Monday, 29 November 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം 22: അവളുടെ പൊക്കിള്‍ചുഴിയില്‍ നിന്നും കാടുകള്‍, കാടുകള്‍ ഉയര്‍ന്ന് വരും

ഞാന്‍ നിങ്ങള്‍ക്ക് ഒരു സജഷന്‍ നല്‍കട്ടെ?
""തീര്‍ച്ചയായും''
അയാള്‍ സോളമനേക്കാളും ശാരീരികമായി കരുത്തനായിരുന്നു. ഷേവ് ചെയ്ത പച്ചയില്‍ താടി വരുന്നേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അഴുക്കുനിറഞ്ഞ ഒന്നായി അയാളെ സോളമന് തോന്നി. അതിനു കാരണമായ മുറിയിലെ അസ്വസ്ഥാജനകമായ ഒരു മണം അവര്‍ക്ക് ചുറ്റും പരന്നു.
""ഫിലിപ്പ് എന്നത് പീഡകന്റെ മുഴുവന്‍ പേരല്ല. ഡപ്പിയില്‍ ഇനിയും അക്ഷരങ്ങള്‍ വ്യക്തമല്ലാതെ കാണാനാകും. ഈയൊരു പേരു വച്ച് ഈ രാജ്യത്ത് നിന്ന് ഒരാളെ മാത്രം കണ്ടുപിടിക്കുക എന്നത് നടക്കുന്ന കാര്യമല്ല. രാജ്യത്തെ മുഴുവന്‍ ഫിലിപ്പുമാരെയും നിരീക്ഷിക്കേണ്ടതായി വരും.''
""അതെ സത്യമാണ്.''
""നിങ്ങളുടെ മുന്‍പിലുള്ള മറ്റൊരു സാധ്യത ഈ പേരിന്റെ മുഴുവന്‍ രൂപവും കണ്ടെത്തുക എന്നതാണ്. അത് പക്ഷെ ഞാന്‍ വഴി സാധിക്കുകയും ഇല്ല.''
""എന്താണ് പറഞ്ഞുവരുന്നത്?'
""മാര്‍ക്കറ്റില്‍ ലഭ്യമായ സോഫ്റ്റ്-വെയറുകളാല്‍ സാധ്യമല്ല. പക്ഷെ;''
""പക്ഷെ?''
""അത് ചെയ്യുവാന്‍ കഴിയുന്ന ഒരു സോഴ്‌സ് എനിക്കുണ്ട്. അയാള്‍ പോലീസ് ഐ.ടി. വിങ്ങില്‍ ആണ് ജോലിചെയ്യുന്നത്. സാധാരണക്കാര്‍ക്ക് ലഭ്യമല്ലാത്ത ഫോട്ടോ ഡി.എന്‍.എ. എന്നുപേരുള്ള, തികച്ചും ഫോട്ടോഷോപ്പുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്വെയര്‍. പോലീസ് ഉപയോഗിക്കുന്നത്. കോടതി തെളിവുകളായി അവ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അയാള്‍ക്ക് നിങ്ങളെ വ്യക്തിപരമായി സഹായിക്കുവാന്‍ സാധിക്കും.''

""അയാളെ എങ്ങനെ?''
""എന്റെ കൂടെ വരൂ. ബൈ ദ വേ ഐ ആം ബോണി.'' അവന്‍ കാബിനടിയില്‍ വച്ചിരുന്ന ഒരു സ്‌പ്രേ എടുത്ത് മേലാസകലം പൂശി. സോഫയില്‍ കിടന്ന ഒരു കോട്ടണിഞ്ഞു. മുടിയൊതുക്കി. ഷൂസിട്ടു. ബൈക്ക് കീ എടുത്ത് ഇറങ്ങി.  പതിനഞ്ചു മിനിറ്റിനുള്ളില്‍ നഗരത്തിന്റെ വൃത്തിയുള്ള മറ്റൊരു ഭാഗത്തിലേക്കെത്തി. എങ്ങും പച്ചപ്പ് കണ്ടുതുടങ്ങി. പ്ലാസ്റ്റിക് ബാഗുകള്‍ നിക്ഷേപിക്കുവാന്‍ വയറുതുറന്നു നില്‍ക്കുന്ന കുരങ്ങന്മാരുടെ കൊട്ട