരമായ ജീനുകളില്‍ വിശദമായ അന്വേഷണം നടത്തി TRPV1 എന്ന ജീനില്‍ എത്തപ്പെടുകയായിരുന്നു ഡോ. ജൂലിയസ്. ഇത്തരം ജീനുകള്‍ പ്രധാനമായും ന്യൂറോണുകളുടെ ഉപരിതലത്തിലെ സ്തര