Thursday, 21 October 2021

Linguistics


Text Formatted

ഭാഷയുടെ ചരിത്രം: ഭാവനയുടെയും ചിന്തയുടെയും

ഭാഷയുടെ ധര്‍മ്മങ്ങളെ സംബന്ധിച്ച് ഒരു വലിയ പരിധിവരെ യുക്തിസഹവും, എന്നാല്‍ അതിവാദപരമെന്ന് തോന്നാവുന്നതുമായ ഒരു വീക്ഷണത്തോടെ, ഭാഷയെയും ഭാഷാചരിത്രത്തെയും നോക്കിക്കാണാനുള്ള ഒരു ശ്രമം

Image Full Width
Image Caption
സി.ജെ. ജോർജ്ജ്
Text Formatted

"സ്വന്തം ഏകാന്തതയുടെ അര്‍ത്ഥം പോലും അറിയാതെ
അമ്മ ജീവിച്ചു.
അമ്മയുടെ ലോകം തീരെ ചെറുതായിരുന്നു.
അല്ലെങ്കില്‍,
ഞങ്ങളുടെ താലൂക്കിന്റെയത്രയും വലുതായിരുന്നു.'

-അമ്മ, എസ്. ജോസഫ്

ഭാഷയുടെ ധര്‍മ്മങ്ങളെ സംബന്ധിച്ച് ഒരു വലിയ പരിധിവരെ യുക്തിസഹവും, എന്നാല്‍ അതിവാദപരമെന്ന് തോന്നാവുന്നതുമായ ഒരു വീക്ഷണത്തോടെ, ഭാഷയെയും ഭാഷാചരിത്രത്തെയും നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് നടത്തുന്നത്. ശാസ്ത്രീയമായിട്ടൊന്നുമല്ല ഇവിടെ ചിന്തിക്കുന്നത്. ചരിത്രപരമായ വസ്തുതകള്‍ എടുത്തുകാട്ടിയൊന്നുമല്ല മുന്നോട്ടുപോവുക. ഒരു തരം കൗതുകം, അഥവാ ആനന്ദം തേടല്‍ മാത്രമെന്ന നിലയിലാകാം ഇത് സാര്‍ത്ഥകമാകുന്നത്. വാസ്തവത്തില്‍, ഭാഷയുടെ ഒരു പ്രയോജനം അതുമാണ്. ആനന്ദവും സാന്ത്വനവും സന്തോഷവും (പീഡയും സഹനവും) ഒക്കെ പ്രദാനം ചെയ്യുകയെന്നതും ഭാഷയുടെ ദൗത്യം തന്നെ.

മനുഷ്യജീവിതത്തെ പൊതിഞ്ഞു പുണര്‍ന്നുനില്‍ക്കുന്ന ഒരു പ്രതിഭാസമാണ് ഭാഷ. അതിനകത്താണ് നാമുള്ളത്. അതിന്റെ ബാധ്യതകളൊക്കെയാണ് നാം പേറുന്നത്.

അത് സ്വാതന്ത്ര്യമാണെന്നു വരാം. സ്വാതന്ത്ര്യം വേദനാകരവുമാണ്. സ്വാതന്ത്ര്യമൊക്കെയും അസ്വതന്ത്രതയുടെ അതിര്‍ത്തിപ്രദേശങ്ങളുടെ അകത്ത് നിലകൊള്ളുന്ന കൊച്ചുലോകമാണ്. നമ്മുടെ ഭാഷയോളം വരും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ലോകം. ഭാഷയുടെ അപൂര്‍ണ്ണതയെക്കുറിച്ച് ആശാന്‍ വേപഥുകൊണ്ടു. ഭാഷ സൗകര്യങ്ങളുള്ള ഒരു തടവറയാണ്. ഞാനാലോചിച്ചുപോവുകയാണ്. പഠിക്കുന്ന കാലത്ത് ഹോസ്റ്റലിലെ റൂമിലൊക്കെ കൂടിയിരുന്ന, ചിലപ്പോള്‍ ടെറസ്സിലോ സുഹൃത്തിന്റെ വീട്ടിലോ ഒക്കെയാകും, ഉറങ്ങാതെ കുത്തിയിരുന്ന്, പിന്നെ കിടന്നും, വെളുക്കുവോളം വര്‍ത്തമാനം പറഞ്ഞത്

shaju
ഷാജു വി.വി

എന്തിനായിരുന്നു? എന്തായിരു