Monday, 29 November 2021

മഹാനഗരത്തിന്റെ കഥ


Text Formatted

ധാരാവിയെ തുണ്ടംതുണ്ടമാക്കിയ ആ ഡിസംബർ ആറ്​

മുംബൈ കലാപം കന്യാസ്​ത്രീകളുടെ കണ്ണിലൂടെ

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന മുംബൈയിലെ ധാരാവിയിൽനിന്നുള്ള ജീവിതഖണ്ഡമാണിത്​. 1992 ഡിസംബർ 6ന് ധാരാവിയിൽ നടന്ന വർഗീയ ലഹളയ്ക്ക്  മലയാളികളായ  രണ്ട് കന്യാസ്​ത്രീകള്‍ സാക്ഷികളായിരുന്നു. സിസ്റ്റർ അരുണ, സിസ്റ്റർ ശോഭ എന്നിവരുടെ അനുഭവങ്ങൾ ധാരാവിയുടെ മേലുള്ള വർഗീയതയുടെ ആവരണം തുറന്നുകാട്ടുന്നതാണ്.

Image Full Width
Image Caption
ധാരാവി / Photo: Wikimedia Commons
Text Formatted

​​​​​​​ഗരങ്ങൾക്ക് സ്​കിസോഫ്രീനിയ ബാധിക്കാറുണ്ടെന്ന് വിശ്രുത സാഹിത്യകാരൻ വിക്റ്റർ യൂഗോ പറഞ്ഞിട്ടുണ്ട്​. ബോംബെ എന്ന മഹാനഗരത്തിനും ഈ പറച്ചിൽ ബാധകമാണ്​. മഹാനഗരത്തിന്റെ ആദ്യ ദർശനമാത്രയിൽ, വിരണ്ടുപോകുന്ന വളർത്തുനായയുടെ ഭയവും ആശങ്കയും അമ്പരപ്പും പലർക്കും അനുഭവപ്പെടാറുണ്ടെന്ന് മുൽക് രാജ് ആനന്ദ് പറഞ്ഞിട്ടുണ്ട്​.

രണ്ടരക്കോടിയോളമാണ്​ ബോംബെയുടെ ജനസംഖ്യ. 
ഇവരിൽ അതിസമ്പന്നരും തൊഴിലും പാർപ്പിടവും ഭക്ഷണവുമില്ലാതെ അലയുന്നവരും വ്യവസായശാലകളിലെ തൊഴിലാളികളും ചായ, വട പാവ് സെൻററുകൾ നടത്തുന്നവരും ഡബ്ബാവാലകളും ഓഫീസുകളിലെ വൈറ്റ് കോളർ ജീവനക്കാരും ടാക്സിവാലകളുമെല്ലാമുണ്ട്​. ഇവരുടെ ഒരു മഹാസാഗരമാണ് ബോംബെ എന്ന മുംബൈ. ആ മഹാസാഗരത്തിന്റെ ഒരു പരിച്​ഛേദമാണ്​ ധാരാവി എന്ന തെരുവ്​.
ഭിന്നസംസ്​കാരങ്ങളും മതാചാരങ്ങളും അനുഷ്ഠിക്കുന്നവരുടെ, പല ഭാഷകൾ സംസാരിക്കുന്നവരുടെ ധാരാവിയെ, മഹാനഗരത്തിന്റെ ചീഞ്ഞളിഞ്ഞ ഭാഗമായാണ് ചിലർ വിശേഷിപ്പിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരിയാണിതെന്ന്​ സാമൂഹ്യശാസ്​ത്രജ്ഞ​ർ വിലയിരുത്തുന്നു. പോക്കറ്റടി, പിടിച്ചുപറി, മയക്കുമരുന്ന് വില്പന, കൊലപാതകങ്ങൾ തുടങ്ങിയവ നടത്തുന്ന സംഘങ്ങൾക്കിടയിലും നികുതിയും വെള്ളക്കരവും മറ്റും കൃത്യമായി നൽകി  സമാധാനപൂർണമായ ജീവിതം നയിക്കുന്നവരും ഇവിടെയുണ്ട്​. 

babari
1992 ഡിസംബര്‍ 5-ന് വൈകിട്ട് പിക്കാസുകളും ഹാമറുകളുമായി സംഘം ചേര്‍ന്ന കര്‍സേവകര്‍ / ഫോട്ടോ: പ്രവീണ്‍ ജയിന്‍/ ദി പ്