Friday, 26 November 2021

ആന്തമാൻ നികോബാർ യാത്ര


Text Formatted

പുറംവെളുപ്പിന്റെ വിലക്കുകളുടെ ഉള്‍ക്കാട്ടില്‍

മനുഷ്യനെ നോക്കാന്‍ വരുന്നോ? 

കാഴ്ചകളുടെ അന്തമല്ല ആന്തമാന്‍ എന്നു തോന്നിപ്പിക്കും. അത് ഒരു തുടക്കമാണ്. ​​​​​​​നിശ്ശബ്ദവിസ്മയങ്ങളുടെ ജീവിക്കുന്ന കാഴ്ചബംഗ്ലാവ്. 

Image Full Width
Image Caption
ആന്തമാന്‍ ദ്വീപ് / Photo: Wikimedia Commons
Text Formatted

ല യാത്രകളില്‍ ഒന്നിച്ചുണ്ടായിരുന്ന സ്‌നേഹിതന്റെ ചോദ്യത്തെ കൗതുകത്തോടെയല്ലാതെ നേരിടാന്‍ കഴിഞ്ഞിരുന്നില്ല. മനുഷ്യനെ ഒരു കാഴ്ചവസ്തുവിനെ പോലെ നോക്കുന്നതില്‍ ഒരു രാഷ്ട്രീയ ശരികേടില്ലേ? രാഷ്ട്രീയ ശരികേട് എന്നൊക്കെ രാജ്യം അന്നു ചര്‍ച്ച ചെയ്തു തുടങ്ങിയിരുന്നതേ ഉണ്ടായിരുന്നുളളൂ. എന്നിട്ടുമാണ്. അതായിരുന്നു സംശയം. എന്നാല്‍, സുഹൃത്തിനു സംശയമുണ്ടായിരുന്നില്ല. കാണുന്നതല്ല കാഴ്ച.
പിന്നെ? 

മറുപടി പെട്ടെന്നായിരുന്നു; ‘കാണുന്നതല്ല, നോക്കുന്നതാണ് കാഴ്ച. അതാണ് കാഴ്ചയുടെ രാഷ്ട്രീയവും. മനുഷ്യനെ നോക്കുന്നവനാക്കും നിന്നെ ഞാന്‍.' 
എന്നാലും ഹ്യൂമന്‍ സൂ എന്ന പ്രയോഗവും അതിന്റെ രാഷ്ട്രീയവും വംശീയവുമായ ശരികേടുകളും ചര്‍ച്ചയ്ക്കെടുക്കുന്ന സമയമായിരുന്നു. ഉത്തരമധ്യകാലത്തെ യൂറോപ്യന്‍ വംശീയതയും വര്‍ണവിവേചനങ്ങളും എല്ലാം ഓര്‍ത്തുകൊണ്ടായിരുന്നു അത്. ഒരുകൂട്ടം മനുഷ്യരെ അവരുടെ ലളിതവും പ്രാകൃതമെന്ന് പുറംലോകത്തിന് തോന്നിക്കുന്നതുമായ ആവാസപരിസരത്തുചെന്ന് അവരെ കാഴ്ചബംഗ്ലാവില്‍ കൂട്ടിലടച്ചതുപോലെ നിരീക്ഷിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല എന്നുതന്നെയായിരുന്നു നിലപാട്. ‘എന്നാല്‍, അവരുടെ നിലനില്‍പ്പിന്റെതായ രാഷ്ട്രീയത്തില്‍ സാമൂഹികമായ കരുതല്‍ നല്‍കാനാണെങ്കില്‍...?' 

അതേ, അതൊരു ചോദ്യവും സമീപനവുമായിരുന്നു. നാളിതുവരെ മുഖ്യധാരാ സമൂഹവുമായി വളരെ കുറച്ചുമാത്രം ഇടപെട്ടിട്ടുള്ള ഒരുകൂട്ടം ഗോത്രമനുഷ്യരെ അവരുടെ നിലനില്‍പ്പിന്റെ, രാഷ്ട്രീയത്തിന്റെ ശക്തിക്ക് പൊതുസമൂഹത്തിന്റെ ഐക്യദാര്‍ഢ്യം ആവശ്യമെന്നു വരുകില്‍, അതിനോട് ഐക്യപ്പെടാന്‍ മടിക്കേണ്ടതില്ല എന്നുതന്നെ. സുഹൃത്ത് പറഞ്ഞ ആ മനുഷ്യരെക്കുറിച്ച് ധാരാളം കേട്ടിരുന്നു. അവരുടെ മണ്ണിനു നടുവിലൂടെ വലിയൊരു വാണിജ്യപാത നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട നിയമതര്‍ക്കങ്ങള്‍. അവരെ കോളണിവത്കരിച്ച് സംരക്ഷിക്കാന്‍ അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍, ആ സംരക്ഷണത്തിലെ പഴുതുപയോഗിച്ച് പൊതുസമൂഹത്തിന്റെ ആര്‍ത്തിയും തിടുക്കവും അവരെ വേട്ടയാടുന്നത്... എല്ലാം. അന്നു പക്ഷെ, ആ യാത്ര നടന