Monday, 29 November 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

31: 2019

2019-ലും പ്രളയം കേരളത്തിൽ ആവർത്തിച്ചു. പക്ഷേ അതിനെ പ്രളയം എന്നു വിളിക്കാൻ മലയാളി ഇഷ്ടപ്പെട്ടില്ല. 2018-നെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായതുകൊണ്ട് സാധാരണമട്ടിൽ വെള്ളപ്പൊക്കം എന്നാണ് വിശേഷിപ്പിച്ചത്. സത്യത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ ദുഃഖകരമായ സംഗതികളാണ് 2019-ൽ ഉണ്ടായത്. സഹ്യപർവതം ശക്തമായി പ്രതികരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കവളപ്പാറയിലെയും പുത്തുമലയിലെയും മനുഷ്യജീവിതം ഒന്നാകെ മണ്ണിൽ മറഞ്ഞുപോയി.

മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ മുത്തപ്പൻ കുന്നിന്റെ താഴെ ജീവിച്ചിരുന്ന അമ്പത്തിയൊമ്പതു പേർ മണ്ണിനടിയിൽപ്പെട്ടു മരിച്ചതായി കണക്കാക്കുന്നു. മണ്ണുനീക്കിക്കൊണ്ടുള്ള തിരച്ചിൽ നിരന്തരം നടത്തിയെങ്കിലും പല മൃതദേഹങ്ങളും കണ്ടെടുക്കാൻ കഴിഞ്ഞില്ല. കണ്ടെടുത്ത മൃതദേഹങ്ങളിൽ പലതും ശിഥിലമായിരുന്നതുകൊണ്ട് സ്ഥലത്തുനിന്നു മാറ്റാൻ നിർവാഹമുണ്ടായിരുന്നില്ല. സമീപത്തുള്ള പോത്തുങ്കല്ല് മുജാഹിദ് പള്ളിയിലെ നിസ്കാര മുറിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. പള്ളിയിലെ ബഞ്ചുകളും ഡസ്ക്കുകളും മയ്യത്തുമേശയും അതിലേക്കായി ഉപകാരപ്പെട്ടു. ആശ്വാസകരമായ ഒരു പരാമർശം ആ സമയത്ത് ഡോക്ടർമാർ നടത്തി: "മണ്ണിനടിയിൽ പെട്ടവർ അബോധാവസ്ഥയിലാവും മരിച്ചിട്ടുണ്ടാവുക. പതിനഞ്ചു സെക്കൻ്റുകൊണ്ട് മരണം സംഭവിച്ചിരിക്കും.'

kattur1

പലയിടത്തും ദുരന്തങ്ങൾ ഉണ്ടായെങ്കിലും 2019-ലെ വെള്ളപ്പൊക്കം കാട്ടൂർക്കടവുകാരെ അത്രകണ്ട് ബാധിച്ചില്ല. എല്ലായിടത്തും വെള്ളം ഉയർന്നുവന്നു എന്നത് ശരിയാണ്. കരുവന്നൂർ പുഴയും കാനോലി കനാലും കരകവിഞ്ഞു. ബോട്ടുകടവ് അങ്ങാടിയിൽ വെള്ളം കയറി. പക്ഷേ മുൻവർഷത്തെ അനുഭവം വെച്ച് ആളുകൾ ചില മുൻകരുതലുകൾ എടുത്തതുകൊണ്ട് അത്യാഹിതങ്ങൾ ഉണ്ടായില്ല. തോടുകളും കുളങ്ങളും നേരത്തേ വൃത്തിയാക്കിയിരുന്നു. നീരൊഴുക്