Friday, 26 November 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 25


Text Formatted

റൊങ്പാകളുടെ കാടാറുമാസ ഗ്രാമത്തില്‍, ഒരിക്കല്‍

Image Full Width
Image Caption
മാനാ ഗ്രാമത്തിന്റെ വിദൂരദൃശ്യം ബദരിയിൽ നിന്ന് / ചിത്രങ്ങള്‍ : വി.എസ്. സനോജ്
Text Formatted

മുറ്റത്ത് നിന്നോ മുറിയുടെ ജനാലയില്‍ നിന്നോ നോക്കിയാല്‍ നിലാവില്‍ പര്‍വ്വതമുനമ്പ് കാണാമെന്നതൊരു അപാരമായ സൗന്ദര്യസാധ്യതയായി. പര്‍വ്വതമുനമ്പ് നിലാവുണ്ടെങ്കില്‍ ദശിക്കാനാവുമെന്ന് അവിടത്തെ ജീവനക്കാരന്‍ പറഞ്ഞുതന്നിരുന്നു. ഹിമാലയന്‍ മഞ്ഞുമലകളുടെ അറ്റത്തെ ഏതോ കൊടുമുടിയുടെ വെള്ളത്തലപ്പ് അല്പം സ്വര്‍ണനിറം കലര്‍ന്നപോലെ നിലാവില്‍ തെളിഞ്ഞുനില്‍ക്കുന്നത് അത്യപൂര്‍വ്വമായ കാഴ്ച്ചയായി.

തുണി സഞ്ചിയും കേരളത്തില്‍ നിന്ന് മേടിച്ച സാധാരണ റബ്ബര്‍ ചെരിപ്പുമായാണ് ഗഡ് വാളിന്റെ മലമ്പ്രദേശങ്ങളും ശിഖരങ്ങളും കൂടെയുള്ള സുഹൃത്ത് താണ്ടിയത്. താടിയും മുടിയും കാവിവേഷവുമൊക്കെയാണ് അദ്ദേഹത്തിന്. ഈ തണുപ്പിലും മുണ്ടും ഷര്‍ട്ടും മാത്രമായി ഹിമാലയന്‍ താഴ് വരകളില്‍ എങ്ങനെ നടക്കാന്‍ സാധിക്കുന്നുവെന്നതില്‍ യാത്രാദിനങ്ങളില്‍ അത്ഭുതം തോന്നിപ്പോയി. അദ്ദേഹത്തിന് അതൊരു പ്രശ്‌നമല്ലെന്ന് തോന്നി, ശീലമാണത്. ഈ മേഖലകളിലെല്ലാം പലവട്ടം വന്നിട്ടുള്ളയാളാണ് കക്ഷി. ഇനിയും വന്നേക്കാനും സാധ്യതയുണ്ട്. നീട്ടിവളര്‍ത്തിയ നരച്ച താടിയും കാവി മുണ്ടും സഞ്ചിയും കൂടിയുള്ളതിനാല്‍ അദ്ദേഹം ഒരു കാര്യം ആദ്യമേ പറഞ്ഞു. മുറിയെടുക്കുന്നത് തന്റെ ജോലിയാണ്, ഞാനവിടെ ചെന്നാല്‍ ധ്യാനമോ ഭജനയോ ഇരിക്കാന്‍ വന്ന സാധുവാണെന്ന് ഹോട്ടലുകാര്‍ കരുതും. പൈസ കയ്യിലുണ്ടാകില്ല എന്ന് വിചാരിച്ച് മുറി ചോദിച്ചാല്‍ മിക്ക ഹോട്ടലുകാരും ഇല്ലെന്നേ പറയൂ. അതിനാല്‍ മുറിയെടുക്കല്‍ താന്‍ ഏറ്റെടുക്കണം- അദ്ദേഹം കാര്യം പറഞ്ഞു. മുന്‍ അനുഭവം കൊണ്ടാകാം അങ്ങനെ പറഞ്ഞിരിക്കുക എന്ന് അതോടെ ഉറപ്പായി. അങ്ങനെ, ഹരിദ്വാര്‍ മുതല്‍ ബദരിനാഥ് വരെ മുറിയെടുക്കല്‍ എന്ന പണി കൂടി ഏറ്റെടുത്തു.

ജോഷിമഠിലുള്ള ഗഢ് വാള്‍ ടൂറിസം സമിതിയുടെ ചെറിയ വാടകയ്ക്കുള്ള ഹോട്ടലിലാണ് രുദ്രനാഥ് ട്രക്കിങ് കഴിഞ്ഞശേഷം തങ്ങിയത്. അവിടന്ന് ബദരിയിലേക്ക് പോകാനായിരുന്നു പ്ലാന്‍. രാത്രിയായി മുറിയെടുക്കുമ്പോ. ഭക്ഷണം കഴിച്ചുള്ള ഉറക്കത്തിനിടെ, പാതിരാത്രിയായപ്പോ വാതിലില്‍ ഭയങ്കര തട്ടും ഇടിയും. മല കേറി വന്നുള്ള കിടപ്പായതിനാല്‍ കാല്‍വേദനയും ക്ഷീണവും കൊണ്ട് മരിച്ച പോലുള്ള ഉറക്കമായിരുന്നു. അതിനെയാണ് ശബ്ദം തട്ടിയെഴുന്നേല്‍പ്പിച്ചത്. കനത്ത ശബ്ദം വന്നലക്കുകയാണ്. എന്ത് ദുരന്തമാണ് എന്നാലോചിച്ച് അസ്വസ്ഥരായി,