Monday, 29 November 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

സ്റ്റേഷനില്‍ നിര്‍ത്താത്ത വണ്ടികള്‍

ആധ്യാപന ജോലി കിട്ടിയാല്‍ നല്ലത്, അല്ലെങ്കില്‍  വേറൊരുജോലി; അതുമല്ലെങ്കില്‍ വിവാഹ മാര്‍ക്കറ്റില്‍ ഒരു പോസിറ്റിവ് എന്‍ട്രി തുടങ്ങിപല കാരണങ്ങളാല്‍ ബി.എഡിന് എത്തുന്നവര്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന ചില 'കൗമാരാധ്യാപനകുതുകികള്‍' ഉണ്ട്.

Image Full Width
Image Caption
എൻ.എസ്.എസ്. ട്രെയ്നിങ്ങ് കോളെജ്, ഒറ്റപ്പാലം
Text Formatted

"ബി.എഡ്. പഠനം സ്റ്റേഷനില്‍ നിര്‍ത്താതെ പോകുന്ന ട്രെയിന്‍ പോലെയാണ്' എന്ന് ടീച്ചര്‍ എഡ്യൂക്കേഷന്‍ രംഗത്തുള്ളവര്‍ പൊതുവെ പറയാറുണ്ട്. അടുക്കും ചിട്ടയുമില്ലാത്തെ കുറെ പാഴ് പ്രവര്‍ത്തനങ്ങളും പാഠ്യ  പ്രവര്‍ത്തനങ്ങളുമാണ് ബി.എഡില്‍ ഉള്ളത്. കോഴ്‌സ് തുടങ്ങി ഒരാഴ്ചക്കുള്ളില്‍ തന്നെ കുട്ടികള്‍ ഈ പ്രവര്‍ത്തന കൂമ്പാരത്തില്‍ "എന്‍ഗേജ് ' ആവും. പിന്നെ അവര്‍ക്ക് ശ്വാസം വിടാന്‍ സമയം കിട്ടില്ല. കാര്യങ്ങളൊക്കെ ഒന്ന് അടുത്തറിഞ്ഞുവരുമ്പോഴേക്കും കോഴ്‌സ് തീരുകയും ചെയ്യും. എല്ലാം കാര്യമായി പഠിക്കണം എന്നാഗ്രഹിക്കുന അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിനും സമയം കിട്ടില്ല. "വലിയ മാര്‍ക്കൊന്നും വേണമെന്നില്ല. ഇതങ്ങു പഠിച്ചു പാസായാല്‍  മതിയന്നേ' എന്ന  സമീപനത്തോടെ കാര്യങ്ങളെ കാണുന്നവര്‍ക്കേ  ബി.എഡ്. പഠനം ആസ്വദിച്ചു ചെയ്യാനാവൂ.

ഗ്രാജുവേഷനോ പോസ്റ്റ്ഗ്രാജുവേഷനോ പൂര്‍ത്തിയാക്കി ബി.എഡ്-ന് എത്തുന്നവര്‍ക്ക് ഒരു വര്‍ഷക്കാലം കൊണ്ട് കോഴ്‌സ് ഒരുവിധം അങ്ങുതീര്‍ത്തു പോകാനുള്ള താല്‍പര്യമാണ് ഉണ്ടാവുക. അവരില്‍നിന്ന്  പൊതുവെ ക്യാമ്പസില്‍ സജീവ പങ്കാളിത്തം പ്രതീക്ഷിക്കേണ്ടതില്ല. ചിലരാവട്ടെ എന്തിലും ഏതിലും കേറി ഇടപെടുന്നവരായിരിക്കുകയും ചെയ്യും. താന്താങ്ങളുടെ കാര്യം നടക്കാന്‍ മാത്രം സൗഹൃദം ഉണ്ടാക്കുന്നവര്‍, അധ്യാപകരുമായി തീരെ അടുക്കാത്തവര്‍, വല്ലാതെ അടുപ്പം ഉണ്ടാക്കുന്നവര്‍, എന്നിങ്ങനെ  പലതരം കുട്ടികള്‍ കാണും എല്ലാ ബാച്ചിലും.

2015 മുതല്‍ ബി.എഡ്. രണ്ട് വര്‍ഷ പ്രോഗ്രാം ആയി മാറി.അതുകൊണ്ട് ബി.എഡിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. നാറാണത്തുഭ്രാന്തന്റെ കഥയിലെപ്പോലെ വലത്തേ കാലിലെ മന്ത് ഇടത്തേ കാലിലേക്ക് മാറ്റി എന്ന അവസ്ഥാന്തരമേ ബി. എഡിന് സംഭവിച്ചിട്ടുള്ളൂ.

ദൈര്‍ഘ്യം കൂടിയെങ്കിലും കോഴ്‌സിന്റെ രീതിശാസ്ത്രം കൊണ്ടും കുട്ടികള്‍ക്ക്  ചെയ്തുതീര്‍ക്കാനുള്ള അക്കാദമിക് പ്രവര്‍ത്തികൊണ്ടും ബി.എഡ്-ന് ഇപ്പോഴും നിര്‍ത്താതെ പോകുന്ന ട്രെയിനിന്റെ സ്വഭാവം തന്നെ.

പാഠ്യേതരകാര്യങ്ങളില്‍ ഇടപെടാനുംകുട്ടികളെ അടു