Saturday, 22 January 2022

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

'കല്ലന്‍' വേലായുധന്റെ ജീവിതപ്പാളങ്ങള്‍

അധ്യാപകൻ കുത്തിനുപിടിച്ച് സ്​കൂളിനു പുറത്തേക്കുതള്ളി ഗെറ്റ് ഔട്ട് അടിച്ചുവിട്ട ഒരു വിദ്യാർഥി കഠിനാധ്വാനത്താൽ ലോക്കോ പൈലറ്റായി, തിരിഞ്ഞുനോക്കി അയാൾ പറയുന്നു; ‘എനിക്ക് മാഷെ എന്നും ഇഷ്ടമാണ്’

Image Full Width
Image Caption
പേരാമ്പ്ര ഹൈസ്‌കൂള്‍
Text Formatted

ചില ഓര്‍മകള്‍ അങ്ങനെയാ എത്ര മായ്ച്ചാലും പോകില്ല; അത് അങ്ങനെ പറ്റിപ്പിടിച്ച് കിടക്കും ടാര്‍ ഒഴിച്ച ബാരലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ടാര്‍ പോലെ, മനസ്സിന്റെ അരികുകളില്‍. 

വര്‍ഷങ്ങള്‍ക്കുമുമ്പ് അതായത് 1992 മാര്‍ച്ച് മാസത്തില്‍ കാശ്മീരില്‍നിന്ന് നാട്ടിലേക്ക് ഹിമസാഗര്‍ എക്​സ്​പ്രസിന്റെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്യുകയാണ്. പട്ടാളക്യാമ്പിലെ മനംമടുപ്പിക്കുന്ന കാഴ്ചകളില്‍ നിന്ന് തല്‍ക്കാലം വിടുതല്‍ കിട്ടിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാന്‍. അതിരാവിലെ വണ്ടി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സ്റ്റേഷനിലെ ബഹളം കേട്ട് ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ കൂപ്പയിലെ രണ്ടാമത്തെ ബര്‍ത്തില്‍ ഒരാള്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു. ജമ്മുവില്‍ നിന്ന് കയറുമ്പോള്‍ കൂപ്പയില്‍ ഞാന്‍ തനിച്ചായിരുന്നു. അര്‍ധരാത്രി ഏതോ സ്റ്റേഷനില്‍നിന്ന് കയറിയതാണെന്ന് അയാളുടെ കൂര്‍ക്കംവലിയില്‍ നിന്ന് മനസ്സിലാക്കാം. അയാള്‍ ധരിച്ചിരിയ്ക്കുന്ന തൂവെള്ള പാന്റ്‌സും ഷര്‍ട്ടും കറുത്ത ഷൂസും  പ്രത്യേകിച്ച് ശ്രദ്ധിച്ചു. ഏതോ കേമനായ ഉദ്യോഗസ്ഥന്‍ തന്നെ എന്ന് അയാളുടെ വസ്ത്രധാരണരീതി പറയുന്നുണ്ടായിരുന്നു. വെളുത്ത വസ്ത്രം അയാളുടെ കറുപ്പിന് മാറ്റ് കൂട്ടി. ഏതായാലും കക്ഷിയ്ക്ക് ദിവസങ്ങളായുള്ള ഉറക്കം ബാക്കിയുണ്ട് അതെല്ലാം കൂടെ ഒന്നിച്ച് തീര്‍ക്കുകയാണ്. സ്റ്റേഷനിലെ ശബ്ദ കോലാഹലങ്ങള്‍ എന്റെ ഉറക്കത്തെ കെടുത്തിയിരുന്നു. 

വേലായുധന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റ് ആയ കഥ പറഞ്ഞു. എന്റെ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു. ഓര്‍മകള്‍  പഴയ എട്ടാം ക്ലാസിലേക്ക് നടന്നു.

 മഞ്ഞും പൊടിപടലങ്ങളും സൂര്യനെ തടസ്സപ്പെടുത്തുന്ന പോലെ. വണ്ടി വീണ്ടും തെക്കോട്ട് കിതയ്ക്കാന്‍ തുടങ്ങി, യാത്രക്കാരുടെയെല്ലാം തിടുക്കങ്ങളും നെഞ്ചില്‍ ആവാഹിച്ചെന്ന പോലെ.
വാഷ് റൂമില്‍ പോയി തിരിച്ചുവന്നപ്പോഴും കക്ഷിയുണ്ട് സ്റ്റെഡിയായി ഇരുന്ന് വീണ്ടും ഉറങ്ങുന്നു. പക്ഷെ അത് അധികനേരം തുടര്‍ന്നില്ല കോഫീവാലയുടെ കോഫീ...കോഫീ വിളി കാതുകളിലൂടെ തുളഞ്ഞ് അയാളുടെ ഉറക്കത്തെ കെടുത്തി