Monday, 29 November 2021

ആത്മകഥ


Text Formatted

എന്റെ കഥ- 34

ഒരു മാന്ത്രിക കഥയില്‍ എന്റെ മിന്നാമിന്നിക്കുഞ്ഞ്

ചെടിച്ചാലും ചൊടിച്ചാലും നിന്ദ തോന്നിയാലും എന്റെ പ്രാണസങ്കടങ്ങള്‍ എന്റെ പ്രാണസങ്കടങ്ങള്‍ തന്നെയാണ്. സ്വയം അനുഭവിയ്ക്കുമ്പോഴേ, ചെടിപ്പല്ലത് ഹൃദയത്തിനകത്തുള്ള സങ്കടപ്പെരുമഴയാണെന്ന് തിരിച്ചറിയൂ.

Image Full Width
Image Caption
ഇന്ദു മേനോന്‍
Text Formatted

ദ്യഗര്‍ഭമെന്ന പരമദുരന്തത്തിനുശേഷം നിലമ്പൂരെന്നു കേള്‍ക്കുമ്പോഴേയ്ക്കും അജ്ഞാതഭയത്താല്‍ എന്റെ കാലുകള്‍ വിറയ്ക്കുമായിരുന്നു. ഓര്‍ക്കുമ്പോള്‍ ഉള്ളിലൊരായിരം ഹെത്തന്മാര്‍ ഉൾഭ്രാന്തതയോടെ വിറച്ചുതുള്ളി. അവരുടെ ജടപടര്‍ന്ന് ചുരുണ്ടുപൊങ്ങിനിന്ന ചെമ്പന്‍ മുടിയിഴകളില്‍ സഹ്യാദ്രിക്കാറ്റ് കോടവും ചീതവും ചേര്‍ത്തൂതി. ബരമറെയും നെള്ളുമറെയും പോലെ അജ്ഞാതവും അതിന്ദ്രീയവുമായ തലതുള്ളക്കം കണ്ട്​ ഞാന്‍ പരിഭ്രമിച്ചു. ആ കാറ്റില്‍  നിറയെ തണുപ്പ് ചിതറി. കാടിന്റെ ഗന്ധം ചിതറി. കിലോമീറ്ററുകളോളം നീണ്ട കെവരി വള്ളികളില്‍ കാട്ടോര്‍ക്കിഡിന്റെ നീലപ്പൂക്കള്‍ വിചിത്രഗന്ധത്തോടെ വിടര്‍ന്നു. തേങ്കാലമായിരുന്നു. തേങ്കൂടകള്‍ തൂങ്ങിനില്‍ക്കുന്ന ബരമെറകള്‍ കാണുമ്പോള്‍ പെറ്റെണീറ്റ പട്ടിത്തള്ളകളുടെ തുടുമുലകള്‍ ഓര്‍മവന്നു.

തേന്‍തുള്ളിയിറുന്നുതുളുമ്പിയുറ്റി, വള്ളികളില്‍ പൊടിച്ചുംകായ്ച്ചും നിന്ന ഹാഡിക്കബീഢകളുടെ ഓര്‍മകളിലാകട്ടെ നിറയെ ജ്യേനു സൂക്ഷിച്ച തേനുണ്ടകളോര്‍മവന്നു. പച്ചപ്പും തേന്മധുരവും നൂറക്കിഴങ്ങിന്റെയും നാരക്കിഴങ്ങിന്റെയും നൂല്‍ത്ത മാംസളതയും പഴമധുരവും പെറ്റുപെരുകുന്ന ആനക്കൂട്ടങ്ങളും പക്ഷികളും പാണപ്പുഴയിലെ വെള്ളിമീനുകളും ചേര്‍ന്ന നിലമ്പൂര്‍ താഴ്​വര സത്യത്തില്‍ ഏറ്റവും ഉര്‍വരമാര്‍ന്ന ഇടങ്ങളിലൊന്നായിരുന്നു. എന്നാല്‍ എനിയ്ക്കുമാത്രം അത് ഊഷരമായിത്തീര്‍ന്നു. എന്നോടുമാത്രം ക്രൂരമായിരുന്നു. ഗോത്രങ്ങള്‍ പറയുന്നപോലെ കാറ്റിലെ കാട്ടിലെ കടുംചോപ്പില്‍ എന്റെ സങ്കടങ്ങള്‍ പുകഞ്ഞു. ചൊവ്വാഗ്രഹത്തില്‍ നിന്നെന്നവണ്ണം ചുട്ടുനീറിയൊരു ചൊവ്വച്ചോപ്പുനിറം വന്ന്​ വന്യതയോടെ എന്നെ മൂടിക്കളഞ്ഞു. ചോന്നുയര്‍ന്ന എക്കൽപ്പുകമണ്ണും ചോരകുതിര്‍ന്ന ഉടുപ്പും നടപ്പും. നിലമ്പൂരെന്ന പേരുകേള്‍ക്കെ ഉള്‍വിറയ്ക്കാതെ ഞാനെന്തുചെയ്യും?

എന്തിനാണ് വേദനിപ്പിക്കുന്ന ഓര്‍മകളുള്ള ഒരിടത്തേയ്‌ക്കെന്നെ അവര്‍ വിളിച്ചു കൊണ്ടുപോകുന്നതെന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു.

ആ സം