Friday, 03 December 2021

പരിസ്​ഥിതി രാഷ്​ട്രീയം


Text Formatted

പരിസ്​ഥിതി വാദികളെ വികസന വിരോധികളാക്കുന്ന കാലത്ത്​

കോവിഡനന്തര കേരളത്തിനുവേണ്ടി ഒരു ഹരിത രാഷ്​ട്രീയ വിചാരം

പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്  വികസന പ്രത്യയശാസ്ത്രത്തിന്റെ ഒരു ‘മറ' കൊണ്ടുവരാൻ ബോധപൂര്‍വ ശ്രമം നടക്കുന്നു.

Image Full Width
Image Caption
പശ്ചിമഘട്ട മലനിരകള്‍ / Photo: Wikimedia Commons
Text Formatted

കേരളത്തിന്റെ പരിസ്ഥിതി: ഒരു ആമുഖം

ന്ത്യയിലെ മറ്റ് ഭൂപ്രദേശങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും പരിസ്ഥിതിയും. കിഴക്ക് സഹ്യപര്‍വതത്തിനും പടിഞ്ഞാറ് ലക്ഷദ്വീപ് സമുദ്രത്തിനും ഇടയില്‍ 55- 65 കിലോമീറ്റര്‍ മാത്രം ശരാശരി വീതിയുള്ള ഈ ഭൂപ്രദേശത്തിന്റെ പാരിസ്ഥിതിക തനിമയും സുസ്ഥിരതയും നിലനിര്‍ത്തുന്നതും സമാനതകളില്ലാത്തതുമായ പാരിസ്ഥിതിക സവിശേഷതകള്‍ തന്നെയാണ്.

മലനിരകളുടെ തുടര്‍ച്ച ഇല്ലാത്തതുകൊണ്ടുതന്നെ പാലക്കാട് ചുരം ജില്ലയുടെ മിക്ക പ്രദേശങ്ങള്‍ക്കും സമീപത്തുള്ള തൃശൂര്‍- മലപ്പുറം ജില്ലകളുടെ ചില ഭാഗങ്ങള്‍ക്കും അല്‍പം വരണ്ട കാലാവസ്ഥയും പാരിസ്ഥിതിക സ്വഭാവങ്ങളും പ്രദാനം ചെയ്യുന്നു. ശരാശരി 1800 മീറ്ററിലധികം ഉയരമുള്ള സഹ്യപര്‍വതനിരകള്‍ ചെങ്കുത്തായ ചരിവുകളിലൂടെ ഇടനാടന്‍ കുന്നുകളിലേക്ക് ഇറങ്ങിവന്ന് പടിഞ്ഞാറന്‍ തീരത്തെ കായല്‍പ്പരപ്പുകളില്‍ അവസാനിക്കുന്നു. കേരളത്തില്‍ മഴ തുടങ്ങുന്നത് കിഴക്കോട്ടു വീശുന്ന കാറ്റിനൊപ്പം എത്തുന്ന കടലിലെ നീരാവി പശ്ചിമഘട്ടത്തില്‍ തടയപ്പെടുമ്പോഴാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ പുഴകള്‍ മിക്കവയും ഉത്ഭവിക്കുന്നത് സഹ്യാദ്രിയിലെ വനമേഖലകള്‍ ഉള്‍ക്കൊള്ളുന്ന നീര്‍ത്തടങ്ങളില്‍ നിന്നാണ്. മലനിരകള്‍ ശേഖരിച്ചുവയ്ക്കുന്ന ജലമാണ് വേനല്‍ക്കാലത്തും നാട്ടില്‍ ജലസമൃദ്ധി ഉറപ്പുവരുത്തുന്നത്. പുഴകള്‍ ഇടനാട്ടിലും തീരപ്രദേശത്തും എത്തിക്കുന്ന ജലവും ജൈവവസ്തുക്കളുമാണ് ഭൂമിയെ കൃഷിക്ക് പര്യാപ്തമാക്കുന്നതും കാര്‍ഷികസംസ്‌കൃതി നിലനിര്‍ത്തി പോരുന്നതും. പുഴകള്‍, കായലുകള്‍, തീരക്കടല്‍ എന്നിവയിലെ മത്സ്യസമൃദ്ധിക്കും മറ്റുകാരണങ്ങള്‍ തേടേണ്ടതില്ല. പരിണാമത്തിലും പ്രായത്തിലും ഹിമാലയത്തെക്കാള്‍ പഴക്കമുള്ള സഹ്യാദ്രി അനിതരസാധാരണമായ ജൈവവൈവിധ്യത്തിന്റെ കലവറയും, അതുകൊണ്ടുതന്നെ ലോകത്തെ അപൂര്‍വ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നും ആണ്. നമ്മുടെ സുഗന്ധ, നാണ്യ വിളകളുടെ സുസ്ഥിരമായ ലഭ്യതയും കാലാവസ്ഥാ സംരക്ഷണവും വെള്ളം, വായു, ഭക്ഷണം