Sunday, 28 November 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

ഒരു ഒക്​ടോബർ വിപ്ലവത്തിന്റെ ഓർമയ്ക്ക്​

ക്ലാസ്​ കട്ട്​ ചെയ്​ത്​, ഹോസ്​റ്റലിൽനിന്ന്​ ബ്രൂക്ക് ഷീല്‍ഡ്‌സിന്റെ എ സർട്ടിഫിക്കറ്റ്​ സിനിമ കാണാൻ പോയ വിദ്യാർഥിനികൾ ​നേരിട്ട വിചാരണകൾ, ഒരു അധ്യാപകന്റെ ഇടപെടൽ...

Image Full Width
Image Caption
ഫോട്ടോ : മുഹമ്മദ് ഫാസില്‍
Text Formatted

കോളറിഡ്ജിന്റെ Kubla Khan എന്ന സ്വപ്നതുല്യമായ കാല്‍പനിക കവിതയിലെ ‘flashing eyes and floating hair' ഉള്ള, ദിവ്യപ്രചോദനം ഉള്‍ക്കൊണ്ട കവിയായിരുന്നു എനിക്ക് ആ അധ്യാപകന്‍. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് വരാന്തയിലൂടെ, കൈയിലൊരു പുസ്തകവുമായി ഏതോ ഉന്മാദത്തിന്റെ ഗന്ധമുള്ള ചിരിയോടുകൂടി വാസുദേവന്‍ ഉണ്ണി എന്ന ഇംഗ്ലീഷ് അധ്യാപകന്‍ നടന്നു നീങ്ങിയപ്പോള്‍ സീമകളില്ലാത്ത ആരാധനയുടെയും, അതുകൊണ്ടുള്ള സങ്കോചം കൊണ്ടും അദ്ദേഹത്തിന്റ കണ്ണില്‍ പെടാതിരിക്കാന്‍ ആദ്യമൊക്കെ മാറിനടന്നത് ഞാന്‍ ഓര്‍ക്കുന്നു. 

പരിമിതമായ, കുറച്ചൊക്കെ വികലമായ എന്റെ ഇംഗ്ലീഷ് ഭാഷയ്ക്ക് Oxford product ആയ അദ്ദേഹത്തെ കുറച്ചകലെ നിന്ന് ആരാധിക്കാനേ ധൈര്യമുണ്ടായിരുന്നുള്ളൂ. അധ്യാപകന്‍ മലമൂത്ര വിസര്‍ജജനം പോലും ചെയ്യില്ലെന്നും, നന്മകളുടെ മാത്രം ആള്‍രൂപമാണെന്നും വിശ്വസിച്ചു നടന്ന കുഞ്ഞുന്നാളിലെ സങ്കല്‍പത്തിന് പിന്നീടെവിടെയൊക്കെയോ വെച്ച് രൂപാന്തരം സംഭവിച്ചു. പലപ്പോഴും അധ്യാപകന്‍ ഹിറ്റ്‌ലര്‍ ആയും, സുവിശേഷ പ്രസംഗകനായും, അച്ചടക്കക്കാരനായും, ഉപദേഷ്ടാവായും മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ പലരും കഴിവുകളെ പുകഴ്ത്തുകയും, പ്രോത്സാഹിപ്പിക്കുകയും, ചിലപ്പോള്‍ വിദ്യാര്‍ത്ഥികളെ ‘നല്ല കുട്ടി’യാക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രയാസമുള്ള വിഷയങ്ങള്‍ ക്ഷമയോടെ പറഞ്ഞുതന്നു. എന്നിട്ടും അവരാരുമായിരുന്നില്ല എന്റെ ഉള്ളിലെ കനലിനെ അന്നും ഇന്നും കെട്ടുപോവാതെ ജ്വലിപ്പിച്ചു നിര്‍ത്തിയത്. 

COLLAGE
ഫോട്ടോ : മുഹമ്മദ് ഫാസില്‍

മുന്നിലെത്തിയവരെ പ്രശംസിച്ച്, പിന്നിലായവരെ വേദനിപ്പിക്കാതിരുന്ന, വിപ്ലവം സൗമ്യതയിലും സൗഹൃദത്തിലും