Sunday, 28 November 2021

നോവല്‍ ആരംഭിക്കുന്നു


Text Formatted
Varalmurivukal-Title-Malayalam-Novel-by-Rihan-Rashid---വരാല്‍മുറിവുകള്‍-നോവല്‍
Image Full Width
Image Caption
ചിത്രീകരണം: ജാസില ലുലു
Text Formatted

""എന്റെ ദൈവത്തിനു  തംബുരുമീട്ടി 
ഒരു ഗാനമാരംഭിക്കുവിന്‍.
എന്റെ നാഥനു കൈത്താളം കൊട്ടി 
ഒരു നവ കീര്‍ത്തനം 
ആലപിക്കുവിന്‍. അവിടുത്തെ പുകഴ്ത്തുവിന്‍, 
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.''
യൂദിത്തിന്റെ കീര്‍ത്തനം. 16:2

ഒന്ന്

""എടീ അന്നമ്മേ നമ്മളെന്തിനാ മരിക്കുന്നെ?
​​​​​​​""ആവോ എനിക്കറിയത്തില്ല. നീ വിളിച്ചോണ്ട് ഇങ്ങ് പോന്നതാണ്. പക്ഷേ ഈ നിലാവത്ത് ആകാശം നോക്കിക്കിടക്കാന്‍ വല്ലാത്തൊരു സുഖമുണ്ട്.''
""എവിടെ നിന്നോ പുറപ്പെട്ട തീവണ്ടിയുടെ ഒച്ച ഈ ഇരുമ്പുപാളത്തെ കുലുക്കുന്നുണ്ട്. ഇനിയത് നമ്മളെ നെഞ്ചിലെ മിടിപ്പാണോന്നും  സംശയമൊണ്ട്.''
""അത് ശരിയാ ഇനീം ഇരുപത് മിനിറ്റു കൂടിയേയുള്ള രാജധാനി നമ്മളെ നെഞ്ചിലൂടെ കയറി ഇറങ്ങാന്‍.''

""അപ്പോള്‍ നമ്മള് മരിക്കുമെന്ന് നീയുറപ്പാക്കിയോ അന്നമ്മോ?''
​​​​​​​""ഉറപ്പുള്ള എന്താണിവിടെ ഉള്ളത് ? ഞാനും നീയുമൊന്നും ഉറപ്പുള്ളതല്ല.''
""ഹെന്റെ അന്നമ്മോ  ചാവാന്‍ പോവുമ്പോഴും നീ ഫിലോസഫി പറയല്ലേ.''
""ഫിലോസഫി അല്ല. ഞാനൊരു സത്യം പറഞ്ഞതാടീ.'' 
""ഉവ്വ നിന്റെയൊരു സത്യം.''
""ഇലേ ഇതിലേത് ട്രാക്കിലൂടാ തീവണ്ടി വരുന്നത്?''
""അതെന്ത് ചോദ്യമാണ് അന്നമ്മോ? നമ്മളീ കെടക്കണ ട്രാക്കിലൂടെ തന്നെയാണത്.'' 
""ഒറപ്പല്ലേ?''
""നിനക്കെന്താണ്  ഒരു സംശയം?''
""ദേ നമ്മള് കിടക്കുന്നന്റെ അപ്പുറത്തും ട്രാക്കൊണ്ടെ.'