Friday, 26 November 2021

സാഹിത്യ ​നൊബേൽ


Text Formatted

ശരീരം കൊണ്ടോ മനസ്സു കൊണ്ടോ പലായനം
​​​​​​​ചെയ്യാത്തവര്‍ ആരും ഭൂമിയില്‍ നിലനില്‍ക്കുന്നില്ല

അധിനിവേശത്തിനു മുന്‍പും അതിനു ശേഷവുമുള്ള  ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിന്റെ വ്യവഹാരങ്ങളെ നോവല്‍ എന്ന ഇടനാഴിയിലൂടെ സംക്രമിപ്പിക്കുകയാണ് ഇത്തവണ ​സാഹിത്യ നൊബേൽ നേടിയ അബ്ദുള്‍ റസാഖ് ഗുര്‍ണ ചെയ്യുന്ന ചരിത്രദൗത്യം.            

Image Full Width
Image Caption
അബ്ദുള്‍ റസാഖ് ഗുര്‍ണ / Photo: Wikimedia Commons
Text Formatted

ലായനം എന്ന പദം ലോകക്രമത്തെ രേഖപ്പെടുത്തുന്ന ഒറ്റവാക്കായി കഴിഞ്ഞിരിക്കുന്നു. രാജ്യങ്ങളുടെ ഭൂപടങ്ങള്‍ അവിടങ്ങളില്‍ അധിവസിക്കുന്നവരെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്റെ പ്രസക്തി കാണാതെ പോകരുത്. അഭയാര്‍ഥികളുടെ അനിശ്ചിതത്വം അപരിഹാര്യമായ സമസ്യയായി മാറുന്നതും നമ്മുടെ കാഴ്ചവട്ടത്തുണ്ട്. ഈ പരിതഃസ്ഥിതിയെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന ഒരു എഴുത്തുകാരനാണ് 2021ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച അബ്ദുള്‍ റസാഖ് ഗുര്‍ണ. കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും ഇടയിലുള്ള അഭയാര്‍ഥികളുടെ വിധികളിലുള്ള നിലപാടുകളുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ഒരുപക്ഷെ അനുതാപപൂര്‍വമായ പെരുമാറ്റമാണ് കുടിയേറ്റജനതയോട് വേണ്ടതെന്ന തിരിച്ചറിവും അദ്ദേഹത്തിന്റെ എഴുത്തില്‍ പ്രകടമാണ്. 

സാര്‍വലൗകിക സ്വഭാവം വെച്ചുപുലര്‍ത്തുന്ന, കിഴക്കേ ആഫ്രിക്കയില്‍ നിന്ന് ബ്രിട്ടനിലെത്തി ഇംഗ്ലീഷില്‍ എഴുതുന്ന ഒരു എഴുത്തുകാരന്റെ ലോകവീക്ഷണം അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.

പലായനത്തിന്റെ മുള്ളുവഴികളെ കുറിച്ചുള്ള ബോധ്യം കൃത്യമായും പുലര്‍ത്തിക്കൊണ്ടുള്ള സമീപനമാണ് അദ്ദേഹം പിന്തുടരുന്നത്. അബ്ദുള്‍റസാഖ് ഗുര്‍ണയുടെ ജീവചരിത്രത്തിന്റെ പുറങ്ങളും കിഴക്കേ ആഫ്രിക്കയിലെ ചരിത്രവും വിഭിന്നമാവാതിരിക്കാനുള്ള കാരണം കൂടിയാണ് മേല്‍പ്പറഞ്ഞത്. 1948ല്‍ ടാന്‍സാനിയയിലെ സാന്‍സിബാര്‍ ദ്വീപ് സമൂഹത്തില്‍ ജനിച്ച ഗുര്‍ണ അധിനിവേശങ്ങളുടെ ചരിത്രം പലവിധത്തില്‍ പരീക്ഷിക്കപ്പെട്ട മണ്ണിന്റെ സ്വഭാവവൈജാത്യങ്ങളെ ഗൗരവപൂര്‍വം വിശകലനം ചെയ്തിരുന്നു. അടിമകളുടെയും പണം കടംകൊടുക്കുന്ന കച്ചവടക്കാരുടെയും സമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്ന ടാന്‍സാനിയ ഗുര്‍ണയുടെ നോവലുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വാസ്‌കോഡ ഗാമയുടെ 1498ലെ സന്ദര്‍ശനം സാന്‍സിബാറിനെ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ പോര്‍ച്ചുഗല്‍ സാമാജ്യത്തി