Sunday, 28 November 2021

കവി വായന


Text Formatted

ഇച്​ഛാശക്തിയുടെ പൊയറ്റിക്​ മാപ്പിങ്​

ഒരായുസ്സിന്റെ മുഴുവന്‍ വേദനകളും സഹനങ്ങളും ബാല്യകൗമാര ദിനങ്ങളില്‍ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ തീവ്രമായ ജീവിതാനുഭവങ്ങളുടെ ചോര കിനിയുന്നവയാണ് മായ ആഞ്ചലോയുടെ കാവ്യജീവിതം.

Image Full Width
Image Caption
മായ ആഞ്ചലോ
Text Formatted

പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും കനലുകളില്‍
ആത്മബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും ചുടുനിശ്വാസം പടരുമ്പോള്‍ പ്രത്യാശയുടെയും സ്വപ്നങ്ങളുടെയും ജ്വാലകളായി കത്തിപ്പടരുന്നവയാണ് പ്രശസ്ത ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരി മായ ആഞ്ചലോ (1928-2014) യുടെ കവിതകള്‍.

പീഡനവും അപമാനവും ഇഴുകിച്ചേര്‍ന്ന ചരിത്രഭൂമികകളുടെ പൊയറ്റിക് മാപ്പിങ്ങിലൂടെ പ്രതീക്ഷയും കിനാവുകളും വിടര്‍ത്തുന്ന കവിതകള്‍ രചിച്ച എഴുത്തുകാരിയാണ് മായ ആഞ്ചലോ. പൗരാവകാശ പ്രവര്‍ത്തക, ഗായിക, അഭിനേത്രി, നാടകകൃത്ത്, സിനിമാ സംവിധായിക, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തയായ മായ നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും മ്യൂസിക്കല്‍ ആല്‍ബങ്ങളുടെയും നിര്‍മാതാവ് കൂടിയാണ്. ആഫ്രിക്കന്‍- അമേരിക്കന്‍ വംശജരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിനായി മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. പുലിറ്റ്‌സര്‍ പ്രൈസിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട  Just Give me a Cool Drink of Water 'fore I Diiie  ആണ് ആദ്യ കവിതാസമാഹാരം. സംഗീതാവിഷ്‌കാരത്തിന് ഗ്രാമി അവാര്‍ഡ് നേടിക്കൊടുത്ത  ‘On the Pulse of Morning' എന്ന കവിത പ്രസിഡൻറ്​ ബില്‍ ക്ലിന്റന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ മായ ആലപിച്ചിരുന്നു. തന്റെ മറ്റു പല കവിതകളും മ്യൂസിക്കല്‍ ആല്‍ബങ്ങളായി അവതരിപ്പിച്ചിട്ടുണ്ട് ബഹുമുഖപ്രതിഭയായ ഈ കലാകാരി. 

maya angelou at tennessee university
ടെന്നസി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് സംവദിക്കുന്ന മായ ആഞ്ചലോ / Photo: Wikimedia Commons

1928-ല്‍ മിസോറിയിലാണ് മായ ജനിച്ചത്. യഥാര്‍ഥ പേര് പേര് മാര്‍ഗരറ്റ് ആനി ജോണ്