Sunday, 28 November 2021

ഐ.പി.സി.സി. റിപ്പോര്‍ട്ട്


Text Formatted

നടുക്കമുളവാക്കുന്ന നാളെയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്

കോവിഡ് മഹാമാരിയെക്കാളും ലോകയുദ്ധങ്ങളെക്കാളും എത്രയോ മടങ്ങ് മാരകമായ ദുരന്തമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂപത്തില്‍ മനുഷ്യരെ കാത്തിരിക്കുന്നത് എന്നറിയുമ്പോള്‍ മുന്‍കരുതല്‍ അനിവാര്യമാകുന്നു- ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ചില വിചാരങ്ങൾ

Image Full Width
Image Caption
Photo: Unsplash
Text Formatted

സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ യു.എന്‍. കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെ വരുന്ന റിപ്പോര്‍ട്ടുകള്‍ പുതുതലമുറയ്ക്ക് ഒട്ടും പ്രത്യാശ നല്‍കുന്നതല്ല. വെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ ദുരന്തങ്ങളുടെ വാര്‍ത്തകള്‍ ഇല്ലാത്ത ഒരു ദിവസം പോലും ഇന്നില്ല.  
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ COP 26 (Conference of Parties) എന്ന യു.എന്‍. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് യു.കെ. ആതിഥേയത്വം വഹിക്കും.

കാലാവസ്ഥാ വ്യതിയാന ഭീഷണിക്ക് ആഗോള പ്രതികരണം ശക്തിപ്പെടുത്തുന്നതിനായി 190 ലധികം രാജ്യങ്ങളില്‍ നിന്ന് നേതാക്കളും ആയിരക്കണക്കിന് ചിന്തകരും ഗവേഷകരും പൗരന്മാരും ഒത്തുചേരും. കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതി ത്വരിതപ്പെടുത്താന്‍ ലോകം ഒത്തുചേരുന്ന ഒരു സുപ്രധാന പ്രസ്ഥാനം കൂടിയാണിത്.

ഈ വര്‍ഷം നടക്കുന്നത് 26 -ാമത് സമ്മേളനം ആയതിനാലാണ് COP 26 എന്ന പേരുവന്നത്. ഗ്ലാസ്ഗോയിലെ സ്‌കോട്ടിഷ് ഇവന്റ് കാമ്പസിലാണ് ഉച്ചകോടി. സി.ഒ.പി. അംഗങ്ങള്‍ 1995 മുതല്‍ എല്ലാ വര്‍ഷവും യോഗം ചേരുന്നുണ്ട്. യു.എന്‍.എഫ്.സി.സി.സി.യ്ക്ക് ഇന്ത്യ, ചൈന, യു.എസ്.എ. എന്നിവയുള്‍പ്പെടെ 198 അംഗങ്ങളുണ്ട്. ആദ്യ സമ്മേളനം (COP1) 1995-ല്‍ ബെര്‍ലിനില്‍ നടന്നു. 1997-ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന COP3 ല്‍, പ്രസിദ്ധമായ ക്യോട്ടോ പ്രോട്ടോക്കോള്‍ സ്വീകരിച്ചു. ഹരിതഗൃഹ വാതക ഉദ്‌വമനം പരിമിതപ്പെടുത്തുന്നതിനോ കുറയ്ക്കുന്നതിനോ ഇത് അംഗരാജ്യങ്ങളെ ചുമതലപ്പെടുത്തുന്നു. 2005 ഫെബ്രുവരി 16-ന് ഇത് പ്രാബല്യത്തില്‍ വന്നു, ക്യോട്ടോ പ്രോട്ടോക്കോളില്‍ 192 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.