Monday, 29 November 2021

ഉത്തരാഖണ്ഡ് യാത്ര


Text Formatted

ഒന്നില്‍ നിന്നുതന്നെ പുറപ്പെട്ടു പോവുന്ന പല യാത്രകള്‍

ഡല്‍ഹിയില്‍ നിന്ന്​ ഹരിദ്വാർ വഴി ബദരീനാഥിലേക്കും തുടർന്ന്​ രാജ്യത്തിന്റെ ഏറ്റവും അതിരിലുള്ള മാനാ ഗ്രാമത്തിലേക്കും ഒരു യാത്ര.

Image Full Width
Image Caption
Photos : Wikimedia Commons
Text Formatted

ങ്ങനെയൊരു യാത്രയുണ്ടാവുമോ എന്ന് അതുവരെ ആലോചിച്ചിരുന്നില്ല.
ഒരു യാത്രയില്‍ നിന്ന്​ പൊട്ടിമുളയ്ക്കുന്നതുപോലെ മറ്റൊന്ന്.
പിന്നെയും മറ്റൊന്ന്. അങ്ങനെ പലതുകള്‍.
തീരെ ആകസ്​മികമായാണ് അങ്ങനെയൊരു യാത്ര പുറപ്പെടുന്നത്.
അതിനുമുമ്പും അങ്ങനെയെന്നു തോന്നിപ്പിക്കാവുന്ന ദീർഘദൂര, പലനാള്‍ യാത്രകളുണ്ടായിരുന്നു. നേരത്തേ നിശ്ചയിക്കപ്പെട്ടത്.
പോകേണ്ട സ്ഥലങ്ങളും കാണേണ്ട സ്ഥലങ്ങളും നേരത്തേ തെരഞ്ഞെടുത്തുവച്ചത്.

ദിവസങ്ങള്‍ നീണ്ട രാജസ്ഥാന്‍ യാത്രകളുണ്ടായിരുന്നു.
അതുപോലെ പശ്ചിമഘട്ട യാത്രകള്‍... ഉയരങ്ങള്‍ എന്നും മാടിവിളിച്ചിരുന്നു. എന്നാല്‍, അധികം ഉയരങ്ങളിലേയ്ക്കു വിലക്കപ്പെട്ട ഒരു ശരീരമാണ് എന്റേത്.
വലിയ ഉയരങ്ങള്‍ വന്നു ശ്വാസംമുട്ടിക്കുന്ന, നേരത്തേ പല പരുക്കുകള്‍ പറ്റിയ ശ്വാസകോശം. വലിയ നടയാത്രകള്‍ വിലക്കുന്ന കാലുകളും കൈയ്യുകളും വച്ച ഒരു ശരീരം. അതുകൊണ്ടുതന്നെയായിരുന്നു മുമ്പും പല യാത്രകളെപ്പറ്റിയും ചിന്തിക്കാന്‍ കൂടി സാധിക്കില്ലായിരുന്നത്. ഹിമവാന്റെ മുടികളിലേയ്ക്കുള്ളതും പല യാതനകള്‍ സഹിക്കേണ്ടുന്ന മാനസസരോവർ യാത്രയും ഏറെ വഴിദൂരം നടന്നടുക്കേണ്ട പൂക്കളുടെ താഴ്വര (വാലി ഓഫ് ഫ്‌ളവേഴ്‌സ്). യാത്രയും മറ്റും ആഗ്രഹമുണ്ടായിരുന്നിട്ടും അങ്ങനെ നടക്കാതെ പോയതാണ്.

Valley_of_flowers_uttaranchal
പൂക്കളുടെ താഴ്​വര (വാലി ഒഫ് ഫ്‌ളവേഴ്‌സ്)

എന്നാലും മുടിഞ്ഞ ഉയരങ്ങളും കൊടിയ സഹനങ്ങളും പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു. ഈ ദുർബല ശരീരത്തെ എങ്ങനെ വഴിനടത്തും എന്ന ചിന്ത അതിനെ വിലക്കുന്നുമുണ്ടായിരുന്നു. എന്നാലും ഏതു യാത്രാസംഘത്തോടൊപ്പവും മനസുകൊണ്ടു കൂടെപ്പോകുമായിരുന്നു. അങ്ങനെ കാണാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ച ര