Sunday, 28 November 2021

ജേര്‍ണലിസം : പ്രൊഫഷന്‍, ബിസിനസ്‌


Text Formatted

ഒരു പുതിയ മെയിൻസ്​ട്രീം മീഡിയയുടെ
​​​​​​​ജനനം സംഭവിച്ചുകഴിഞ്ഞു

മുതലാളിമാര്‍ പത്രങ്ങളെ ഒരു കപ്പ് ചായയുടെ വില പോലുമില്ലാതെ വില്‍ക്കാന്‍ തുടങ്ങുകയും അതില്‍ പേരിനുവേണ്ടി- പരസ്യങ്ങള്‍ക്കിടയിലെ ഗ്യാപ്പുകൾ നിറയ്ക്കാന്‍ -വാര്‍ത്തകളെ ചുരുക്കുകയും ചെയ്തപ്പോള്‍  വായനക്കാരുടെ റെസ്‌പെക്റ്റ് നമുക്ക് നഷ്ടപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം.

Image Full Width
Image Caption
ജോസി ജോസഫ്
Text Formatted

മനില സി. മോഹന്‍: രമണ്‍ കശ്യപ്, ബിജോയ് ബനിയ. രണ്ട് ഫോട്ടോ ജേണലിസ്റ്റുകള്‍. രമണ്‍ കശ്യപ്, ഉത്തര്‍പ്രദേശിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫറാണ്. ബി.ജെ.പി. നേതാക്കളുടെ കര്‍ഷകക്കൊലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ ബി.ജെ.പി. ഗുണ്ടകളാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ബിജോയ് ബനിയ, അസമില്‍ പൊലീസുകാര്‍ വെടിവെച്ചുകൊന്ന അസം പൗരന്റെ മൃതദേഹത്തില്‍ ചവുട്ടിക്കൊണ്ട് അപമാനിച്ച സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍. ജേണലിസത്തിന്റെ രണ്ട് വിരുദ്ധതലങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് വ്യക്തികളും സംഭവങ്ങളും രാഷ്ട്രീയവും. ഈ വൈരുധ്യം ദേശീയതലത്തിലെ രാഷ്ട്രീയ സങ്കീര്‍ണതയെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തെ രാഷ്ട്രീയമാറ്റത്തെ മുന്‍നിര്‍ത്തി, ജേണലിസം നേരിടുന്ന സങ്കീര്‍ണതയുടെ യാഥാര്‍ഥ്യത്തെക്കുറിച്ച്‌ പറയാമോ?

ജോസി ജോസഫ്​: രമണ്‍ കശ്യപും ബിജോയ് ബനിയയും നമ്മുടെ ജേണലിസത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മാത്രമല്ല,  larger socio- political realityയുടെ കൂടി symbol  ആയി മാറിയിരിക്കുകയാണ്. ഭരിക്കുന്ന കക്ഷിയുടെ ആശീര്‍വാദമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരുടെ മുതുകത്തും കയറി ചവിട്ടാമെന്നും, നിങ്ങളുടെ വണ്ടിയിടിച്ച് ആരെയും കൊല്ലാമെന്നും, നിങ്ങള്‍ക്ക് നാര്‍ക്കോട്ടിക് ക്രൈം ബ്യൂറോയുടെ കൂടെ പോയിട്ട് ഏത് സൂപ്പര്‍ സ്റ്റാറിന്റെ മകനെയും പിടിച്ചു കൊണ്ടുവരാമെന്നുമുള്ള ലൈസന്‍സുകളുടെ symbol ആണ് ബിജോയ് ബനിയ. മറുവശത്ത്, നിങ്ങള്‍ ഭരണകക്ഷിയുടെ കൂടെ അല്ലാ എങ്കില്‍, നിങ്ങള്‍ സത്യം വിളിച്ചുപറയുകയും independent journalism നടത്തുകയും ചെയ്യുന്ന ആളാണെങ്കില്‍, നിങ്ങളെ വെടിവെച്ച് കൊല്ലാനും നമ്മുടെ സിദ്ദിഖ് കാപ്പനെപ്പോലെ ജയിലിലടയ്ക്കാനുമുള്ള ലൈസന്‍സ് ഇന