Sunday, 28 November 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 18


Text Formatted

ഒരു വിദേശ സ്വപ്‌നത്തിന്റെ വക്കില്‍

ദുബായിയിലേക്കു പോകാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു. ഭാര്യയെയും മകളെയും വേര്‍പിരിയാന്‍ മനസ്സിനെ ബലപ്പെടുത്തി. പക്ഷേ ഒന്നും സംഭവിച്ചില്ല. 

Image Full Width
Image Caption
ചിത്രീകരണം : പ്രദീപ് പുരുഷോത്തമന്‍
Text Formatted

ടുത്ത കൊല്ലത്തെ അസെസ്‌മെൻറ്​ വരാറായി.
എന്തുപണിയാണ് വരാന്‍ പോവുന്നതെന്ന് ആശങ്കിച്ച് ഇരിക്കുമ്പോഴാണ് ജി.എമ്മിന്റെ ഓഫീസില്‍നിന്ന് വിളി വരുന്നത്. അന്ന് ജി. എം ആയിരുന്ന ഡി. കുളന്തൈ രാജ്, ജയറാം സാറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ പ്രൊഡക്ഷന്‍ പ്ലാനിങ്ങില്‍ എത്തുമ്പോള്‍ അതിന്റെ ചുമതലയുള്ള ഡി. ജി. എം ആയിരുന്നു. അന്ന് ഡെയ്​ലി പ്രൊഡക്ഷന്‍ റിപ്പോര്‍ട്ട് രാവിലെ തന്നെ ലഭിക്കാവുന്ന തരത്തില്‍ ഞാനവിടെ വരുത്തിയ പ്രോഗ്രാമിങ് മോഡിഫിക്കേഷന്‍സ് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് എന്നോട് ഒരു പ്രത്യേക സ്‌നേഹം അദ്ദേഹത്തിനുണ്ടായിരുന്നു. 

Pradeep Purushothaman

ഞാനദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്നപ്പോള്‍ ആദ്യം ചോദിച്ച ചോദ്യം; ‘‘ഡിപ്പാര്‍ട്ട്‌മെൻറിലെ മാനേജരുമായോ ഡെപ്യൂട്ടി ചീഫ് കെമിസ്റ്റുമായോ തനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ?'' എന്നാണ്.
അതുകേട്ടപ്പോള്‍ എനിക്ക് അപകടം മണത്തു.
‘‘എനിക്ക് ഒരു പ്രശ്‌നവുമില്ല സാര്‍. അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നെനിക്കറിയില്ല'' എന്ന് ഞാന്‍ മറുപടി പറഞ്ഞു.
പെട്ടെന്നാണ് അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന എന്റെ അസെസ്‌മെൻറ്​ പേപ്പര്‍ ഞാന്‍ കാണുന്നത്. അദ്ദേഹം തുടര്‍ന്നു; ‘‘കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ തന്റെ റേറ്റിങ് ഔട്ട്സ്റ്റാന്റിങ് അല്ലെങ്കില്‍ വെരിഗുഡ് ആയിരുന്നു.'' 
അതേയെന്ന് ഞാന്‍ തലയാട്ടി.
‘‘ഇക്കൊല്ലവും വെരിഗുഡ് തന്നെ. പക്ഷേ ഞാനതൊന്ന് ശരിക്കു വായിച്ചുനോക്കിയപ്പോഴാണ് അതിനടിയിലെ കമന്റ് കണ്ടത്.''
എന്താവും കമന്റെന്ന് ഞാന്‍ ആശങ്കയോടെ അദ്ദേഹത്തെ നോക്കി.

ഞാന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയ ഉടന്‍ ഡെപ്യൂട്ടി ചീഫ് കെമിസ്റ്റിനേയും ലാബ് മാനേജരേയും അടിയന്തിരമായി ജനറല്‍ മാനേജര്‍ വിളിപ്പിച്ചു. അവിടെ സംഭവിച്ചതെന്തെന്ന് അവര്‍ ഇതുവരെ പ