Friday, 26 November 2021

പലസ്​തീൻ ജീവിതം


Text Formatted

ലോകം പലസ്തീനികളെ വിളിച്ചു, രാജ്യമില്ലാത്തവര്‍...

പലസ്​തീനില്‍ നിന്നുള്ള കോവിഡ് കാല വാര്‍ത്ത ഗാസയിലെ മനുഷ്യര്‍ക്ക് എക്​സ്​പയറി ഡേറ്റ് കഴിഞ്ഞ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഇസ്രാ​യേൽ ‘കരുണ' കാണിച്ചതാണ്. സത്യത്തില്‍ ലോകം മുഴുവന്‍ ഇതേ നിലയിലാണ് പലസ്​തീനികളോട് പെരുമാറുന്നത് എന്നതാണ് വാസ്​തവം- പലസ്​തീൻ സാഹിത്യം, കല, സംഗീതം, സിനിമ എന്നീ മേഖലകളിലൂടെ ലോകത്തെ ഏറ്റവും അനുതാപാർഹമായ ആ ജീവിതം രേഖപ്പെടുത്തപ്പെടുന്നു.

Image Full Width
Image Caption
2018-ല്‍ 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനിടെ' ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഫലസ്തീന്‍ യുവാക്കള്‍ നടത്തിയ ദബ്‌കെ നൃത്തം. / Photo: Ibrahim Abu Naja via twittter.
Text Formatted

‘പാസ്‌പോര്‍ട്ട് ഭദ്രമായി സൂക്ഷിച്ചിട്ടില്ലേ'
‘അത് പോക്കറ്റിലുണ്ട് ഉപ്പാ'
‘ഒരിക്കല്‍ കൂടി നോക്കൂ'
‘പോക്കറ്റില്‍ ഭദ്രമാണ്. നൂറുവട്ടം ഉറപ്പ്' 
‘തമാശ പറയല്ലേ... പിരിമുറക്കം കൂട്ടി എന്നെ കൊല്ലല്ലേ....'
‘ഇതാ പാസ്‌പോര്‍ട്ട്. വിമാനത്താവളത്തിലേക്കുള്ള സൈന്യത്തിന്റെ പെര്‍മിറ്റും ഇതോടൊപ്പമുണ്ട്. ഗാസയില്‍ സഞ്ചരിക്കാനുള്ള പെര്‍മിറ്റിതാ. ഇറെറ്റ്‌സ് ചെക്ക് പോയന്റിലൂടെ ഇസ്രായിലേക്ക് കടക്കാനുള്ള കാര്‍ഡും പോക്കറ്റിലുണ്ട്.'
‘വിമാനം കാത്തിരിക്കാനുള്ള എട്ടു മണിക്കൂറിന്റെ പെര്‍മിറ്റ് എവിടെ?'
‘അതുമുണ്ട്. ഇറെറ്റ്‌സ് ചെക്ക് പോയിന്റിലേക്കുള്ള കാര്‍ഡിന് സമാനമാണത്. ബേജാറാവേണ്ട ഉപ്പാ. എല്ലാം ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്'.

(ഗാസ പറഞ്ഞു തീരാത്ത കഥകള്‍/റംസി ബാറൂദ് / വിവ: പി.കെ. നിയാസ്)

12

ണ്ടാം ‘ഇന്‍തിഫാദ'യുടെ ചരിത്രകാരനാണ് റംസി ബാറൂദ്.
എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ ആത്മകഥയാണ് ‘മൈ ഫാദര്‍ വാസ് എ ഫ്രീഡം ഫൈറ്റര്‍: ഗാസാസ് അണ്‍ ടോള്‍ഡ് സ്റ്റോറി'.  ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷയില്‍ നിന്നുള്ളതാണ് മുകളില്‍ ഉദ്ധരിച്ച ഭാഗം. ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന പിതാവ് അമേരിക്കയി