Friday, 26 November 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 23


Text Formatted

നഗാവിന്റെ വന്യഭൂതകാലങ്ങളിലേക്ക്, കാംരൂപിലൂടെ​​​​​​

Image Full Width
Image Caption
ഷില്ലോങ്-അസം യാത്രാ മധ്യേയുള്ള കാഴ്ച്ച / ചിത്രങ്ങള്‍ : വി. എസ്. സനോജ്
Text Formatted

വീണ്ടും, ദേശീയപാതയിലെ മേഘാലയ- അസം ബോർഡറിലേക്ക്. ഇടതുഭാഗം മേഘാലയയും വലതുഭാഗം അസമുമായി മാറി. മേഘാലയയിലേക്കാൾ വില കൂടുതലാണ് മദ്യത്തിന്, അസമിൽ. ഹൈവേയുടെ ഇടതുഭാഗത്തെ ബ്രാണ്ടിക്കടകളാണ് ലാഭമെന്ന് ഡ്രൈവർ പറഞ്ഞു. നികുതി വളരെ കൂടുതലാണ് അസമിൽ. അതറിയാവുന്ന യാത്രികർ മേഘാലയൻ ഭാഗത്തുള്ള ബ്രാണ്ടി കടകളെ പ്രാപിക്കുന്നതാണ് അവിടെ ആചാരം. ഇത് കേട്ടപാതി മേഘാലയൻ ഇടതുപക്ഷ ബ്രാണ്ടിക്കടയോടുള്ള രാഷ്ട്രീയാഭിമുഖ്യം പ്രഖ്യാപിച്ച് ഡ്രൈവറോട് കാർ നിർത്താനാവശ്യപ്പെട്ടു. വണ്ടി ഇടതുവശത്തോട് ചേർന്ന്, നിന്നു.

ഷില്ലോങില്‍ നിന്ന് അതിരാവിലെ അസം യാത്രയ്ക്കുള്ള വഴിയേ വണ്ടി പിടിച്ചു. മൗസിന്‍ട്രം യാത്രയില്‍ കൂടെ വന്ന ഡ്രൈവര്‍ സെന്‍ട്രല്‍ അസമിലെ നഗാവിലേക്ക് എത്തിക്കാനായി രാവിലെ വരാമെന്ന് പറഞ്ഞാണ് രാത്രി പിരിഞ്ഞത്. അവന്‍ നേരത്തെ തന്നെ ഹോട്ടലിന് താഴെ, റെഡിയായി നില്‍പ്പുണ്ടായിരുന്നു. അങ്ങനെ, മഞ്ഞും മഴയും മാറിമാറി വീശിയടിക്കുന്ന പാതകളിലൂടെ ഷില്ലോങ് നഗരത്തിനോട് തല്‍ക്കാലത്തേക്ക് വിടപറഞ്ഞു. നേരെ അസം ബോര്‍ഡറിലേക്ക്. കുറച്ചുദിവസം കൂടി താമസിച്ചാലും മടുക്കാത്ത ഇടമാണ് ഷില്ലോങ് എന്നത് നൂറുശതമാനം നേര്. അതെല്ലാമാലോചിച്ച് ഇരിക്കുന്നതിനിടെ വണ്ടിയുടെ പുറകില്‍ നിന്നൊരു പതിവില്ലാശബ്ദം വരുന്നതുപോലെ തോന്നല്‍. ടയറില്‍ നിന്നാണെന്ന് തോന്നി. അതിരാവിലെയുള്ള പുറപ്പെട്ടുപോക്കാണ്. കടകള്‍ തുറക്കാനാകുന്നതേയുള്ളൂ. നല്ല മഞ്ഞും തണുപ്പുമുണ്ട്. ഗ്ലാസ് താഴ്​ത്തിയിട്ടാണ് യാത്ര, തണുപ്പും ആസ്വദിച്ച്​. 

ശബ്ദം കൂടുതലായി തോന്നി. വല്ല തകരാറുമുണ്ടോ, അപകടം സംഭവിക്കുമോ- സംശയമായി. ശബ്ദം വരുന്നത് വെറും തോന്നലാണോ അല്ലയോ എന്നെല്ലാം ആലോചിച്ചു കുറച്ചുസമയം പിന്നിട്ടു. പാട്ടുവെച്ച് വണ്ടിയോടിക്കുന്നതിനാല്‍ ഇതൊന്നും ഡ്രൈവറെ ബാധിച്ചില്ല. ഡ്രൈവറോട് ഇത് പറഞ്ഞപ്പോള്‍ തോന്നലാവും എന്നവന്‍ പറഞ്ഞു. അവന്‍ സ്പീഡില്‍ വണ്ടിയോടിച്ചു കൊണ്ടിരുന്നു പിന്നെയും. ഒടുവില്‍ വീണ്ടും പറഞ്ഞപ്പോള്‍ അവന്‍ വണ്ടി സൈഡാക്കി ഇറങ്ങി നാലുഭാഗവും ഒന്ന് വീക്ഷിച്ചു. തിരിച്ചുകേറി. ടയറിന് കുഴപ്പമൊന്നുമില്ല. പുറത്തുനിന്നുള്ള കാറ്റടിക്കുന്നത് കൊണ്ട് ചിലപ്പോള്‍ മറ്റേതോ ശബ്ദം നിങ്ങള്‍ക്ക്  തോന്നുന്നതാവും - അവന്‍ പറഞ്ഞു. നിങ്ങള്‍ ഉറങ്ങിക്കോളൂ. നാസ്ത കഴിക്കാനുള്ള സ്ഥലമു