Sunday, 28 November 2021

കഥ


Text Formatted
ഭൂഗര്‍ഭങ്ങളിലും-ഇല്ലാത്തത്-കഥ
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

രുണ്ടും വിങ്ങിയും നിന്നൊരുച്ച നേരത്തിലൂടെ ഓടി വന്നാണ് അയാളെന്റെ വരാന്തയിലേയ്ക്കു കയറിയത്. ഇളം പച്ചനിറമുള്ള ഷര്‍ട്ട് വിയര്‍ത്തൊട്ടിയിരിക്കുന്നു. മുണ്ടിന്‍ തുമ്പുയര്‍ത്തി വിയര്‍പ്പ് അമര്‍ത്തിത്തുടച്ചപ്പോള്‍ അയാളുടെ ക്ലേശഭരിതമായ മുഖം കൂടുതല്‍ തെളിഞ്ഞു. 

വരാന്തയിലേയ്ക്കയാള്‍ കയറിയതും മഴ വീഴാന്‍ തുടങ്ങിയിരുന്നു. വേനലിലെ മഴ. അന്തരീക്ഷമാകെ വിങ്ങിപ്പഴുത്തു നില്‍ക്കുകയായിരുന്നു, ദിവസങ്ങളായി. ഓരോ ദിവസവും ഇന്നെങ്കിലും പെയ്യുമെന്നു കൊതിപ്പിച്ച് കടന്നുപോയി. ആ സമയത്ത് ഒന്നിച്ചു കേറിവന്നവരില്‍ ആരെ ശ്രദ്ധിക്കണമെന്ന വിചിത്രമായൊരു കണ്‍ഫ്യൂഷന്‍ എനിക്കുണ്ടായി. തീര്‍ച്ചയായും എനിക്കൊരു മനുഷ്യനെ പരിഗണിക്കാനുള്ള മൂഡ് അല്ല ഇപ്പോള്‍. മാസങ്ങള്‍ക്കുശേഷം പെയ്യുന്ന ഈ മഴയിലേയ്ക്കു നോക്കി ഇവിടിങ്ങനെ വെറുതെ ഇരിക്കുന്നതാണ് എനിക്കീ സമയത്തിഷ്ടം. പക്ഷേ അയാള്‍ മുന്‍കൂട്ടി വിളിച്ച്, സമയമൊക്കെ ഫിക്‌സ് ചെയ്തു വന്നതാണ്. ദൂരെ നിന്നാണു വരുന്നതും. ഒഴിവാക്കാനാവില്ല. അയാള്‍ക്കൊരു കാര്യം ചെയ്യാമായിരുന്നു, കൂടെ ഈ പ്രിയങ്കരനായ അതിഥിയെയും കൂടി കൊണ്ടുവരേണ്ടിയിരുന്നില്ല. മഴ ശക്തമാവുന്നതു നോക്കിക്കൊണ്ട് ഞാനയാളെ സ്വാഗതം ചെയ്തു. അയാളും മുഖം തിരിച്ച് തനിക്കു പുറകില്‍ ചെയ്യുന്ന മഴ ശ്രദ്ധിക്കുന്നു. 

"രക്ഷപ്പെട്ടു. കുടയെടുത്തിട്ടില്ല. നനഞ്ഞേനെ!' 
വിയര്‍ത്തു നനയുന്നതിലും ഭേദമല്ലേ മഴ വീണു നനയുന്നതെന്ന്  മനസിലോര്‍ത്ത് ഞാന്‍ ഇരിപ്പിടം ചൂണ്ടിക്കാണിച്ചു. തോളിലിട്ട തുണിസഞ്