Wednesday, 29 March 2023

കഥ


Text Formatted
പുണ്യാളൻ-വക,-കുഞ്ഞിനൊരു-സ്തുതിഗീതം-title-Malayalam-Story-by-Austin
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ള്ളിക്കുടിലിൻ ഉള്ളിലിരിക്കും
പുള്ളിക്കുയിലേ പാടൂ...
പുള്ളിക്കുയിലേ പാടൂ.'

തെരുവോരത്തെ പോച്ചക്കിടയിൽ വട്ടക്കണ്ണട വച്ച് മാനവും നോക്കി കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുമ്പോൾ കുഞ്ഞിന് രണ്ടാമതൊരു പാട്ടിനെക്കുറിച്ച് ചിന്തിക്കേണ്ടി വരാറേയില്ല. ജനനേന്ദ്രിയത്തിന്റെ അഗ്രത്ത് നിന്നും അനായാസം ഒഴുകുന്ന മൂത്രം പോലെ തന്നെയായിരുന്നു ആ പ്രവൃത്തി ചെയ്യുമ്പോൾ ആത്മാവിൽ നിന്നും ഉതിരുന്ന ആ പാട്ടും. അന്നേ വരെ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും എന്ന പോലെ അതിനും കാരണക്കാരി കൊത്ത ചേട്ടത്തി തന്നെയായിരുന്നു. ചെറുപ്പത്തി, മലബന്ധത്തിന്, പഴുത്ത് പൊട്ട് വന്ന ഏത്തപ്പഴം പുഴുങ്ങിയതും, വാടിയ കരിങ്ങാലി വെള്ളവുമൊന്നും ഏശാത്ത അവസരത്തില്, കൊത്ത ചേട്ടത്തിയവനെ കുളിമുറീലോട്ട് കയറ്റി വാതിലടച്ച്, സായിപ്പിനെ കെട്ടിതാഴ്ത്തിയ പൊട്ട കിണറ്റിൽ നിന്നും വെള്ളമെടുത്ത് മന്ത്രം ജപിച്ച് തലേ കൊടഞ്ഞ് നിക്കറൂരിപ്പിച്ചിട്ട് മുക്കാൻ പറയും. ആദ്യത്തെ രണ്ട് ശ്രമത്തിൽ കുഞ്ഞ് കെടന്ന് പെടാപ്പാടു പെടുമ്പോൾ കൊത്ത ചേട്ടത്തി കാറ്റായി വീശി അവന്റെ ചെവീടെ ഓരത്തേക്ക് വരും;

'വള്ളിക്കുടിലിൻ ഉള്ളിലിരിക്കും
പുള്ളിക്കുയിലേ പാടൂ...
പുള്ളിക