Saturday, 27 November 2021
Text Formatted

കച്ചവട ബുദ്ധിക്കാരുടെ റോബോട്ട്​ ഫാക്​ടറിയാകരുത്​
ഉന്നത വിദ്യാഭ്യാസം

Image Full Width
Image Caption
Photo: Muhammad Fasil
Text Formatted

ഉന്നത വിദ്യാഭ്യാസ രംഗത്തെ അടക്കിവാഴുന്ന നോളജ് ഇക്കണോമിയെ വിമർശനാത്മകമായി വിലയിരുത്തി, ജനകീയമായ സാമൂഹിക വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ അറിവ് നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുകയും, ഏറ്റവും പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗത്തിലേക്ക് കൂടി അറിവിനെ എത്തിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു പുതിയ ചിന്ത മുന്നോട്ടുവെക്കുകയാണ്​. ഉന്നത വിദ്യാഭ്യാസത്തിലെ ഭാവിയിലെ ഒരു കേരള മോഡലിനെക്കുറിച്ചുള്ള വിചാരം കൂടി ഇ തോടൊപ്പം പങ്കിടുന്നു. ഡോ.രാജൻ ഗുരുക്കൾ, പ്രൊഫ. കെ.എന്‍. ഗണേഷ്, പ്രൊഫ. സാബു തോമസ് എന്നിവരും ഈ വിഷയത്തിൽ നിലപാട്​ വ്യക്തമാക്കുന്നു.


A university is a place where new ideas germinate, strike roots and grow tall and sturdy. It is a unique space, which covers the entire universe of knowledge. It is a place where creative minds converge, interact with each other and construct visions of new realities. Established notions of truth are challenged in the pursuit of knowledge.
(Yash Pal Committee Report,  ‘The Committee to Advise on Renovation and Rejuvenation of Higher Education'- 2009)

ഫ്രാന്‍സില്‍ വിപ്ലവ കാലഘട്ടത്തില്‍ (1794) സ്ഥാപിതമായ രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു ഇക്കോള്‍ നോര്‍മേല്‍ സുപ്പീരിയറും (ENS) ഇക്കോള്‍ പോളിടെക്‌നിക്കും (Ecole Polytechnique). പഴയമയുടെയും പുതുമയുടെയും സംഘട്ടനത്തിലും ചില കൂടിച്ചേരലുകളിലും ആ രാജ്യത്തിന്റെ ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയെടുത്തതിന്റെ പരിസമാപ്തിയിലാണ് ഈ രണ്ടു സ്ഥാപനങ്ങളും സൃഷ്ടിക്കപ്പെട്ടത്.

ഇക്കോള്‍ നോര്‍മേല്‍ സുപ്പീരിയര്‍ പുതിയ ജ്ഞാനോല്പാദനത്തിലും വിദഗ്ധ അധ്യാപകരുടെ രൂപീകരണത്തിലും ശ്രദ്ധിച്ച ആശയ ഉര്‍വരതയുടെ സ്വതന്ത്ര വിളഭൂമിയും ദേശത്തിന്റെ പുരോഗതിക്കാവശ്യമായ പൗരന്മാരെ വാര്‍ത്തെടുക്കേണ്ട സ്വതന്ത്രചിന്തയുടെ വികസനകേന്ദ്രവുമായിരുന്നു. ഇക്കോള്‍ പോളിടെക്‌നിക് ഒരുതരം ഏകാധിപ