Monday, 29 November 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം 21 (തുടർച്ച): 1608E അപ്പാര്‍ട്ടുമെന്റിലേക്ക് കാലൊച്ച ഗോവണിയേറുന്നു

ഹ്രസ്വകാല ഓര്‍മകളുടെ അധ്യായം: 21:1

ങ്ങള്‍ ഈ ഓര്‍മകള്‍, ആള്‍ത്താമസമില്ലാത്ത വീട്ടിലെ മാറാലകളെപ്പോലെ മേരിയുടെ സ്ഥായിയായ ഓര്‍മകളുടെ അരികില്‍ പൂപ്പലായി പൊടിച്ചു. പുതിയ ഓര്‍മകള്‍ കയറി വരുന്നതോടെ ഹ്രസ്വകാല ഓര്‍മകള്‍ മായുകയും ആ സ്ഥാനം പുതിയവ കയ്യടക്കുകയുമാണ് സാധാരണമായി സംഭവിച്ചിരുന്നത്. എന്നാല്‍ സോളമനോടൊപ്പം നിര്‍മിക്കപ്പെട്ട ഞങ്ങള്‍ക്ക് പകരം വയ്ക്കുവാന്‍ മേരിയുടെ ഉപബോധമനസ് വിസമ്മതിച്ചു. 3 am സമയങ്ങളിലെ അയാളുമായുള്ള സന്തോഷകരമായ നിമിഷങ്ങളെ അവള്‍ മരപ്പൊത്തിലുള്ള തത്തക്കുള്ളിലെ ജീവന്‍ പോലെ എടുത്തുവച്ചു.

ഹ്രസ്വകാല ഓര്‍മ 1

നടവഴിയില്‍
ജമന്തിയിനം പൂവ് കണ്ടു.

കൗതുകത്തില്‍ മേരി
അടുത്ത് ചെന്ന് ഊതി

പെണ്‍മീന്‍ പാറ്റി

കാറ്റില്‍

ഹ്രസ്വകാല ഓര്‍മ 2

പാട്ടുകേട്ടുകൊണ്ടിരിക്കേ
അവള്‍ ഇയര്‍ഫോണിന്റെ
ഒരറ്റം വാഗ്ദാനം ചെയ്തു

പാട്ട് കേട്ടുകൊണ്ടിരിക്കേ
അവള്‍ കേള്‍ക്കുന്നത് തന്നെയാണോ
അയാള്‍ കേള്‍ക്കുന്നതെന്ന് സംശയം

രണ്ടായി പിരിഞ്ഞ
അരുവിയുടെ സ്വരം
രണ്ടിടത്തും ഒരു പോലെയാണോ?

3am1

ഹ്രസ്വകാല ഓര്‍മ 3

കാറ്റില്‍ നീല ജനല്‍ വിരികള്‍ ഇളകി

വിരികള്‍ക്കപ്പുറേ
കിളികള്‍ പോലെന്തോ പാറി

മേരിക്കൊപ്പം ബീച്ചില്‍ വച്ച്
വെള്ളത്തില്‍ കണ്ട
കടല്‍ച്ചൊറികള്‍ പോലെ

ബ്രായില്ലാ നേരങ്ങളില്‍
നേര്‍ത്ത ഉടുപ്പിലൂടെ കാണും
പതിഞ്ഞ മുലക്കണ്ണുകള്‍<