Monday, 29 November 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം 21 (തുടർച്ച): 1608E അപ്പാര്‍ട്ടുമെന്റിലേക്ക് കാലൊച്ച ഗോവണിയേറുന്നു

രു ദിവസം ഇണ ചേര്‍ന്നുകൊണ്ടിരിക്കെ സോളമന്റെ കഴുത്തില്‍ മുഖമമര്‍ത്തിയപ്പോള്‍ ങീയെന്നൊരു ഞീളല്‍ കേട്ട് ഉമ്മയില്‍നിന്നും ചുണ്ടെടര്‍ത്തിയെടുത്ത് ചുറ്റും നോക്കിയപ്പോള്‍ യാന്ത്രികമായി അനങ്ങിക്കൊണ്ടിരിക്കുന്ന അയാളുടെ ശരീരം മേരി കണ്ടു.

അയാളില്‍നിന്നും ദേഹത്തെ വിടുവിച്ച് മേരി ആ ശബ്ദത്തിലേക്ക് ശ്രദ്ധിച്ചു. പിന്നെ പതിയെ എഴുന്നേറ്റ് മുറിയുടെ മൂലയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയില്‍ കിടന്ന് കരയുകയായിരുന്ന നായ്ക്കുട്ടിയെ എടുത്ത് കൊണ്ടുവന്ന് സോളമനുനേരെ എറിഞ്ഞു. അയാളുടെ ശരീരത്തില്‍ പോറലുണ്ടാക്കിയ നഖങ്ങളെ ഉള്ളിലേക്ക് വലിച്ച് പരങ്ങി നായ്ക്കുട്ടി കരഞ്ഞു. അയാളതിനെ പുതപ്പിനു കീഴിലൊളിപ്പിച്ചിട്ടും കരച്ചില്‍ അടങ്ങിയില്ല. കിടക്കയുടെ മറ്റൊരു അരികിലേക്ക് ഉരുണ്ട് വലിയൊരു  ശ്വാസം എടുക്കുന്ന സോളമനെ ശ്രദ്ധിക്കാതെ ഒരു സിഗരറ്റ് വലിക്കുവാന്‍ കോപ്പ് കൂട്ടുകയായിരുന്നു മേരി. സിഗററ്റ് തപ്പി കാണാതായതില്‍ ദേഷ്യം തോന്നിയിട്ട് പാക്കറ്റില്‍ വാങ്ങിവച്ചിരുന്ന പുകയില  കടലാസിലേക്ക് തെറുത്ത് ചുരുട്ടി ചുണ്ടില്‍ വച്ച് കൊണ്ട് കത്തിച്ചു.

പുക അവളില്‍ നിന്നും സോളമനിലേക്ക് സഞ്ചരിച്ചു. എന്നാലോ അവരിരുവരും പരസ്പരം സ്പര്‍ശിച്ചില്ല. പുറത്ത് നല്ല കാറ്റുണ്ടായിരുന്നു. രാത്രിയിലെ നിലാവിന്റെ ഒരു പാളി മുറിയിലെ ഇരുട്ടില്‍ വെളുത്ത നിറത്തിലുള്ള ഒരു ജനാല വിരിയായി പാറിക്കൊണ്ടിരുന്നു. പെട്ടെന്നൊരു മിന്നല്‍ താഴേക്കിറങ്ങി വന്നു. അവരിരുവരും പരസ്പരം ഒരിക്കല്‍ കൂടി കണ്ടു. പട്ടിക്കുട്ടിയുടെ ഞീളല്‍ പുതപ്പില്‍ നിന്നും പിന്നെയും ഉയര്‍ന്നു.

3am1

മേരി: നിങ്ങളെന്തിനാ നായ്ക്കുട്ടിയെ കൊണ്ടുവന്