Monday, 29 November 2021

ലോക സിനിമ


Text Formatted

എട്ടു വയസ്സുള്ള
നാല്​ ​​​​​​​പെൺ കണ്ണുകൾ

പ്രശസ്ത ചലച്ചിത്രകാരിയായ സെലിന്‍ സിയാമയുടെ ഏറ്റവും പുതിയ സിനിമ ‘യങ് മദര്‍ ’ ബാല്യകാല യാഥാര്‍ത്ഥ്യങ്ങളാണ്​ പ്രമേയമാക്കുന്നത്​. കവിത പോലുള്ള ഈ ചലച്ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്കൊരു കുട്ടിക്കാലമില്ലേ എന്ന യുവകവിയോടുള്ള റില്‍ക്കേയുടെ ചോദ്യം നമ്മുടെ ഓര്‍മകളിലേക്കു വരുന്നു. 

Image Full Width
Image Caption
സെലിന്‍ സിയാമയുടെ ‘യങ് മദര്‍’ എന്ന സിനിമയിൽനിന്ന്​
Text Formatted

‘‘നിങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് നമ്മൾ സംസാരിച്ചിട്ടേയില്ല.’’
‘‘നമ്മള്‍ അതിനെ കുറിച്ച് എപ്പോഴും സംസാരിക്കുന്നുണ്ട്.’’ 
‘‘ഉവ്വ്, പക്ഷേ, അത് ചെറിയ കഥകള്‍ മാത്രം.’’

‘‘നീ അതെന്താണ് അങ്ങനെ പറഞ്ഞത്.’’ 
‘‘നിങ്ങള്‍ക്കു ലഭിച്ചിരുന്ന ക്രിസ്​മസ് സമ്മാനങ്ങള്‍, പിസ്സ ഇഷ്ടമായിരുന്ന കാര്യം...അതൊക്കെ എനിക്കറിയാം. എന്നാല്‍ യഥാര്‍ത്ഥ കാര്യങ്ങളെ കുറിച്ച് എനിക്കറിയില്ല.’’
‘‘യഥാര്‍ത്ഥ കാര്യങ്ങള്‍ എന്നുവച്ചാല്‍ എന്താണ്? ’’
‘‘ഉദാഹരണത്തിന്, നിങ്ങള്‍ പേടിച്ചിരുന്ന കാര്യങ്ങള്‍.’’
‘‘എല്ലാവരേയും പോലെ ഞാന്‍ പല കാര്യങ്ങളേയും ഭയപ്പെട്ടിരുന്നു.’’
‘‘ഒരു കാര്യത്തെ കുറിച്ച് എന്നോടു പറയൂ. മറന്നുപോയോ?’’ 
‘‘ഇല്ല. മറന്നിട്ടില്ല. (അടുത്തുവന്ന് ചെവിയില്‍ പറയുന്നു) എനിക്ക് എന്റെ അച്ഛനെ പേടിയായിരുന്നു.’’

petite-maman-

ഒരു അച്ഛനും എട്ടു വയസ്സായ മകളും തമ്മിലുള്ള സംഭാഷണമാണിത്.
മകള്‍ നെല്ലി സഹാനുഭൂതിയുള്ള ബുദ്ധിമതിയായ പെണ്‍കുട്ടിയാണ്. നെല്ലിയുടെ അമ്മമ്മയുടെ മരണത്തെ തുടര്‍ന്ന് പഴയ വീട്ടിലെ വസ്തുക്കള്‍ എടുക്കാന്‍ രണ്ടു മൂന്നു ദിവസത്തേക്ക് എത്തുകയാണ് അവര്‍. വീടിനു പിന്നിലെ നാലു മരങ്ങള്‍ക്കിടയില്‍ അമ്മ ബാല്യത്തില്‍ കുടില്‍ കെട്ടി കളിച്ചിരുന്നതിനെ കുറിച്ച് അവള്‍ക്കറിയാം. അമ്മ അവളോട് അതു പറഞ്ഞിട്ടുണ്ട്. അമ്മമ്മ സൂക്ഷിച്ചുവച്ച അമ്മയുടെ പഴയ പുസ്തകങ്ങളും കുട്ടിക്കാലത്തു വരച്ച ചിത്രങ്ങളും അവള്‍ കാണുന്നുണ്ട്. അമ്മയോടൊപ്പം ആ പുസ്തകങ്ങള്‍ അവള്‍ മറിച്ചു നോക്കുകയും വായിക്കുകയും ചെയ്യുന്നു. അമ്മ ബാല്യത്തില്‍ വരച്ച