Friday, 26 November 2021

എഴുത്തുകാരും മാധ്യമങ്ങളും


Text Formatted

നൈതിക ബോധമുള്ള മലയാളി എഴുത്തുകാർ
എവിടെ എഴുതണം?

പ്രത്യക്ഷമോ പരോക്ഷമോ ആയി ഫാസിസത്തിന് കുടപിടിക്കുന്ന മാധ്യമങ്ങളാണ് മിക്കവയും. അല്ലാത്ത ചിലവ കടുത്ത ജാതീയതയില്‍ അഭിരമിക്കുന്നവയും. അതുകൊണ്ട് നാം എഴുതുന്നത് അവര്‍ വളച്ചൊടിക്കാതെ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നും നാമാഗ്രഹിക്കുന്നത്ര വായനക്കാര്‍ അവര്‍ക്കുണ്ടോ എന്നും മാത്രമേ ഇന്നത്തെ സാഹചര്യത്തില്‍ നോക്കാനാവൂ.

Image Full Width
Image Caption
ഷാജഹാൻ മാടമ്പാട്ട്​
Text Formatted

ചില പ്രസിദ്ധീകരങ്ങളെയും പ്രസാധകരെയും എഴുത്തുകാര്‍ ബഹിഷ്‌കരിക്കണമെന്ന മുറവിളി അടുത്ത കാലത്ത് വര്‍ധിച്ചിട്ടുണ്ട്. ഇതാകട്ടെ പലപ്പോഴും ന്യായവും നൈതിക ശരികളിലൂന്നിയതുമായ ആവശ്യവുമാണ്. പ്രത്യക്ഷമോ പരോക്ഷമോ ആയ വര്‍ഗീയ നിലപാടുകള്‍, പ്രതിലോമ താല്‍പര്യങ്ങള്‍ക്കുള്ള കുടചൂടല്‍, മതരാഷ്ട്ര വാദത്തിനോടുള്ള അനുരാഗാത്മകഭ്രമം, ന്യൂനപക്ഷമായ സ്വസമുദായത്തിന്റെ താല്‍പര്യാനുസാരം മാത്രമുള്ള മതനിരപേക്ഷ നിലപാടും  തങ്ങള്‍ ഭൂരിപക്ഷമായിടത്ത് സമത്വാധിഷ്ഠിതമായ ഭരണവ്യവസ്ഥ അനിവാര്യമാണെന്നുമുള്ള ഗാര്‍ഹണീയമായ ഇരട്ടത്താപ്പുകള്‍ - ഇവയൊക്കെയാണ് ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്ക് ഹേതുവാകുന്നത്.

പ്രായോഗികവും ജനാധിപത്യപരവുമായ കാരണങ്ങളാല്‍ പൊതുവെ ബഹിഷ്‌കരണയത്‌നങ്ങളോട് വിയോജിപ്പാണ് - അതാവശ്യപ്പെടുന്നവരുടെ നിലപാടിന്റെ നൈതികത പൂര്‍ണമായി അംഗീകരിച്ചു കൊണ്ടുതന്നെ

ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍ മാതൃഭൂമിയും താലിബാനോട് മമത പുലര്‍ത്തുന്ന ഉള്ളടക്കത്തിന്റെ പേരില്‍ മാധ്യമവും സമീപകാലത്ത് ഇത്തരം ആഹ്വാനങ്ങള്‍ക്ക് ശരവ്യമായി. ഈ പ്രസിദ്ധീകരണങ്ങള്‍ നേരിട്ട വിമര്‍ശനങ്ങള്‍ സാധുവാണെന്ന് ബോധ്യമുള്ള ആളാണ് ഇതെഴുതുന്നത്. ആ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവരുടെ  കൂട്ടത്തില്‍ സജീവമായി നിലകൊണ്ടിരുന്നുവെന്നതും ഈ സന്ദര്‍ഭത്തില്‍ പറയേണ്ടതുണ്ട്. അതേസമയം, പ്രായോഗികവും ജനാധിപത്യപരവുമായ കാരണങ്ങളാല്‍ പൊതുവെ ബഹിഷ്‌കരണയത്‌നങ്ങളോട് വിയോജിപ്പാണ് - അതാവശ്യപ്പെടുന്നവരുടെ നിലപാടിന്റെ നൈതികത പൂര്‍ണമായി അംഗീകരിച്ചു കൊണ്ടുതന്നെ. ആഗോള ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലുണ്ടായ ബഹിഷ്‌കരണത്തിന്റെ രാഷ്ട്രീയത്തോടുള്ള സമൂലമായ വിയോജിപ്പല്ല ഇതെന്നും തുടക്കത്തിലേ വ്യക്തമാക്കാനാഗ്രഹിക്കുന്നു. അത് സംബന്ധമായ സങ്കീര്‍ണ പ്രശ്‌നങ്ങളിലേക്ക് വിശദമായി പ്രവേശിക്കാതെ, കേരളത്തിലെ എഴുത്തുകാര