Sunday, 28 November 2021

ബുദ്ധ ഗയ / ബിഹാര്‍ യാത്ര


Text Formatted

ഏതു വഴിയും തെറ്റിച്ചുനീങ്ങുന്ന ഒരേയൊരു വഴിവിട്ട യാത്ര

ഇന്നത്തെ ബിഹാറിലെ, അന്നത്തെ മഗധത്തിലെ, ബുദ്ധഗയയിലേക്കുള്ള ഓരോ വഴിയും അങ്ങനെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തന്നിലേക്കു തന്നെ വന്നെത്തുന്നതാണ്.

Image Full Width
Image Caption
ബുദ്ധഗയയിലെ ബുദ്ധ പ്രതിമ / Photo: Wikimedia Commons
Text Formatted

മ്മള്‍ മുന്നോട്ടുപോകുന്ന വഴികളായിരുന്നല്ലോ ചുറ്റിലും.
ഓരോരോ കാഴ്ചകള്‍ കേള്‍ക്കാനും ഓരോ ഭാഷകള്‍ കാണാനും.
എഴുതിയതിലെ തെറ്റല്ല. ഓരോ കാഴ്ചയ്ക്കും കണ്ണില്‍ നിറയ്ക്കുന്നതിനുമപ്പുറം പറയാനും ധാരാളമുണ്ട് എന്നൊരു തിരിച്ചറിവുണ്ടായിരിക്കുന്നു. അത് മൃദുവായും ഉറക്കെയും ഒട്ടും ശബ്ദമില്ലാതെയും ആയിരിക്കാം. അതാണ് ഓരോ കാഴ്ചയെയും വെറും കാഴ്ച മാത്രമാക്കി മാറ്റാതിരിക്കുന്നത്. അതുപോലെ ഓരോ ഭാഷയ്ക്കുമുണ്ട്​ കാണാനുമേറെ. ഭാഷയെന്നത്​ വെറും കേള്‍വി മാത്രമല്ല. അതുമായി ബന്ധപ്പെട്ട സംസ്‌ക്കാരത്തെ, അതിന്റെ ആകാരവടിവുകളെ, അതിന്റെ മെയ് വഴക്കങ്ങളെ കാണേണ്ടതുണ്ട് എന്നുതന്നെ. 

അതല്ല പറഞ്ഞുവന്നത്. നമ്മള്‍ മുന്നോട്ടുപോകുന്ന വഴികളായിരുന്നല്ലോ, ചുറ്റിലും. എന്നാല്‍ നമ്മളിലേയ്ക്ക് എത്തിച്ചേരുന്ന വഴികളുണ്ട്. ബോധങ്ങളുടെ വഴിയാണ് അവ. ബോധോദയം എന്നു പറയും. അങ്ങനെ തന്നിലേക്ക് എത്തിച്ചേർന്ന ഒരു യാത്രയുണ്ടായിരുന്നു മുമ്പ്. സ്വന്തം ജ്ഞാനോദയത്തിലേക്ക്. ധ്യാനബോധിയില്‍ നിന്നുള്ള അഴിച്ചിലിലേക്ക്. ബോധത്തില്‍ നിന്നു ബുദ്ധായനത്തിലേക്ക്. അതുകൊണ്ടുതന്നെ ബുദ്ധഗയയിലേക്കുള്ളത് അങ്ങോട്ടുള്ള വഴിയല്ല. ഇങ്ങോട്ടുള്ളതാണ്. അകത്തേക്കുള്ളത്. പുറത്തിനെ അകത്തേക്കു കൊണ്ടുവരാനുള്ളതായ യാത്രപറച്ചിലുകളുടെ. അതുകൊണ്ടുതന്നെ, ഗോതമബുദ്ധനില്‍ നിന്നു ഗൗതമബുദ്ധനിലേക്ക്. ദക്ഷിണ നേപ്പാളിലെ ലുംബിനിയില്‍ നിന്നു ലോകത്തിന്റെ പല ഭാഗത്തെയും മനുഷ്യരിലേക്ക്. 

ബുദ്ധഗയ എന്ന മനുഷ്യതാപങ്ങളുടെ തണലിലേക്ക് നേരത്തേ തയാറാക്കിയ മുന്നൊരുക്കങ്ങളോടെ പുറപ്പെടേണ്ടുന്ന ഒരു യാത്രയല്ല. അതു സംഭവിക്കുന്നതാണ് എന്നു വിചാരിക്കുകയല്ല, സംഭവിക്കുന്നതു തന്നെയാണ്.   

ഞാന്‍ പോകുന്നു എന്നു പറഞ്ഞു യാത്രയിറങ്ങുന്ന ആ ഒരു വഴി പുറപ്പെട്ടലഞ്ഞ് എത്തിച്ചേരുന്നത് ഓരോരുത്തരുടെയും മനസിലേക്കാണ്. ഇന്നത്തെ ബിഹാറിലെ, അന്നത്തെ മഗധത്തിലെ, ബുദ്ധഗയയിലേക്കുള്ള ഓരോ വഴിയും അങ്ങനെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തന്നിലേക്കുതന്നെ വന്നെത്തുന്നതാണ്. അതെന്നു സംഭവിക്കും എന്നു പറയാനാവില്ല ഒരിക്ക