Monday, 29 November 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 19


Text Formatted

സോമന്‍ എസ്.ഐ തന്ന ചങ്കിടിപ്പുമായി മസ്‌കറ്റിലേക്ക്‌

എയര്‍പോര്‍ട്ടില്‍ വിസ ഡെപ്പോസിറ്റ് സ്ഥലം കണ്ടെത്തി കോപ്പികൊടുത്ത് ഒറിജിനല്‍ വാങ്ങുമ്പോള്‍ ശരിക്കും ചങ്കിടിക്കുന്നുണ്ടായിരുന്നു.

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ
Text Formatted

കാത്തിരുന്ന ആ കോള്‍ വന്നു. പ്രദീപ് ഗോപാലിന്റേത്..
ദുബായില്‍ തുടങ്ങുന്ന പുതിയ ലാബിലേയ്ക്കാണ് അദ്ദേഹം എന്നെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ ഒമാനിലെ ഒരു പെട്രോളിയം കമ്പനിയിലെ ലാബിലേയ്ക്ക് അവര്‍ക്കൊരു മാന്‍പവര്‍ സപ്ലൈ കരാര്‍ കിട്ടി. അവിടെ അത്യാവശ്യമായി ഒരു കെമിസ്റ്റിനെ വേണ്ടിവന്നു. അതുകൊണ്ട് തല്‍ക്കാലം മൂന്നുമാസത്തേയ്ക്ക് മസ്‌കറ്റിലേയ്ക്ക് പോവുക. അതിനുശേഷം ദുബായ് ലാബിലേയ്ക്ക് പോവാം.

ഇതായിരുന്നു സന്ദേശം. ഇതിനകം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മുതലായ കടമ്പകള്‍ തീര്‍ത്തുവച്ചിരുന്നു. പറഞ്ഞതനുസരിച്ച് ഉടനെ പോവണം. കമ്പനിയില്‍നിന്ന് ലീവ് കിട്ടാന്‍ സമയമില്ല. തല്‍ക്കാലം ഉള്ള ലീവെടുത്ത് പോവുക. പിന്നീട് വിദേശയാത്രയ്ക്കുള്ള ലീവ് അനുവദിച്ചെടുക്കുക. ഇതായിരുന്നു എനിക്കുകിട്ടിയ ഉപദേശം. മിക്കവരും ഇതുതന്നെയാണ് ചെയ്യുന്നതും. മൂന്നുമാസത്തിനുള്ളില്‍ നമുക്കവിടെ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനും സമയം കിട്ടും. വേണ്ട എന്നാണ് തീരുമാനമെങ്കില്‍ സുരക്ഷിതമായി ഇവിടെ തിരികെ ജോലിയില്‍ പ്രവേശിക്കുകയുമാവാം. സംഗതി കമ്പനി നിയമങ്ങള്‍ക്കെതിരാണ്. ആരെങ്കിലും പരാതിപ്പെട്ടാല്‍ കുടുങ്ങുകയും ചെയ്യും. പക്ഷേ മിക്കയാളുകളും ഇതുതന്നെയാണ് ചെയ്യുന്നത്. പക്ഷേ എന്റെ കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റുമുതല്‍ "ശത്രു'ക്കളുടെ നിരയുള്ളതുകൊണ്ട് അല്പം ആശങ്കയില്ലാതില്ല.

അതുകൊണ്ട് ജയറാം സാറിനെക്കണ്ട് കാര്യം പറഞ്ഞു, വിദേശത്തുപോയി രക്ഷപ്പെടൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ലീവ് അനുവദിച്ചുകിട്ടി പോവാനുള്ള പ്രയാസത്തെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞു. എന്റെ ക്രെഡിറ്റിലുള്ള ലീവെടുത്ത് പോവുകയാണ്, ആരെങ്കിലും പ്രശ്‌നവുമായി വന്നാല്‍ സാര്‍ എന്നെ രക്ഷിക്കണം എന്നൊരു അഭ്യര്‍ത്ഥന നടത്തി. ലീവെടുത്തു പോവുന്നതാണ് നല്ലത്. എന്നാലും നോക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ വിളിച്ചറിയിച്ചാല്‍ മതി അക്കാര്യം ജയറാം സാറിനോട് പറഞ്ഞോളാമെന്ന് സെക്രട്ടറി ഹരിഹരനും എനിക്ക് ധൈര്യം തന്നു. സഹപ്രവര്‍ത്തകരും ഓഫീസേഴ്‌സ് യൂണിയന്റെ ഭാരവാഹികളുമായ ജോര്‍ജ് മാത്യുവും മാധവനും ലാബില്‍നിന്നും എന്തെങ്കിലും കുത്തിത്തിരിപ്പുണ്ട