Wednesday, 29 March 2023

രണ്ട് ചോദ്യങ്ങള്‍


Text Formatted

വർഗീയതയോ കർഷക സമരമോ?
​​​​​​​യു.പിയിൽ നിന്നുള്ള സൂചനകൾ

സംഘ്പരിവാറുമായി ബന്ധമുള്ളവരും അവരുടെ ചര്‍ച്ചകളെക്കുറിച്ച് അറിയാവുന്നവരുമായി സംസാരിച്ചതില്‍നിന്ന് വ്യക്തമാകുന്നത്, സംസ്ഥാനത്തുടനീളം പ്രാദേശിക വിഷയങ്ങളുടെ പേരില്‍ ചെറിയ വർഗീയ അക്രമങ്ങൾ സംഘടിപ്പിക്കപ്പെടുന്നു എന്നതാണ്. അതിന്റെ സൂചനകളുണ്ട്- ആസന്നമായ ഉത്തർപ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഉരുത്തിരിയുന്ന രാഷ്​ട്രീയ സാഹചര്യങ്ങൾ വിലയിരുത്തപ്പെടുന്നു

Image Full Width
Image Caption
വെങ്കിടേഷ്​ രാമകൃഷ്​ണൻ
Text Formatted

കെ. കണ്ണന്‍: ആറു മാസത്തിനകം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനിടയുള്ള രാഷ്ട്രീയ ഘടകങ്ങളെക്കുറിച്ച് വ്യക്തമായ സൂചന വന്നുകഴിഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനം, കര്‍ഷക സമരമാണ്. കര്‍ഷക സമരം, മുസാഫര്‍ നഗര്‍ മഹാപഞ്ചായത്തിന്റെയും ബി.ജെ.പി സര്‍ക്കാറുകളുടെ ഒത്താശയോടെ നടക്കുന്ന ഹിംസകളുടെയും ബലപ്രയോഗങ്ങളുടെയും പാശ്ചാത്തലത്തിലും ബി.ജെ.പിക്കെതിരായ നേരിട്ടുള്ള ഒരു രാഷ്ട്രീയ സമരമെന്ന നിലയിലേക്ക് വിപുലപ്പെടുകയാണ്. അതിന്റെ ആദ്യത്തെ ഒരു പരീക്ഷണവേദിയാണ് യു.പി നിയമസഭാ തെരഞ്ഞെടുപ്പ്. മുസാഫര്‍ നഗര്‍ മഹാപഞ്ചായത്തിലൂടെ സംയുക്ത കിസാന്‍ മോര്‍ച്ച മുന്നോട്ടുവച്ച ‘മിഷന്‍ ഉത്തര്‍പ്രദേശ്' എന്ന പുതിയ പൊളിറ്റിക്കല്‍ മൊബിലൈസേഷന്‍, യു.പിയിലെ നിലവിലെ വോട്ടുബാങ്കുകളെ എങ്ങനെ സ്വാധീനിക്കും? ജാട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള ഷുഗള്‍ ബെല്‍റ്റായ പടിഞ്ഞാറന്‍ യു.പിയുടെ ജനവിധി കര്‍ഷക സമരമായിരിക്കുമോ നിര്‍ണയിക്കുക? യു.പിയിലെ പൊളിറ്റിക്കല്‍ ക്ലാസില്‍ കഴിഞ്ഞ 20 വര്‍ഷമായി കര്‍ഷക സമൂഹത്തിന്റെ സ്വാധീനം കുറഞ്ഞുവരികയാണ് എന്നൊരു നിരീക്ഷണമുണ്ട്. ഇത്, കര്‍ഷക പ്രക്ഷോഭത്തെ ഒരു ആള്‍ക്കൂട്ട സമരമായി പരിമിതപ്പെടുത്തുമോ?

വെങ്കടേഷ്​ രാമകൃഷ്ണന്‍: യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഴിത്തിരിവുണ്ടാക്കാന്‍ പര്യാപ്തമായ ഒരു ഘട്ടത്തിലാണ് കര്‍ഷക സമരം ഇപ്പോഴുള്ളത്. പ്രത്യേകിച്ചും ലഖിംപുര്‍ ഖേരിയിലെ, കൂട്ടക്കൊല എന്നു വിശേഷിപ്പിക്കാവുന്ന അപകടത്തിന്റെ അനുരണനങ്ങള്‍ വളരെ വലുതാണ്. അവിടെ കൊല്ലപ്പെട്ടവരുടെ ഓര്‍മക്ക് ഈ മാസം 12ന് ശ്രദ്ധാജ്ഞലി സഭ നടക്കുകയാണ്. അത് വലിയൊരു ‘റാലിയിങ് പോയന്റാ'യി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷക സംഘടനകള്‍ പ്രധാന സമരപരിപാടിയുടെ ഭാഗമായി, ശ്രദ്ധാജ്ഞലി സഭ ചേരുന്ന ഇടത്തുനിന്ന് എല്ലാ ജില്ലകളിലേക്കും കലശയാത്ര നടത്ത