Monday, 29 November 2021

കവിത


Text Formatted
nixen
നിക്‌സണ്‍ ഗോപാല്‍

 

ഈ ബസ്സിലെ പോക്കറ്റടിക്കാരന്‍ ആരാണ്?

ഒന്ന്​. (അറിഞ്ഞു കൂടാ )

ന്നൊരിക്കല്‍ മദ്രാസില്‍ ആദ്യമായി ചെന്നിറങ്ങിയ ചെറുപ്പക്കാരന്‍
ഒരു ദിവസം നുങ്കമ്പാക്കം ബസ്സില്‍ കയറിക്കൂടി...
ഭാഷ പോലുള്ള അവര്‍ തമ്മിലെ ചില ഒച്ചകള്‍ കേട്ട് ആദരപൂര്‍വ്വം നടന്നു.
മൊഴിയെന്നാല്‍ സ്‌നേഹം തുളുമ്പല്‍....... !

പെരമ്പൂരിലെ റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ നിന്ന് ആദ്യമായി
ഭാരതീയാര്‍ കവിതകളുടെ പുസ്തകമാണ്, വാങ്ങിയത്...

‘ചുറ്റും  വിഴിച്ചുടര്‍ താന്‍... കണ്ണമ്മാ...
സൂരിയ ചന്ദിരരോ...
വട്ട കരിയ മിഴി കണ്ണമ്മാ...
വാനെയ്യ് കരിമക്കോള്‍ വോം...'

വായിക്കാനോ തിരിഞ്ഞുള്ളൂ, പലതിന്റെയും അര്‍ത്ഥമറിയില്ല. പോട്ടെ.

രണ്ട്​. (പാലാരിവട്ടം )

പാലാരിവട്ടം മുതല്‍ മെഡിക്കല്‍ സെന്റര്‍ വരെ സഞ്ചരിക്കുന്നതിനിടയിലാണ് ആദ്യമായി പോക്കറ്റടിക്കപ്പെട്ടത്.
അറിഞ്ഞയുടന്‍ ഇറങ്ങി നടന്നു.
വിളിച്ചു പറയാന്‍ നാവു പൊങ്ങിയില്ല.
ടിക്കറ്റിന് പിന്നെ പൈസ ഇല്ലാത്തതിനാലാണ് ഇറങ്ങി നടന്നത്.
എറണാകുളം ചേട്ടന്മാര്‍ ചിലര്‍ ഇങ്ങനെയാകും...  
തമ്മനത്ത് ഒരു ഗുണ്ടാ ഫക്ടറി തന്നെ കാണുമെന്നു കരുതപ്പെട്ടു.
ഒരിക്കല്‍ അവിടെ പോയപ്പോള്‍ അങ്ങിനെയൊന്നും കണ്ടില്ല........
ഈ ഗുണ്ടകളൊക്കെ എവിടെയാണ്?

മൂന്ന്​. (ബാറില്‍ )

പോളക്കുളം ബാറിന്റെ എതിര്‍ വശത്തും ഒരു ബാര്‍ ഉണ്ട്.
അവിടെ വച്ചാണ് ഒന്ന് രണ്ടു ഗുണ്ടകളെ ആദ്യമായി കാണുന്നത്.
നിലവില്‍ 24 കേസുള്ള എന്റെ ചങ്ങാതിയോടൊപ്പം ചുമ്മാ  പോയതായിരുന്നു..... 
‘ഇവന്‍ കവിത ചൊല്ലും 'എന്ന് ആദ്യമേ പരിചയപ്പെടുത്തിയപ്പോള്‍
ഒരു ഗുണ്ട ഒരു ഉമ്മ തന്നു.
മധുരമുള്ള ബീഫ് വരട്ടിയത് ആദ്യമായി കഴിച്ചത് അന്നായിരുന്നു.
വലിയ ഡീലുകളും ചിതം പറച്ചിലും മൈനസ് പോയിന്റുകളും
സംസാരിക്കപ്പെട്ടത് കേട്ടു.

ഞാന്‍ അവര്‍ക്കു വേണ്ടി പകുതി ബിയര്‍ കഴിച്ചു.

കവിത, മരണത്തെ മാറി ചൊല്ലിയപ്പോള്‍ ഒരു ഗുണ്ടയുടെ കണ്ണു നിറഞ്ഞു,
പിന്നെ ഇവരെന്തിനാ ഗുണ്ടകളായത്?

കൂടുതല്‍ ഉമ്മ കിട്ടിക്കോണ്ടിരുന്നു.
അതും വായ കഴുകാത്ത ഉമ്മകള്‍.....  

ചീര പോലെ കുഴഞ്ഞ രണ്ടാമന്‍ ഗുണ്ട എന്റെ വിരല്‍ പിടിച