Friday, 26 November 2021

ഫലിതങ്ങളിലെ ലിംഗം


Text Formatted

'പെൺ തമാശ'കളി​ലെ കൊലച്ചിരികൾ

സ്ത്രീയെ പുരുഷന്റെ അപരയും, അവനോളം പോരാത്തവളും, പല പോരായ്മകളുടെയും പര്യായവുമായി കാണുന്ന വ്യവഹാരം ഏതാണ്ടെല്ലാ സമൂഹങ്ങളിലും ശക്തമായി നിലനില്‍ക്കുന്നു​. നവമാധ്യമ കാലത്തും ഭാഷയിലൂടെയും ഭാഷണങ്ങളിലൂടെയും അത് നിരന്തരം സ്ത്രീയെ അപരവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു.  ‘സ്ത്രീ ഫലിത’ങ്ങളുടെ സാമൂഹികശാസ്ത്രം വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടുന്നു.

Image Full Width
Image Caption
നാണയം എന്ന സിനിമയില്‍ നിന്ന്.
Text Formatted

രും പെണ്ണായല്ല ജനിക്കുന്നത്; പക്ഷെ, ജനനാനന്തരം ചിലര്‍ സ്വയം പെണ്ണായി മാറുന്നുവെന്ന് സിമോണ്‍ ദ ബൊവെ പറഞ്ഞപ്പോള്‍, ലിംഗവ്യത്യാസത്തിന്റെ അപചയരേഖയ്ക്കപ്പുറം പിറന്നുവീഴുന്നവരെ, പുരുഷകേന്ദ്രിത സമൂഹം എങ്ങനെ ‘പെണ്‍വല്‍ക്കരിക്കുന്നു' എന്നതിനെക്കുറിച്ച് അവര്‍ വേണ്ടത്ര ആലോചിച്ചുവോ എന്നത് സംശയമാണ്. ആലോചിച്ചിരുന്നുവെങ്കില്‍, ചിലര്‍ സ്ത്രീയായി മാറുന്നു എന്നതിനുപകരം, ചിലരെ സ്ത്രീയായി സമൂഹം മാറ്റുകയും പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുന്നുവെന്നായിരിക്കും അവരെഴുതുക.

സ്ത്രൈണത ജീവശാസ്ത്രപരിണതിയല്ല, മറിച്ച് സാമൂഹിക നിര്‍മിതിയാണെന്ന വാദത്തിന്റെ യുക്തിയോ, അയുക്തിയോ എത്രയും വിശകലനം ചെയ്യാം; പക്ഷെ, സ്ത്രീയെ പുരുഷന്റെ അപരയും, അവനോളം പോരാത്തവളും, പല പോരായ്മകളുടെയും പര്യായവുമായി കാണുന്ന ഒരു വ്യവഹാരം ഏതാണ്ടെല്ലാ സമൂഹങ്ങളിലും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നതും ഭാഷയിലൂടെയും ഭാഷണങ്ങളിലൂടെയും അത് നിരന്തരം സ്ത്രീയെ അപരവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നുവെന്നതും നിഷേധിക്കാനാകാത്ത വസ്തുതയാണ്. Language അഥവാ ഭാഷയെന്നര്‍ഥം വരുന്ന ഇംഗ്ലീഷ് വാക്ക് തന്നെ ‘ലിംഗം' എന്നര്‍ഥം വരുന്ന ഇന്‍ഡോ യൂറോപ്യന്‍ പദത്തില്‍ നിന്നാണ് നിഷ്പദിച്ചതെന്ന് വരുമ്പോള്‍, ഭാഷാവ്യവഹാരത്തിന് മേലുള്ള ആണ്‍കോയ്മയുടെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാകും.

jaques lacan
ഴാക് ലകാന്‍ / Photo: Wikipedia

ഫുക്കോയടക്കമുളള വ്യവഹാര സൈദ്ധാന്തികര്‍ വ്യക്തമാക്കുന്നതുപോലെ ഭാഷയെന്നത് ആശയങ്ങളുടെ വെറും ഒരാവിഷ്‌കാര ഉപാധിയോ സന്ദേശങ്ങളു