Tuesday, 19 October 2021

Farmers Protest


Text Formatted

മോദിയുടെ 
കോർപറേറ്റ്​ താങ്ങുവില

'യെസ് ഓര്‍ നോ' എന്ന വിട്ടുവീഴ്ചയില്ലാത്ത ആവശ്യവുമായി തുടരുന്ന കർഷക സമരം കോർപറേറ്റുകൾക്കെതിരായ പ്രതിഷേധമായി പടരുമ്പോള്‍, കേന്ദ്രം നടപ്പാക്കിയ മൂന്ന് നിയമങ്ങള്‍ എങ്ങനെയാണ് കര്‍ഷകവിരുദ്ധവും കോർപറേറ്റ്​ അനുകൂലവും ആകുന്നത്​ എന്ന്​ പരിശോധിക്കപ്പെടുന്നു

Image Full Width
Image Caption
യു.പി-ഡല്‍ഹി ഗാസിപൂര്‍ അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തില്‍ നിന്ന്/ ഫോട്ടോ: കിസാന്‍സഭ
Text Formatted

രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായ മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകളും കോടിക്കണക്കിന് ഇന്ത്യന്‍ കര്‍ഷകരുടെ നിലനില്‍പും ഭാവിയുമായും നേരിട്ട് ബന്ധപ്പെട്ടതാണ്. കോവിഡ് കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചക്രം കഠിനമായ കാര്‍ഷിക ജോലിയുടെ അടിസ്ഥാനത്തിലാണ് കറങ്ങുന്നതെന്ന് സര്‍ക്കാരും സാമ്പത്തിക വിദഗ്ധരും വിശ്വസിക്കുന്നു, എന്നാല്‍, ഇതിന് വിരുദ്ധമായി, ഈ നിയമങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് കൊടിയ കര്‍ഷക വഞ്ചനയും ചൂഷണവുമാണ്. മിനിമം താങ്ങുവില (എം.എസ്.പി) യില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി കോര്‍പറേറ്റുകള്‍ക്ക് ഒത്താശ ചെയ്യുന്നതാണ് മൂന്ന് നിയമങ്ങളും. സ്വാമിനാഥന്‍ കമീഷന്റെ (ഇ 2+50%) ഫോര്‍മുല അനുസരിച്ചുള്ള വില ഇന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. എം.എസ്.പി സംഭരണം സര്‍ക്കാര്‍ നിര്‍ത്തിവച്ചാല്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും കാര്‍ഷിക മേഖലയും വന്‍ പ്രതിസന്ധിയിലാകും.

എം.എസ്.പിയുടെ അടിസ്ഥാനത്തില്‍ സംഭരണം അവസാനിപ്പിക്കാനും കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്സിഡികള്‍ നിര്‍ത്താനും ഡബ്ല്യു.ടി.ഒ കേന്ദ്രസര്‍ക്കാരില്‍  നടത്തുന്ന സമ്മര്‍ദ്ദം പകല്‍ പോലെ വ്യക്തമാണ്

കേന്ദ്ര സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എം.എസ്.പിയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തലാക്കുകയാണ്. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വാസ്തവത്തില്‍, വന്‍കിട കമ്പനികള്‍ക്കാണ് പ്രയോജനം. എം.എസ്.പിയുടെ അടിസ്ഥാനത്തില്‍ സംഭരണം അവസാനിപ്പിക്കാനും കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്സിഡികള്‍ നിര്‍ത്താനും ഡബ്ല്യു.ടി.ഒ കേന്ദ്രസര്‍ക്കാരില്‍  നടത്തുന്ന സമ്മര്‍ദ്ദം പകല്‍പോലെ വ്യക്തമാണ്.