Monday, 18 October 2021

ആത്മകഥ


Text Formatted

എഴുകോൺ-3

കൗമാര കാമനകള്‍

​​​​​​​അവ്യക്തവും  തെറ്റിദ്ധാരണകളുണ്ടാക്കുന്നതുമായ കേട്ടു കേഴ്വികളാണ് അന്നൊക്കെ ലൈംഗികതയെ പറ്റി ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നത്. ഇപ്പോഴും എല്ലാ കാര്യത്തിലും ശരിയായ ധാരണ യുവാക്കള്‍ക്ക്  ഉണ്ടോ എന്നത് സംശയമാണ്

Image Full Width
Image Caption
സ്കൂള്‍ കാലഘട്ടത്തിലെ ചിത്രം
Text Formatted

ചിത്രം രൂപപ്പെടും മുന്‍പ് നിറക്കൂട്ടുകള്‍ക്ക് മുന്നില്‍ അന്ധാളിച്ചു നില്‍ക്കുന്ന ചിത്രകര്‍ത്താവിനെ പോലെയാണ് കൗമാരമനസ്​. നേര്‍ത്ത ഭേദങ്ങളോടെ, നിറങ്ങളുടെ പ്രളയം. അവയില്‍ ഏതൊക്കെ തൊട്ടു ചേര്‍ക്കണം എന്നറിയില്ല.   ഏതൊക്കെ ‘സ്വയം  രചന’യില്‍ അലിഞ്ഞു ചേരുന്നു എന്നൊന്നും എപ്പോഴും തിരിച്ചറിയുക പോലുമില്ല. അവ്യക്തമായ ഒരു  രൂപരേഖ അവിടെ ഉണ്ടായിരിക്കുകയും ചെയ്യും.   

അറിയാത്തതിലേക്കുള്ള ആകര്‍ഷണത്തിന്റെ പാരമ്യം കൗമാരത്തിലാണ് അനുഭവിക്കാനാവുന്നത്. ഞങ്ങളുടെ കാലത്തെ, ഗ്രാമീണ  സ്‌കൂളുകള്‍ അതിനുള്ള വേദിയൊരുക്കിയതായി ഞാന്‍ വിചാരിക്കുന്നു. അവിടെ വര്‍ഗ വ്യത്യാസവും ഒരു പരിധി വരെ ജാതി മതവ്യത്യാസങ്ങളുമില്ലാതെ കുട്ടികള്‍ കടന്നുവന്നു. വിദ്യാഭ്യാസത്തില്‍ മികച്ചു നിന്ന അപൂര്‍വ്വം രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ അടുത്ത  ടൗണിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കയച്ചു. നാട്ടിലെ പണക്കാരുടെയും പാവപ്പെട്ടവരുടെയും, പല ജാതിയിലും മതത്തിലും പെട്ടവരുടെയും പെണ്‍കുട്ടികളും ആണ്‍കുട്ടികളും കലര്‍ന്ന് പഠിക്കുന്നതായിരുന്നു ഞങ്ങളുടെ സ്‌കൂളിടം. തീര്‍ച്ചയായും അവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമായിരുന്നിരിക്കണം. ഉച്ചക്ക് ഭക്ഷണം കഴിക്കാനില്ലാത്തവരും കൂടെ പഠിച്ചിരുന്നു. അന്ന് ചെറിയ ക്ലാസ്സില്‍ മാത്രമേ ഉച്ച ഭക്ഷണം ഉണ്ടായിരുന്നുള്ളൂ. പല പ്രാവശ്യം തോറ്റതിനാല്‍ പ്രായം  കൂടിയവരും അവിടെ ഉണ്ടായിരുന്നു.  

ഉയരത്തിനനുസരിച്ചായിരുന്നു ക്ലാസില്‍ ഞങ്ങളെ ഇരുത്തിയിരുന്നത്. പൊക്കം കുറഞ്ഞവര്‍ക്കാണ് മുന്‍പിലത്തെ സീറ്റ്. പൊക്കം കൂടിയതിനാല്‍ ഞാന്‍ സീനിയര്‍ ആളുകള്‍ക്കൊപ്പമായി വന്നു. അതെനിക്കിഷ്ടവുമായിരുന്നു. അവരുടെ ലോകം ഞാനാസ്വദിച്ചു.  ഒരേ പ്രൈമറി സ്‌കൂളില്‍ പഠിച്ചവരൊക്കെ കൂടെ  ഉണ്ടെങ്കിലും, മറ്റ് സ്‌കൂളുകളില്‍ പഠിച്ച് വന്നവരായിരുന്നു കൂടുതല്‍ ആകര്‍ഷണം ഉളവാക്കിയത്. പഠിത്തത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ എന്നും അധ്യാപകര്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും. അതിനാല്‍, ഞങ്ങള്‍ക്ക് ആദ്യം മറ്റു സ്‌ക