Monday, 29 November 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

രണ്ട് ഡോസ്  വാക്‌സിന്‍ എടുത്തവര്‍ക്കേ പ്രവേശനമുള്ളൂ എന്ന നിബന്ധന പുനരാലോചിക്കണം

Image Full Width
Text Formatted

മനില സി. മോഹൻ: സിനിമാ തിയറ്ററുകള്‍ തുറക്കുകയാണ്. രണ്ടു ഘട്ടങ്ങളിലായി 16 മാസത്തിന്  ശേഷമാണ് തുറക്കുന്നത്. പക്ഷേ, കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടേ തുറക്കാവൂ എന്നാണ് ഇപ്പോഴത്തെ തീരുമാനം. അതായത് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക്  മാത്രമേ പ്രവേശനമുള്ളൂ, 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഈ രണ്ട് മാനദണ്ഡങ്ങളും പാലിക്കേണ്ടി വരും. ഇങ്ങനെ തുറക്കുന്നത് സിനിമാ തിയറ്റര്‍ വ്യവസായത്തെയും സിനിമാ വ്യവസയത്തെയും നിലവിലെ പ്രതിസന്ധി അതിജീവിക്കാന്‍ സഹായിക്കുമോ?

ബി. ഉണ്ണികൃഷ്ണൻ: തിയറ്ററുകള്‍ തുറക്കുന്നത് സന്തോഷകരമായിട്ടുള്ള കാര്യമാണ്. പക്ഷേ, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് തിയറ്ററിലേക്ക് പ്രവേശനം എന്നു പറയുമ്പോള്‍ സിനിമ കാണുന്ന പ്രേക്ഷകരെ അത് വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്. നമുക്കറിയാം, കേരളത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ എന്നു പറയുമ്പോള്‍, സിനിമയുടെ സ്ഥിരം പ്രേക്ഷകരായ കുട്ടികളും ചെറുപ്പക്കാരുമൊക്കെ അതിനകത്തു നിന്ന് ഒഴിവാക്കപ്പെടും. ഈ സാഹചര്യം കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മന്ത്രിയോട് സംഘടനകളൊക്കെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മന്ത്രി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിട്ട് അതിലൊരു തീരുമാനം പറയാം എന്നാണ് പറഞ്ഞിരിക്കുന്നത്. 50 ശതമാനം ഒക്യുപ്പന്‍സിയില്‍ തുടങ്ങുന്നതില്‍ തെറ്റൊന്നുമില്ല. കാരണം, ആദ്യവ്യാപനം കഴിഞ്ഞിട്ട് തീയേറ്ററുകള്‍ തുറന്നപ്പോള്‍ 50 ശതമാനമായിരുന്നു. ആ ഒരു സാഹചര്യത്തിലും ചില സിനിമകള്‍ കാര്യമായിട്ട് കളക്റ്റ് ചെയ്യുകയും ചെയ്തു. മെല്ലെ മെല്ലെ ആളുകള്‍ക്കും പൊതുസമൂഹത്തിനും തിയറ്ററുകള്‍ക്കും വ്യവസായത്തിനുമൊക്കെ ആത്മവിശ്വസമുണ്ടാവുന്ന മുറയ്ക്ക് അത് ഉയര്‍ത്തി 100 ശതമാനമാക്കാവുന്നതാണ്. ഇപ്പോള്‍ ആന്ധ്രപ്രദേശിലും തെലങ്കാനയിലും കര്‍ണാടകയിലും 100 ശതമാനമാണ് പ്രവേശനം. അവിടെയൊന്നും കാര്യമായ രോഗവ്യാപനം ഉണ്ടായതായി വാര്‍ത്തകളില്ല. ചില സിനിമകള്‍ വലിയ വിജയമാകുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ 50 ശതമാനമാണ്.  50 ശതമാനത്തില്‍ ഡോക്ടര്‍ എന്ന സിനിമ വലിയ വിജയമാണ് നേടിയിരിക്കുന്നത്. അത് അടുത്ത മാസത്തോടെ 100 ശതമാനമാക്കാന്‍ തമിഴ്നാട് സര്‍ക്കര്‍ തീരുമാനിച്ചിട്ടുമുണ്ട്. അതുകൊണ്ട്, 50 ശതമാനമെന്ന നിബന്ധനയില്‍ അപാകതയന്നുമില്ല. പക്ഷേ രണ്ട് ഡോസ്  വാക്‌സിന്‍ എടുത്തവര്‍ക്കേ പ്രവേശനം സാധ്യമാവൂ എന്ന നിബന്ധന തീര്‍ച്ചയായും പുനരാലോചിക്കേണ്ട സംഗതിയാണ് എന്നു