Sunday, 28 November 2021

തെറിയുടെ വർണം


Text Formatted

സോഷ്യല്‍ മീഡിയ കാലത്തെ ‘ജാതി കൗണ്ടറടി'കള്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസപരമായും ബൗദ്ധികവുമായ പ്രാതിനിധ്യം വിപുലമാകുമ്പോള്‍, അതിനെതിരായ വംശീയ അസഹിഷ്ണുതകള്‍, പലതരം അഭിസംബോധനകളിലൂടെ അരങ്ങുവാഴുകയാണ്. സോഷ്യല്‍ മീഡിയ ഇത്തരം ജാതീയ അധിക്ഷേപങ്ങളുടെ മാധ്യമമായി മാറുന്ന പാശ്ചാത്തലത്തില്‍  'ജാതി കൗണ്ടറടി'കളുടെ രാഷ്ട്രീയം പരിശോധിക്കുന്നു 

Image Full Width
Image Caption
Illustration: Ajinkya Dekhane
Text Formatted

ടിപിടിക്കിടയിലും വാക്കേറ്റങ്ങളിലും തമാശയ്ക്കും വരെ കേരളം പലവിധ തെറികള്‍ ഉപയോഗിച്ചു പോരുന്നുണ്ട്. തെറിവിളി ചില പ്രദേശങ്ങളുടെ സാംസ്‌കാരിക അടയാളം വരെ ആണെന്നിരിക്കെ പല മോഡലിലുള്ള തെറികള്‍ ആളുകള്‍ക്കിടയില്‍ സുലഭമാണ്. ഇത്തരം പദപ്രയോഗങ്ങള്‍ പറയുന്നവന്റെ വികാരം പ്രകടിപ്പിക്കുന്നതിനു പുറമെ എതിരെ നില്‍ക്കുന്നയാളെ മാനസികമായി തളര്‍ത്താന്‍ കൂടി ആവാം അത്. എന്തുതന്നെയായാലും സാമൂഹികപരമായി അനുവദിച്ചു കൊടുക്കാന്‍ പാടില്ലാത്ത തരം അഭിസംബോധനകള്‍ അറിഞ്ഞോ അറിയാതെയോ അരങ്ങുവാഴുന്നുണ്ട്. എന്നാല്‍ അടുത്ത നാളുകളിലായി ഇത്തരം തളര്‍ത്തലുകള്‍ക്കുവേണ്ടി തൊടുത്തുവിടുന്ന അമ്പുകള്‍ ജാതീയ അധിക്ഷേപത്തിന്റേതാണ്. ഇന്ന് പരസ്പരം കളിയാക്കാനോ മറ്റെന്ത് ഉദ്ദേശ്യത്തിലോ വിളിക്കുന്ന പേരുകള്‍ തികച്ചും മനുഷ്യവിരുദ്ധവും വേര്‍തിരിവുള്ളതുമായ ഒരു കാലത്തേക്കാണ് വിരല്‍ ചൂണ്ടുന്നത്.  

പണ്ട് ജന്മി - കുടിയാന്‍ ബന്ധങ്ങള്‍ നിലനിന്നിരുന്ന കാലത്തെല്ലാം ജാതി പറയാന്‍ ആരും മടിച്ചിരുന്നില്ല. പുലയന്‍ എന്നും പറയന്‍ എന്നും ചെറുമന്‍ എന്നുമെല്ലാം മേലാളന്മാര്‍ പറയുന്നതുപോലെ തന്നെ ഉച്ചരിക്കപ്പെട്ടിരുന്നു. കടുത്ത ജാതീയത നിലനിന്നിരുന്ന അന്നത്തെ കാലത്ത് ഈ വാക്കുകള്‍ വിവേചനപരമായാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യവും സാമാന്യബോധവും കൈവരിച്ചെന്നു പറയപ്പെടുന്ന ഈ നൂറ്റാണ്ടില്‍ പുലയനും പറയനുമൊക്കെയും വിവേചനപരമായ തെറിയാണ്.  

പെണ്ണന്വേഷിക്കുമ്പോള്‍ പത്രപ്പരസ്യത്തില്‍ നായന്മാര്‍ക്ക് മുന്‍ഗണന, വീടിനുമുന്നില്‍ വാലില്ലാതെ പേരെഴുതാനുള്ള മടി.. തുടങ്ങിയ ചിന്തകള്‍ ഉയര്‍ന്ന വിഭാഗത്തില്‍ ഉള്ളതെന്ന് അവകാശപ്പെടുന്നവര്‍ക്ക് നീളെയുണ്ട്. എന്നാല്‍ ഇവരടക്കമുള്ള ജനം ഉപയോഗിക്കുന്ന തെറിവാക്കാണ് പുലയന്‍ അഥവാ പുലയാടി. കേള്‍ക്കുമ്പോള്‍ നെറ്റിചുളിച്ചു ശീലിച്ച വാക്ക്. എന്നാല്‍ പുലയന്‍ എന്ന ഇതേ വാക്ക് സ്‌കൂള്‍ രജിസ്റ്ററുകളിലെ ജാതിക്കോളത്തില്‍ എഴുതിപ്പോരുന്നുമുണ്ട്. ഇങ്ങനെയുള്ള വൈരുധ്യങ്ങള