Monday, 29 November 2021

ആത്മകഥ


Text Formatted

എഴുകോൺ-45

ആരാകണം ഡോക്ടര്‍? 

നിര്‍ഭാഗ്യവശാല്‍ നമ്മുടെ സംസ്‌കാരത്തില്‍ നേരെ സ്‌പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് പോകാനുള്ള പ്രവണത കാണുന്നു. ഇത് പലപ്പോഴും ചില രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാതിരിക്കുന്നതിന് ഇടവരുത്തുന്നുണ്ട്​

Image Full Width
Image Caption
നിതിനയുടെ അമ്മ ബിന്ദുവിനെ ആശ്വസിപ്പിക്കുന്ന ഡോ. സു ആൻ സഖറിയ / Photo: Deshabhimani
Text Formatted

നിതിന എന്ന യുവതിയുടെ കൊലപാതകത്തെ തുടര്‍ന്ന്, സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ മറ്റൊരു വാര്‍ത്തയുണ്ട്. നിതിനയുടെ അമ്മയായ ബിന്ദുവിനെ ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍ ‘സു ആന്‍ സക്കറിയ'. നിലവിളിക്കുന്ന ബിന്ദുവിനെ മണിക്കൂറുകളോളം കൈ പിടിച്ച് ആശ്വസിപ്പിക്കുന്ന വാര്‍ത്തയായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകള്‍ അതേറ്റെടുത്തു. രോഗികളോട് അനുകമ്പയുള്ള ഡോക്ടര്‍മാര്‍ ധാരാളം ഉണ്ടായിരിക്കും. എന്നാല്‍, ഡോ. സുവിന്റെ ഈ ഒരു അനുകമ്പാഭാവം ജനങ്ങളിലുണ്ടാക്കിയ പ്രതികരണം ശ്രദ്ധിക്കപ്പെടേണ്ടതാണ്. മനുഷ്യര്‍ എപ്പോഴും മറ്റുള്ളവരില്‍ നിന്ന് കൊതിച്ചു കൊണ്ടിരിക്കുന്നത് ഈ സാന്ത്വനമാണ്. പ്രത്യേകിച്ചും മരണത്തിലും രോഗത്തിലും ഉപചരിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും. ഡോക്ടര്‍മാര്‍ ടെക്നോക്രാറ്റുകളായി പരിണമിച്ചെങ്കിലും ജനങ്ങള്‍ പഴയതുപോലെ പ്രതീക്ഷിക്കുകയാണ്.

ആരോഗ്യമേഖലയിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും പിന്‍വാങ്ങലുകള്‍ക്കും ശേഷം വളരെ വൈകിയാണ് ഞാന്‍ മെഡിക്കല്‍ അധ്യാപനത്തിലേക്ക് കടന്നത്. മെഡിക്കല്‍ പരിശീലനത്തിന്റെ ബോധനരീതി മിക്കവാറും വസ്തുനിഷ്ഠ പഠനത്തിന്റേതായതു കൊണ്ട് അതിനുശേഷം രോഗികളോടുള്ള അനുകമ്പ നഷ്ടപ്പെടാനിടയുണ്ട്. എന്നാല്‍, പലരും പരിശീലനം ആരംഭിക്കുന്നതോടെ അത് സ്വന്തം പരിശ്രമത്താല്‍ തിരിച്ചുകൊണ്ടുവരുന്നത് കാണാം. 2019-ല്‍ മെഡിക്കല്‍ ബോധനത്തില്‍ പുതുതായി കൊണ്ടുവന്ന മാറ്റങ്ങളില്‍ പഠനാരംഭത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ അനുകമ്പ വളര്‍ത്താനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അത് പഠനാവസാനം വരെ നിലനിര്‍ത്തുകയും വേണം.

ഇപ്പോള്‍ ത്രിമാന വീഡിയോകളൊക്കെ വച്ച് പഠിക്കാനുള്ള സൗകര്യം വിദ്യാര്‍ഥികള്‍ക്കുണ്ട്. പണ്ട്, ഞങ്ങള്‍ പൂര്‍ണമായും ശരീരങ്ങളെ തന്നെ ആശ്രയിച്ചായിരുന്നു പഠിച്ചിരുന്നത്. ശവശരീരത്തെ വണങ്ങിയിട്ടാണെങ്കിലും, അതില്‍നിന്ന്​ പേശികളെയും, ദശനാരുകളെയും കുറിച്ചും ധമനികളുടെയും, സിരകളുടെയും നാഡികളുടെയും കെട്ടുപിണച്ചിലുകളെയും കുറിച്ചുമൊക്കെ ക