Monday, 29 November 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ.മീര
Text Formatted

30: ചെന്നൈ നഗരം

അധ്യായത്തിലും നമ്മള്‍ കെ. എന്ന എഴുത്തുകാരനെ പിന്തുടരുകയാണ്. അദ്ദേഹത്തിന്റെ അമ്മയെ ചെന്നൈ പൂനമല്ലിയിലെ ഐ കെയര്‍ സെന്ററില്‍ അഡ്മിറ്റ് ചെയ്തിരുന്നു. കണ്ണില്‍ സര്‍ജറി ചെയ്യാം എന്ന് ഡോക്ടര്‍ പറഞ്ഞു.

"കണ്ണിന്റെ മാത്രം പ്രശ്‌നമല്ല ഇത്. നമുക്കു പരമാവധി ശ്രമിക്കാം. സര്‍ജറിയിലൂടെ പലര്‍ക്കും കാഴ്ച തിരിച്ചുകിട്ടിയിട്ടുണ്ട്. ദൈവാനുഗ്രഹമുണ്ടെങ്കില്‍ എല്ലാം സഫലമായി വരും. നമുക്ക് പ്രാര്‍ഥിക്കാം. അതിവിശാലമാണ് ഇവിടത്തെ പ്രാര്‍ഥനാമുറി. ഇവിടെയുള്ള ദിവസങ്ങളില്‍ ധ്യാനിക്കാന്‍ അമ്മയോട് പറയൂ.'

എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് കോയമ്പത്തൂരിലെ ഡോക്ടര്‍ പറഞ്ഞതും ഏതാണ്ട് ഇങ്ങനെയാണല്ലോ എന്ന് കെ. ഓര്‍ത്തു. ഡോക്ടര്‍മാര്‍ക്ക് ചില പൊതുരീതികളും ഭാഷാശൈലിയും ഉണ്ടായിരിക്കും. പക്ഷേ അന്ന് ദൈവം തുണച്ചില്ല.

kattur1

ഐ കെയര്‍ സെന്ററില്‍ നിന്ന് പുറത്തിറങ്ങിയ കെ. നടന്നും ബസു പിടിച്ചും ഓട്ടോറിക്ഷയിലുമായി നഗരത്തില്‍ കുറേ അലഞ്ഞു. ഇപ്പോള്‍ അദ്ദേഹം സെന്‍ട്രല്‍
സ്റ്റേഷനുമുന്നിലെ ആള്‍ത്തിരക്കുള്ള ഒരു ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയാണ്. അവിടത്തെ ഇരുമ്പുകൊണ്ടുള്ള കൈവരിയില്‍ പിടിച്ചുനിന്ന് എതിര്‍ഭാഗത്തുള്ള രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവൺമെൻറ്​ ജനറല്‍ ഹോസ്പിറ്റലിന്റെ കെട്ടിടസമുച്ചയത്തിലേക്ക് നോക്കുന്നു. അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം അവിടത്തെ സര്‍ജിക്കല്‍ വാര്‍ഡിന്റെ ജനലിലൂടെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ ചുവന്ന മിനാരങ്ങള്‍ കണ്ടുനിന്നത്.
രാത്രിയായാല്‍ നഗരത്തില്‍ പരസ്യപ്പലകകള്‍ തെളിയും.
വെളിച്ചങ്ങള്‍കൊണ്ടുള്ള അക്ഷരങ്ങള്‍ അന്ന് വലിയ കൗതുകമായിരുന്നു. കൂട്ടത്തില്‍ "അമൃതാഞ്ജനം' എന്ന പരസ്യം മലയാളത്തിലായിരുന്നു തെളിഞ്ഞിരുന്നത്.

മദ്രാസ് ജനറല്‍ ഹോസ്പിറ്റല്‍ എന്നാണ