Saturday, 27 November 2021

നോവല്‍


Text Formatted
Varalmurivukal-Title-Malayalam-Novel-by-Rihan-Rashid---വരാല്‍മുറിവുകള്‍-നോവല്‍
Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു
Text Formatted

മൂന്ന്
""ചേട്ടന്‍ ബി.എസ്.എഫില്‍ ആയിരുന്നു, സെലക്ഷന്‍ കിട്ടിയതിന്റെ ഏഴാം മാസത്തിലാണ് മരിച്ചത്. ഛത്തീസ്ഗഡീന്നാണ്. ഞങ്ങളെറീന്നത് മൂന്നാമത്തെ ദിവസാണ്. ചേട്ടനും കുറേ പേരും കയറിയ വണ്ടി ഏതോ കാട്ടിലൂടെ പോവുമ്പോഴാണ് കുഴിബോംബ് പൊട്ടീത്. നമ്മളെ നാടുപോലയല്ല അവിടെയെന്ന് പാപ്പനെപ്പോഴും പറയാറുണ്ട്. അവിടെയുള്ള കാട്ടിലായിരുന്നു അവന് ട്രൈനിങ്. വിളിക്കുമ്പോഴക്കെ നല്ല കഷ്ടപ്പാടാണ് അവിടെയെന്നും തിരിച്ചുപോന്നാല്ലോന്നും അവന്‍ പറയാറുണ്ടായിരുന്നു. പാപ്പന്‍ തന്നെയാണവനെ സമാധാനിപ്പിച്ചിരുന്നത്.

ആദ്യത്തെ മൂന്നാല് മാസം കഴിഞ്ഞപ്പോള്‍ അവനുമത് വലിയ ഇഷ്ടമായി. അവിടെ പലനാടുകളീന്നുള്ള കൂട്ടുകാരുണ്ടായി. വിളിക്കുമ്പോള്‍ അവരെക്കുറിച്ചെല്ലാം ഞങ്ങളോട് പറഞ്ഞിരുന്നു. പക്ഷെ സന്തോഷങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു. അവര് ട്രൈനിങ്ങിന് പോവുന്ന സമയത്ത് മാവോയിസ്റ്റേുകാര് കരുതിക്കൂട്ടിത്തന്നെ ചെയ്തതാ. നമ്മക്കറിയാത്ത എന്തെല്ലാമോ അതിലൊണ്ട്. പാപ്പനങ്ങനാ പറയുന്നെ. പത്രത്തിലൊക്കെ വന്നിരുന്നത്. ആദ്യം കരുതീത് ചേട്ടായിനെ കാണാതായെന്നാ. പിന്നെയാ അറിഞ്ഞത് വണ്ടീലുണ്ടായിരുന്ന ഏഴുപേരോടൊപ്പം ചേട്ടനുമങ്ങ് മരിച്ച് പോയെന്ന്. പത്രക്കാരൊക്കെ വീട്ടില് വന്നിരുന്നു. ഞാനും അമ്മച്ചീം കുറെ കരഞ്ഞു. പാപ്പനാണ് അന്ന് എല്ലാ കാര്യോം നോക്കീത്.

പട്ടാളക്കാര് വീട്ടിലെത്തിച്ച ചേട്ടനെ ഞങ്ങക്ക് ശരിക്കൊന്ന് കാണാന്‍ കൂടെ പറ്റീട്ടില്ല. അവരെല്ലാരും കൂടെ തന്നെയാ അടക്ക് നടത്തീത്. ഞങ്ങളെ പറമ്പില്‍ തന്നെ. അതുകഴിഞ്ഞ് കൊറേ ദിവസം ആരെല്ലാമോ വരേം പോവേം ചെയ്തു. പിന്നെ ഞങ്ങള് മാത്രമായി. സത്യം പറയാണേല്‍ എല്ലാരും കൂടെ വന്നപ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. പാപ്പനെ ഒന്ന് ശരിക്ക് കാണാന്‍ പോലും പറ്റിയില്ല. പക്ഷേ പാപ്പ